Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പാര്‍ട്ടികളില്‍ നല്ല അതിഥിയാകാം
സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നമ്മളെ ഉച്ചയ്ക്കോ അല്ലെങ്കില്‍ രാത്രിയിലോ ഒപ്പം ആഹാരം കഴിക്കാന്‍ അവരുടെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ട്. മറ്റ് സ്ഥലങ്ങളില്‍ ഇങ്ങനെ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിവിടെ പറയുന്നത്.
പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ ചെല്ലുമ്പോള്‍ നല്ല അതിഥിയായിരിക്കാന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ മറ്റുള്ളവര്‍ നിങ്ങള്‍ കളിയാക്കുകയും സംസ്കാരമില്ലാത്തവരാണന്ന് കരുതുകയും ചെയ്യും.

പാര്‍ട്ടികള്‍ക്ക് പോകുമ്പോള്‍ നല്ല അതിഥിയായിരിക്കാന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
ഉപചാരം
ആതിഥേയരെയും അവരുടെ കുടുംബത്തെയും നിരീക്ഷിച്ച് കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും മറ്റും എങ്ങനെ പെരുമാറണമെന്ന് മനസ്സിലാക്കുക. ആതിഥേയര്‍ സംസാരിക്കുമ്പോള്‍ ഫോണ്‍ മാറ്റി വച്ച് അവര്‍ പറയുന്നത് ശ്രദ്ധിക്കുക.
വായടക്കുക
കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ ഉറക്കെ സംസാരിക്കുന്നതും വായ തുറന്ന് ചവയ്ക്കുന്നതും നല്ല പെരുമാറ്റ രീതിയല്ല.
കഴിക്കേണ്ട രീതി
ആഹാരം വായ്ക്കടുത്തേക്ക് കൊണ്ടു വന്ന് കഴിക്കുക, ആഹാരത്തിനടുത്തേക്ക് മുഖം കുനിച്ച് കഴിക്കരുത്. മേശയില്‍ നിന്നും ഒന്നും ചാടി കടന്ന് എടുക്കരുത്. ഭക്ഷണത്തില്‍ ഏതെങ്കിലും ഇഷ്ടപ്പെടില്ല എന്ന് തോന്നിയാല്‍ അതിന്റെ ഒരു ചെറിയ ഭാഗം എടുത്ത് ആദ്യം കഴിക്കുക.
ഇണങ്ങുന്ന വസ്ത്രം
സന്ദര്‍ഭത്തിന് ഇണങ്ങുന്ന വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. സുഹൃത്തുക്കള്‍ മാത്രമുള്ള പാര്‍ട്ടിയാണെങ്കില്‍ സാധാരണ വസ്ത്രങ്ങള്‍ ധരിക്കാം. അതേസമയം ജോലിയുമായി ബന്ധപ്പെട്ട പാര്‍ട്ടികളാണെങ്കില്‍ ഫോര്‍മല്‍ വസ്ത്രം വേണം ധരിക്കാന്‍. പെണ്‍കുട്ടികള്‍ക്ക് ടോപ്പും സ്കര്‍ട്ടും ധരിക്കാം. ആണുങ്ങള് ഡെനിം വസ്ത്രങ്ങളും ഷര്‍ട്ടും ധരിക്കുന്നതാണ് നല്ലത്.
സമ്മാനങ്ങള്‍
ഫോര്‍മല്‍ പാര്‍ട്ടിയാണെങ്കില്‍ ആതിഥേയര്‍ക്ക് സമ്മാനങ്ങള്‍ കരുതുക. സുഹൃത്തുക്കളുടെ പാര്‍ട്ടിയാണെങ്കില്‍ ഭക്ഷണം തയ്യാറാക്കാനും മറ്റും നേരത്തെ എത്തി അവരെ സഹായിക്കുക. പേസ്ട്രിയും കേക്കും മറ്റും വാങ്ങി കൊണ്ട് പോകുന്നതും നല്ലതാണ്.



Click it and Unblock the Notifications
