Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഇന്നത്തെ യുവതലമുറയുടെ ദുശീലങ്ങള്‍
തലമുറകള്‍ മാറുന്നതിനനുസരിച്ചു ശീലങ്ങളും മാറും. ഇത് ചിലപ്പോള്‍ നല്ല ശീലങ്ങളും മറ്റു ചിലപ്പോള്‍ ദുശീലങ്ങളുമായി മാറാം.
ഇന്നത്തെ തലമുറയെ ബാധിച്ചിരിയ്ക്കുന്ന ചില ദുശീലങ്ങളുണ്ട്. ഇവ അവര്‍ക്ക് അനിവാര്യമായി തോന്നാമെങ്കിലും നെഗറ്റീവ് റിസല്‍ട്ടുകളാണ് നല്‍കുകയെന്ന കാര്യത്തെക്കുറിച്ച് പിന്നീടായിരിയ്ക്കും തിരിച്ചറിവുണ്ടാവുക.
ഇന്നത്തെ തലമുറയെ ബാധിയ്ച്ചിരിയ്ക്കുന്ന ഇത്തരം ചില ദുശീലങ്ങളെ കുറിച്ചറിയൂ,

മൊബൈല്‍ മാനിയ
മൊബൈല്‍ മാനിയ ഇന്നത്തെ തലമുറയെ വല്ലാതെ ബാധിച്ചിരിയ്ക്കുന്നു. പരിസരം മറന്നുള്ള മൊബൈല്‍ ഉപയോഗം അപകടങ്ങള്‍ വരെ വരുത്തി വയ്ക്കുകയും ചെയ്യും.

ജങ്ക് ഫുഡ്
ജങ്ക് ഫുഡ് പ്രണയമാണ് മറ്റൊന്ന്. ആരോഗ്യത്തിനു ദോഷം വരുത്തുമെന്നറിയാമെങ്കിലും ഇത്തരം ഭക്ഷണങ്ങള്‍ വാങ്ങിക്കഴിയ്ക്കുന്നവരാണ് പുതുതലമുറ. ആവശ്യത്തേക്കാളേറെ പലപ്പോഴും ഇവ സ്റ്റൈല്‍ കാണിയ്ക്കാനുള്ള വഴി കൂടിയാണ്.

അശ്ലീല ചിത്രങ്ങള്‍
കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നത് പുതുതലമുറയ്ക്ക് ഒരു ലഹരിയായി മാറിയിരിയ്ക്കുന്നു. ഇത് പലപ്പോഴും തെറ്റായ വഴികളിലേയ്ക്കു നയിക്കുകയും ചെയ്യുന്നു.

സോഷ്യല്‍ നെറ്റ്വര്ക്കിംഗ്
സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ സമയം കൊല്ലുന്ന തലമുറയാണ് ഇന്നത്തേത്. ഇത് പലരെയും തെറ്റായ ബന്ധങ്ങളില്‍ കൊണ്ടെത്തിയ്ക്കുന്നു.

സെക്സ്
വിവാഹത്തിനു മുന്‍പുള്ള സെക്സ് ഇന്നത്തെ തലമുറയ്ക്ക് പുതുമയല്ല. ഇതും നല്ല പ്രവണതയാണെന്നു പറയാനാവില്ല.

പണം
പണം നിയന്ത്രണമില്ലാതെ ചെലവാക്കുന്ന തലമുറയാണ് ഇന്നത്തേത്.

പാര്‍ട്ടി
പാര്‍ട്ടികളിലും കൂട്ടുകെട്ടിലും സമയം കൊല്ലുന്ന യുവതയാണ് ഇപ്പോഴത്തേത്. ഇത് പലപ്പോഴും ഉത്തരവാദിത്വങ്ങള്‍ മറന്നിട്ടാകും.

മദ്യപാനം
മദ്യപാനശീലവും ഇന്നത്തെ തലമുറയില്‍ വര്‍ദ്ധിച്ചു വരുന്നു. ഇത് ഒരു അലങ്കാരമായി കാണുന്നവര്‍ ഏറെ.

ബന്ധങ്ങള്‍
ബന്ധങ്ങള്‍ക്ക്, പ്രത്യേകിച്ച പ്രണയ, വിവാഹ ബന്ധങ്ങള്‍ക്ക് ഏറെ വില കൊടുക്കാത്ത തലമുറയാണ് ഇന്നത്തേത്. വസ്ത്രം മാറുന്ന പോലെ ബന്ധങ്ങള്‍ മാറുന്നവരും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കു വേണ്ടി ബന്ധങ്ങള്‍ ഉപയോഗിയ്ക്കുന്നവരും ധാരാളം.



Click it and Unblock the Notifications
