Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ജോലിയെ ബാധിയ്ക്കും ദുശീലങ്ങള്‍!!
ജോലിയില്‍ മികവു പുലര്‍ത്താന്‍ ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. ഇതുവഴി മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റുവാനും.
എന്നാല്‍ ജോലിയിലെ മികവ് എല്ലാവര്ക്കും ലഭിയ്ക്കുന്ന ഒന്നല്ല. കഠിനാധ്വാനവും ആത്മാര്‍ത്ഥതയും ഇതിന് വളരെ പ്രധാനമാണ്.
നല്ല ശീലങ്ങളും ജോലിയില്‍ മികവു പുലര്‍ത്താന്‍ വളരെ പ്രധാനമാണ്. എന്നാല്‍ ചില ദുശീലങ്ങളാകട്ടെ, ജോലിയിലെ മികവിനെ ബാധിയക്കുകയും ചെയ്യും.
ജോലിയിലെ മികവിനെ ബാധിയ്ക്കുന്ന ഇത്തരം ചില ദുശീലങ്ങളെക്കുറിച്ചറിയൂ,

കള്ളം പറയുന്നത്
കള്ളം പറയുന്നത് നിങ്ങളറിയാതെ തന്നെ നിങ്ങളുടെ ജോലിയേയും ആത്മാഭിമാനത്തേയും ബാധിയ്ക്കും. പ്രത്യേകിച്ച് നിങ്ങള്‍ പറയുന്നത് കള്ളമാണെന്ന് ഏതെങ്കിലും വിധത്തില്‍ മറ്റുള്ളവര്‍ മനസിലാക്കിയാല്‍.

നെഗറ്റീവ് സമീപനം
ജോലിയോടുള്ള നെഗറ്റീവ് സമീപനം നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തെ ബാധിയ്ക്കും. ഇത് നെഗറ്റീവായുള്ള ചിന്തകള്‍ നിങ്ങളുടെ ജോലിയില്‍ പ്രതിഫലിയ്ക്കും.

ക്ഷീണം
ക്ഷീണവും തളര്‍ച്ചയുമെല്ലാം ജോലിയെ ബാധിയ്ക്കുന്ന മറ്റു ഘടകങ്ങളാണ്. ശരീരവും മനസും ഊര്ജസ്വലമായിരുന്നാല് മാത്രമേ നല്ലപോലെ ജോലി ചെയ്യാന്‍ സാധിയ്ക്കൂ.

സോഷ്യല്‍ നെറ്റ്വര്ക്കിംഗ്
ജോലിയ്ക്കിടെ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ പരതുന്നതും ചാറ്റ് ചെയ്യുന്നതുമെല്ലാം ജോലിയിലെ ഏകാഗ്രത കളയുന്ന മറ്റു ഘടകങ്ങളാണ്.

വൃത്തിയില്ലാത്ത വസ്ത്രം
വൃത്തിയില്ലാത്ത വസ്ത്രം ധരിച്ച് ജോലിയ്ക്കെത്തുന്ന പലരുടേയും ശീലമാണ്. മറ്റുള്ളവര്‍ക്ക് നിങ്ങളെക്കുറിച്ചുള്ള മതിപ്പു കുറയ്ക്കുന്ന ഒന്ന്. ഇത് നിങ്ങളുടെ ജോലിയെ ബാധിയ്ക്കുകയും ചെയ്യും.

ഉറക്കം
രാത്രി വൈകിയുറങ്ങിയാല്‍, ആവശ്യത്തിന ഉറക്കം ലഭിയ്ക്കാതിരുന്നാല്‍ ഓഫീസില്‍ ഉറക്കം തൂങ്ങുന്ന അവസ്ഥയുണ്ടാകും. ഇത് മറ്റുള്ളവരുടെ കണ്ണില്‍ നിങ്ങളെ മോശക്കാരനാക്കും.

മര്യാദയില്ലാത്ത പെരുമാറ്റം
ഓഫിസ് ടേബിളിനു മുകളില്‍ കാല് കയറ്റിയിരിയ്ക്കുക പോലുള്ള മര്യാദയില്ലാത്ത പെരുമാറ്റം ജോലിയെ ബാധിയ്ക്കുന്ന മറ്റൊരു ദുശീലമാണ്.

കൃത്യസമയത്ത്
കൃത്യസമയത്ത് ജോലിയ്ക്കെത്താത്തത് ജോലിയെ ബാധിയ്ക്കുന്ന മറ്റൊരു ദുശീലമാണെന്നു പറയാം.



Click it and Unblock the Notifications
