Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നിങ്ങള്‍ മരിച്ചാല്‍ പ്രേതമായി മാറുമോ?
പ്രേതം സത്യമോ മിഥ്യയോ എന്നൊക്കെ ചോദിച്ചാല്‍ വ്യക്തമായ ഉത്തരം പറയാനാവില്ല. വിശ്വസിക്കുന്നവര്‍ക്ക് ഉണ്ടെന്നും അല്ലാത്തവര്‍ക്ക് ഇല്ലെന്നുമെല്ലാം പറയാം.
എന്തൊക്കെ പറഞ്ഞാലും പ്രേതകഥകളും സിനിമകളുമെല്ലാം പലതുണ്ട്.

ഒരാള്‍ മരണശേഷം പ്രേതമായി മാറുന്നുവെന്നാണ് വിശ്വാസം. എന്നാല്‍ എല്ലാവരും പ്രേതമായി മാറുകയുമില്ല. എത്തരക്കാരാണ് മരണശേഷം പ്രേതമായി മാറുന്നതെന്നറിയണോ,
പൂര്‍ത്തിയാക്കപ്പെടാത്ത ആഗ്രഹങ്ങളുമായി നിനിച്ചിരിയ്ക്കാതെ മരണപ്പെടുന്നവരാണ് പ്രേതമായി മാറുന്നതെന്ന് വിശ്വാസം.
ദുര്‍മരണം സംഭവിച്ചവര്‍, പ്രത്യേകിച്ച് കൊല്ലപ്പെട്ടവരും ആത്മഹത്യ ചെയ്തവരുമെല്ലാം പ്രേതമായി മാറുന്നുവെന്നു മറ്റൊരു വിശ്വാസം.

ജീവിച്ചിരുന്നപ്പോള്‍ ആചാരങ്ങളും ചിട്ടകളും പാലിക്കാത്തവരും അവിശ്വാസികളുമെല്ലാം പ്രേതമായി മാറുമെന്നു പറയാറുണ്ട്. ജീവിച്ചിരിയ്ക്കുമ്പോള്‍ പുണ്യപ്രവൃത്തികള്‍ ചെയ്താല്‍ മോക്ഷം ലഭിയ്ക്കുമെന്നു പറയുന്നതിന്റെ ഒരര്‍ത്ഥം ഇതാണ്.
അത്യാഗ്രഹവും ആര്‍ത്തിയുമുള്ള മനുഷ്യര്‍ മരിച്ചാല്‍ പ്രേതമായി മാറുമെന്നും കഥകളുണ്ട്. ഇത്തരം ആഗ്രഹപൂര്ത്തികള്ക്കായി ഇവര്‍ തിരിച്ചു വരുമെന്നാണ് പറയുക.
നെഗറ്റീവായി ചിന്തിയ്ക്കുന്നവര് മരിച്ച ശേഷം പ്രേതമായി മാറുമത്ര. ഇത്തരം ചിന്തകള്‍ ഒരാളുടെ മനസില്‍ ദുഷ്ടതയും ദേഷ്യവും വൈരാഗ്യവുമെല്ലാം നിറയ്ക്കും. ഇത് ഒരാളെ പ്രേതമാക്കി മാറ്റുമത്രെ.

ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്ന ആരെയെങ്കിലും കൂടുതലായി സ്നേഹിയ്ക്കുന്ന ആരെങ്കിലുമാണ് മരിച്ചതെങ്കില്‍ ഇവരെ കാണാനായും കൂടെക്കൊണ്ടുപോകുവാനായും മരിച്ചവര്‍ പ്രേതമായി വരുമെന്നും പൊതുവെ പറയാറുണ്ട്.



Click it and Unblock the Notifications
