Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മരിക്കും മുമ്പ് പരീക്ഷിക്കേണ്ട വിനോദങ്ങള്‍
സാഹസികത ഇഷ്ടപെടുന്നവരല്ലേ നിങ്ങള്‍? എങ്കില്‍ മരിക്കുന്നതിന് മുമ്പ് ഒരു തവണയെങ്കിലും പരീക്ഷിച്ചു നോക്കേണ്ട നിരവധി സാഹസിക വിനോദങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തായുണ്ട്. കരുത്തുറ്റ ശരീരവും ഹൃദയവും ഉണ്ടെങ്കില്‍ ഇവയില്‍ പലതും നിങ്ങള്‍ക്ക് പരീക്ഷിക്കാം. കായിക വിനോദങ്ങളില്‍ താല്പര്യമില്ല എങ്കില്‍ വളരെ ലളിതമായ ചില സാഹസിക വിനോദങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. സാഹസികത നല്കുന്ന നെഞ്ചിടിപ്പും ഭ്രമകരമായ അനുഭവവും നിങ്ങള്‍ക്കും ആസ്വദിക്കാം.
പല സാഹസിക വിനോദങ്ങളും പരിശീലനം നേടിയവരാണ് ചെയ്തിരുന്നത്. എന്നാലിപ്പോള്‍ സാഹസികത ഇഷ്ടപെടുന്നവര്‍ക്ക് ആവശ്യമായ സുരക്ഷകളും പരിശീലനവും നല്കി ഇവ ചെയ്യാനുള്ള അവസരം ലഭ്യമാക്കുന്നുണ്ട്. അതിനാല്‍ ഇപ്പോള്‍ സാധാരണക്കാര്‍ക്കും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും അവ ആസ്വദിക്കാനും കഴിയും. കരുത്തുള്ള ഹൃദയവും പോക്കറ്റ് നിറയെ കാശുമുണ്ടെങ്കില്‍ ഇവയില്‍ ഏത് വിനോദതത്തിലും നിങ്ങള്‍ക്ക് പങ്കെടുക്കാം.

തുടക്കക്കാര്‍ക്ക് ഹൈക്കിങ് തിരഞ്ഞെടുക്കാം. നിങ്ങളുടെ അനുഭവ സമ്പത്തും കരുത്തും കണക്കിലെടുത്ത് പങ്കെടുക്കാവുന്ന വിവിധ ഉയരങ്ങളില്‍ നിന്നുലുള്ള ഹൈക്കിങ് സംഘടിപ്പിക്കുന്ന പര്‍വതാരോഹണ ക്ലബുകള്‍ ഉണ്ട്. ലളിതമായ സാഹസിക വിനോദങ്ങളില്‍ നിന്ന് പാരഗ്ലൈഡിങ്, സര്‍ഫിങ്,ഡൈവിങ്, ബന്‍ജീ ജമ്പിങ് പോലുള്ള ത്രസിപ്പിക്കുന്ന വിനോദങ്ങളില്‍ നിങ്ങള്ക്കേര്പ്പെടാം.
രസകരമായ ചില സാഹസിക വിനോദങ്ങള്‍
1. ഹൈക്കിങ്
തുടക്കക്കാരാണെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ലളിതമായ സാഹസിക വിനോദമാണിത്. നിങ്ങളുടെ കഴിവിന് അനുസരിച്ച് വ്യത്യസ്ത ഉയരങ്ങളില്‍ നിന്നുള്ള ഹൈക്കിങ് തിരഞ്ഞെടുക്കാം.
2. പാരാസെയിലിങ്, പാരാഗ്ലൈഡിങ്
പറക്കലിന്റെ ഏറ്റവും ലളിത രൂപമാണ് പാരസെയിലിങ്്. ഇതിനായി ഒരു മോട്ടോര്‍ ബോട്ടുമായി നിങ്ങളെ ബന്ധിപ്പിക്കും. പിന്നീട് ഒരു പട്ടം പോലെ നിങ്ങള്‍ക്ക് പറന്നു നടക്കാം. നിങ്ങള്‍ക്ക് തനിയെ താഴെയിറങ്ങുന്നതിന് ഇതില്‍ പാരച്യൂട്ട് ഉണ്ടായിരിക്കും.
3. ബന്‍ജീ ജംപിങ്
അല്പം ധൈര്യം കൂടുതല്‍ വേണ്ട സാഹസിക വിനോദമാണിത്. തല ആദ്യം തറയില്‍ മുട്ടുന്നതില്‍ നിന്നും നിങ്ങളെ തടയുന്ന കരുത്തുള്ള ഹൃദയവും അതിലും കരുത്തുള്ള കയറും ഇതിനാവശ്യമാണ്. 760 അടി വരുന്ന ചൈനയിലെ മാകൗ ടവര്‍,1053 അടി വരുന്ന യുഎസ്എയിലെ കൊളോറാഡോയിലെ ജോര്‍ജ് ബ്രിഡ്ജ് എന്നിവയാണ് ഏറ്റവും ഉയരത്തില്‍ നിന്നുള്ള ബന്‍ജീ ജംപിങ് സാധ്യമാക്കുന്ന ചില സ്ഥലങ്ങള്‍.
4.സ്കൂബ ഡൈവിങ്
ഉയരത്തിന് പകരം താഴ്ചകളും നിങ്ങള്‍ക്ക് സാഹസികതയ്ക്കായി തിരഞ്ഞെടുക്കാം. ഭാവനയിലും നാഷണല്‍ ജിയോഗ്രഫിക് ചാനനലിലും മാത്രം കാണുന്ന കടലിനടിയിലെ അത്ഭുത ദൃശ്യങ്ങളിലേക്ക് സ്കൂബ ഡൈവിങിലൂടെ നിങ്ങള്‍ക്ക് ചെന്നെത്താം.
5. കയാക്കിങ്,റാഫ്റ്റിങ്
ഒറ്റയ്ക്കും കൂട്ടായും ചെയ്യാവുന്ന ജല വിനോദങ്ങളാണിത്.കുത്തി ഒഴുകുന്ന നദിയും ശാന്തമായ തടാകവും ഈ വിനോദത്തിനായി തിരഞ്ഞെടുക്കാം. നദികളുടെ ഒഴുക്കും ഗതിയും നിങ്ങളുടെ ആവേശം ഉയര്‍ത്തും.
6.റോക്ക് ക്ലൈബിങ്
കരുത്തുറ്റ കൈകളും ശക്തമായ ആഗ്രഹവുമാണ് ഈ വിനോദത്തിന് ആവശ്യം. വെറും കൈയ്യോടെ ആയിരിക്കും പലപ്പോഴും വളരെ ഉയരമുള്ള കഠിനമായ പര്‍വതങ്ങളിലേക്ക് കയറുന്നത്. തെന്നിയാല്‍ തൂങ്ങി കിടക്കാന്‍ കയര്‍ ഉണ്ടാകും. ചിലര്‍ ഇത്തരം സുരക്ഷ മാര്‍ഗങ്ങള്‍ ഒഴിവാക്കി അതിസാഹസികമായി പാറകളില്‍ കയറാറുണ്ട്.
7. സോര്‍ബിങ്
ഒരു ബോളിനുള്ളില്‍ ഇരുന്ന് മലമുകളില്‍ നിന്നും താഴേക്ക് ഉരുളുന്ന അനുഭവമാണ് സോര്‍ബിങ് നല്‍കുന്നത്. നെഞ്ചിടിപ്പിക്കുന്ന ഭ്രമകരമായ അനുഭവമാണിത് നല്‍കുന്നത്.
8. സ്കീയിങ്
മഞ്ഞിനുള്ളിലെ സാഹസിക വിനോദമാണിത്.എത്ര ദൂരത്തില്‍ നിങ്ങള്‍ പോകുന്നു എന്നതിനെ ആശ്രയിച്ച് സാഹസികതയുടെ വിവിധ തലങ്ങള്‍ ഈ വിനോദത്തിലൂടെ ആസ്വദിക്കാന്‍ കഴിയും. നിരപ്പായ പ്രതലത്തിലുള്ള സ്കീയിങ്ങില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കും മലമുകളില്‍ നിന്നുള്ള സ്കീയിങ്.
9. മൗണ്ടന്‍ ബൈക്കിങ്
കുത്തനെയുള്ള മലയില്‍ നിന്നും താഴേക്ക് ബൈക്ക് ഓടിക്കുക എന്നത് വളരെ രസകരമായ അനുഭവമാണ്. ഈ സാഹസിക വിനോദത്തില്‍ ഏര്‍പ്പെടാന്‍ നല്ല പരിശീലനം ആവശ്യമാണ്.
10. സര്‍ഫിങ്
തിരമാലകള്‍ക്കിടയിലൂടെ നീന്തുന്നതിനുള്ള പരിചയവും പരിശീലനവും സര്‍ഫിങിന് ആവശ്യമാണ്. നിങ്ങളുടെ കഴിവിനനുസരിച്ച് 1 മീറ്റര്‍ തൊട്ട് വിവിധ ഉയരത്തിലുള്ള തിരകള്‍ തിരഞ്ഞെടുക്കാം.



Click it and Unblock the Notifications
