Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ജോലിയില്‍ സന്തോഷം കണ്ടെത്താം
സാധനങ്ങളുടെ വില കുതിച്ചുയരുന്ന ഈ കാലയളവില്‍ ഒരു ജോലി വളരെ അത്യാവശ്യമാണ്. ജോലി നേടിക്കഴിഞ്ഞാല്‍ നിങ്ങളുടെ ദിവസത്തിന്റെ ഭൂരിഭാഗവും ചെലവിടുന്നത് ജോലി സ്ഥലത്തായിരിക്കും. അതിനാല്‍ ജോലിയും ജോലിസ്ഥലവും നിങ്ങള്‍ക്ക് സന്തോഷം നല്കുന്നതായിരിക്കണം. നിങ്ങളുടെ പ്രകടനം മെച്ചപ്പെടാനും നല്ല ഫലം ലഭിക്കാനും തൊഴില്‍ സാഹചര്യങ്ങള്‍ തൃപ്തികരമായിരിക്കേണ്ടത് അത്യാവശ്യമാണ്. കഠിനമായ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും ഇതുണ്ടാക്കുന്ന സമ്മര്‍ദ്ദങ്ങളെ കുറിച്ചും പരിതപിക്കുന്ന നിരവധി പേരെ നമുക്ക് കാണാന്‍ കഴിയും. ഇതൊരു സാധാരണ കാഴ്ചയായിട്ടുണ്ട്. എന്നാല്‍, ജോലിസ്ഥലത്ത് സന്തോഷമായിരിക്കാന്‍ നിങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
ജോലിയില്‍ സന്തോഷം കണ്ടെത്തണമെന്ന് എളുപ്പം പറയാന്‍ കഴിയും. എന്നാല്‍, പ്രാവര്‍ത്തികമാക്കുക അത്ര എളുപ്പമല്ല. പലപ്പോഴും നിങ്ങളുടെ മേധാവിയോടും സഹ പ്രവര്‍ത്തകരോടും ഇണങ്ങി പോവുക എന്നത് വളരെ പ്രയാസമായരിക്കും. ഇത് നിങ്ങള്‍ക്ക് മേലുള്ള ഭാരം കൂട്ടുകയേ ഉള്ളു. ഇത്തരം സാഹചര്യങ്ങള്‍ നിങ്ങളുടെ പ്രകടനത്തെ ബാധിക്കുക മാത്രമല്ല നിങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യും. അതോടെ പുതിയൊരു ജോലിയ കുറിച്ചായിരിക്കും നിങ്ങള്‍ ചിന്തക്കുക. എന്നാല്‍ ജോലി മാറുന്നത് ഇതിനൊരു ശരിയായ പരിഹാരമാണോ? ജോലിയില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അതുപേക്ഷിക്കുകയല്ല വേണ്ടത് മറിച്ച് സന്തോഷം കണ്ടെത്താനുള്ള വഴിയാണ് കണ്ടെത്തേണ്ടത്.
ജോലി സ്ഥലത്ത് സന്തോഷമായിരിക്കാനുള്ള ചില വഴികളിതാ,

1. സ്വന്തം ഇടം
ജോലിസ്ഥലത്ത് നിങ്ങളുടേതായ ഇടം സൃഷിട്ടിക്കുക. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം സ്ഥാപിക്കുക. വീട്ടില്‍ നിന്നും കൊണ്ടു വരുന്ന ഭക്ഷണം സഹപ്രവര്‍ത്തകര്‍ക്ക് പങ്കിടാനും അവര്‍ക്കൊപ്പം ഇരുന്നു കഴിക്കാനും സമയം കണ്ടെത്തുക. സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇത് സഹായിക്കും. ജോലി സ്ഥലത്ത് സന്തോഷമായിരിക്കാനുള്ള ഒരു എളുപ്പ വഴിയാണിത്.
2. വ്യക്തിപരം
വ്യക്തിപരമായ പ്രശ്നങ്ങള്‍ എപ്പോഴും വ്യക്തിപരം മാത്രം ആയിരിക്കും എന്ന് മനസ്സിലാക്കുന്നത് ജോലി സ്ഥലത്ത് സന്തോഷമായിരിക്കാന്‍ സഹായിക്കും. ഇവ ജോലിയുമായി കൂട്ടി കുഴയ്ക്കരുത്. മറിച്ചാണെങ്കില്‍ നിങ്ങളുടെ പ്രകടനത്തെ ഇത് എല്ലാത്തതരത്തിലും ബാധിക്കും. ജോലി സ്ഥലത്ത് സന്തോഷമായിരിക്കാന്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ വീട്ടില്‍ ഉപേക്ഷിച്ചിട്ട് വരിക.
3. സമീപനം
നിങ്ങള്‍ ജോലിയെയും ജോലിസ്ഥലത്തെയും എല്ലാത്തിനെയും വെറുക്കുന്ന സമയമുണ്ടാകും. എന്നാല്‍, നിങ്ങളുടെ സമീപനത്തെ ആശ്രയിച്ചിരിക്കുമിത്. നിങ്ങളുടെ പെരുമാറ്റമാണ് നിങ്ങളുടെ ഔന്നിത്യത്തെ തീരുമാനിക്കുന്നത്.
4. അകല്‍ച്ച
ജോലി സ്ഥലത്ത് സന്തോഷമായിരിക്കുന്നതിന് സഹപ്രവര്ത്തുകരുമായി നല്ല ബന്ധം നിലനിര്‍ത്തണം. സൗഹാര്‍ദ്ദപരമായ സമീപനം സമ്മര്‍ദ്ദം വേളകള്‍ തരണം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. എല്ലാവരോടും അകല്‍ച്ച കാണിച്ചാല്‍ ജോലി സ്ഥലത്ത് സന്തോഷമായിരിക്കുന്നത് ബുദ്ധിമുട്ടായി തീരും.
5. നന്ദി
നിങ്ങള്‍ക്ക് ലഭിക്കുന്ന എന്തിനോടും നന്ദി ഉണ്ടായിരിക്കണം. കാരണം നിങ്ങള്‍ക്കൊരു ജോലി ഉണ്ട്. ജോലിയോട് തോന്നുന്ന ദേഷ്യം പല തരത്തില്‍ പ്രകടിപ്പിക്കുമ്പോള്‍ ഒന്നോര്‍ക്കുക, ജോലി ഇല്ലാത്ത നിരവധി പേര് പുറത്ത് നില്‍പ്പുണ്ട്. ലഭിച്ച ജോലിയില്‍ സ്വയം അഭിമാനം തോന്നിയാല്‍ സന്തോഷത്തോടിരിക്കാന്‍ കഴിയും
6. ശുഭ ചിന്ത
ജോലിയില്‍ എല്ലാവര്ക്കും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. കാര്യങ്ങള്‍ ശുഭകരമാകുമെന്ന് വിശ്വസിക്കുക. പ്രതീക്ഷ കളയരുത്. എല്ലാത്തിനും അതിന്റേതായ സമയം നല്‍കുക.



Click it and Unblock the Notifications
