Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്വാര്ത്ഥരാവാം, 7 കാര്യങ്ങളില്‍
നമ്മള് പഠിച്ചിട്ടുള്ളത് എന്തു തന്നെയായാലും ചില കാര്യങ്ങളില്‍ സ്വാര്ത്ഥരായിരിക്കുന്നതില് കുഴപ്പിമില്ല. ചില സമയങ്ങളില്‍ നിങ്ങള്‍ ആദ്യം എന്ന ചിന്ത വളരെ പ്രധാനമാണ്.
ആളുകള്‍ ഇക്കാര്യത്തില്‍ നിങ്ങളെ വിമര്‍ശിച്ചേക്കാം, എന്നാലും നിങ്ങളുടെ ആവശ്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്.
സ്വാര്‍ത്ഥരായാല്‍ കുഴപ്പമില്ലാത്ത 7 കാര്യങ്ങളിതാ..

മോശം പെരുമാറ്റമുണ്ടായാല്‍
നിങ്ങളോട് ആരെങ്കിലും മോശമായി പെരുമാറിയാല്‍ സ്വാര്ത്ഥരാകുന്നതില് കുഴപ്പമില്ല. മറ്റെല്ലാവരെയും പോലെ നിങ്ങളും തിരക്കിലായിരിക്കുമ്പോള്‍ വീട്ടിലെ പണികളെല്ലാം നിങ്ങള്‍ തന്നെ ചെയ്യേണ്ടതുണ്ടോ? ഇത്തരത്തില്‍ ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അനുസരിക്കേണ്ട ആവശ്യമില്ല. വേണ്ടി വന്നാല്‍ എതിര്‍ക്കുക. മറ്റെല്ലാവരും പണികളില്‍ സഹായിച്ച് അവരുടെ ഭാഗം ചെയ്യണമെന്ന് നിര്‍ബന്ധമായി പറയുക.

സ്വപ്നങ്ങള്‍ സഫലമാക്കുക
നിങ്ങളുടെ സ്വപ്നങ്ങള്‍ ആരെങ്കിലും ചവിട്ടിയെറിയാന് വന്നാല്‍ അനുവദിക്കരുത്. നിങ്ങളുടെ ലക്ഷ്യം എന്തു തന്നെയായാലും , അവ യഥാര്‍ത്ഥമായതും നേടാനായതും ആണെങ്കില്‍ നിങ്ങളെ സംബന്ധിച്ച് വളരെ വലുതാണത് . അതിനാല്‍ ലക്ഷ്യം നേടാനായി ശ്രമിക്കുക.നിങ്ങളില്‍ നിന്നും ലഭ്യമാകുന്ന പണം, സമയം എന്നിവ കുറയുമെന്ന് കരുതുന്നവരോ നിങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് കരുതുന്നവരോ ആയ പലരും നിങ്ങളെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചേക്കാം. എന്നാല്‍ ഇതില്‍ തളരരുത്. സ്വയം തൃപ്തിപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.

സ്വയം സത്യസന്ധരായിരിക്കുക
പലരും അവരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് നിങ്ങള്‍ വരാതിരിക്കുമ്പോള്‍ നിങ്ങള്‍ സ്വാര്ത്ഥരാണന്ന് ആരോപിച്ചേക്കും. എന്നാല്‍, സ്വയം സത്യസന്ധരല്ലങ്കില് നമുക്കൊരിക്കലും സന്തോഷത്തോടെയിരിക്കാന്‍ കഴിയില്ല. എല്ലാവര്ക്കും അവരവരുടേതായ ആശയങ്ങളും വിശ്വാസങ്ങളും ഉണ്ടായിരിക്കും,അത് അവകാശമാണ്. നിങ്ങളുടെ വിശ്വാസങ്ങളെ തള്ളിക്കളയുന്നവരാണ് സ്വാര്‍ത്ഥര്‍, നിങ്ങളല്ല.

കൂടുതല്‍ ആവശ്യപ്പെടുക
ഒരു കുടുംബത്തിലെ പ്രായമായവരെയും കുട്ടികളെയും പരിചരിക്കേണ്ടത് സ്ത്രീകളാണന്ന് എല്ലായ്പ്പോഴും കരുതപ്പെടുന്നു. മുഴുവന്‍ സമയവും ജോലിയിലാണെങ്കിലും ഇതിന് പുറമെ മറ്റ് നിരവധി കാര്യങ്ങളും നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കും. നിങ്ങളില്‍ നിന്നും കൂടുതല്‍ ആവശ്യപ്പെടുകയാണെങ്കില് അല്പം സ്വാര്‍ത്ഥരായി എല്ലാ ചുമതലകളും കൂടി ഏറ്റെടുക്കാന്‍ കഴിയില്ലന്ന് പറയുന്നതില്‍ തെറ്റില്ല.

സ്വന്തം പരിചരണം
സ്വന്തം പരിചരണത്തിനായിരിക്കണം പ്രഥമസ്ഥാനം. നിങ്ങള്‍ സ്വയം സംരക്ഷിക്കുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ മറ്റുള്ളവരെ സംരക്ഷിക്കാനാവും. സ്വന്തം ക്ഷേമത്തെ കുറിച്ചുള്ള ചിന്ത മനസ്സിലുണ്ടായിരിക്കണം. മറ്റ് പണികളും ചുമതലകളും ഉള്ളപ്പോഴും സ്വന്തം കാര്യങ്ങള്‍ക്കും സമയം കണ്ടെത്തണം.

അമിത അധ്വാനം
വളരെ നേരം കഠിനമായി അധ്വാനിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അമിത ആവേശം ഉപേക്ഷിക്കേണ്ടതാണ്. വിശ്രമിക്കാനും വ്യായാമം ചെയ്യാനും സമയം കണ്ടെത്തണം, എങ്കില്‍ മാത്രമെ ജീവിതത്തെ മികച്ചരീതിയില്‍ നേരിടാന്‍ കഴിയൂ. നിങ്ങള്‍ക്ക് സമയമില്ലെങ്കില്‍ ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിച്ചാല്‍ പറ്റില്ലെന്ന് പറയാന്‍ പഠിക്കുക. ചിവിട്ടിയായി മാറിയാല്‍ എല്ലാവരും ചവിട്ടി കടന്നു പോകും.

മുന്‍ഗണനകള്‍
നിങ്ങളുടെ മുന്‍ഗണനകള്‍ ശരിയായ ക്രമത്തിലാക്കുക. ജോലി ,പഠിത്തം ,കുട്ടികള്‍ തുടങ്ങി വിവിധ തരത്തിലുള്ള ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായിരിക്കാം. എന്നാല്‍, നിങ്ങളുടെ ജീവിതത്തില്‍ അത്ര പ്രാധാന്യമില്ലാത്തതും മാറ്റി നിര്‍ത്താവുന്നതുമായ ചുമതലുകളുമുണ്ട്. ചെയ്യേണ്ടതിന്റെ പ്രാധാന്യം അനുസരിച്ച് നിങ്ങള്‍ക്കിഷ്ടമുള്ളത് മാത്രം ചെയ്യുക.



Click it and Unblock the Notifications
