സന്തുഷ്ട ജീവിതത്തിന്‍റെ രഹസ്യങ്ങള്‍ !

By Super

സന്തോഷം എന്നത് സാഹചര്യങ്ങളില്‍ നിന്ന് പോലും ലഭിക്കുന്നതാണ്. അതിന് വേണ്ടി നിങ്ങള്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. അങ്ങനെ ആയിരുന്നാല്‍ മാത്രം മതി. എ്ന്നാലും ചിലര്‍ എങ്ങനെ സന്തോഷകരമായിരിക്കാം എന്നത് സംബന്ധിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവരാണ്. അത് നിങ്ങള്‍ എന്താണ് ആവശ്യപ്പെടുന്നത് എന്നതിനെ ആശ്രയിച്ചാണ്.

സന്തോഷകരമായ കുടുംബജീവിതം, നല്ലൊരു പുസ്തകം, ഒരു കപ്പ് ചോക്കലേറ്റ് എന്നിങ്ങനെ ഓരോരുത്തര്‍ക്കും സന്തോഷം നല്കുന്ന കാര്യങ്ങള്‍ വ്യത്യസ്ഥമായിരിക്കും.

സന്തുഷ്ടമായ ജീവിതം നയിക്കുന്നവര്‍ ഒരിക്കലും ചെയ്യാത്ത ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അഥവാ നിങ്ങള്‍ സന്തോഷകരമായ ഒരു ജീവിതത്തിനായി ഇവ പിന്തുടരുകയുമാകാം.

പ്രശ്നങ്ങള്‍ അവഗണിക്കില്ല

പ്രശ്നങ്ങള്‍ അവഗണിക്കില്ല

പ്രശ്നങ്ങള്‍ അവഗണിക്കുകയല്ല അവ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗം. പലപ്പോഴും പ്രശ്നങ്ങളെ അഭിമുഖീകരിക്കുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ല. എന്നാല്‍ ഒരു പരിഹാരത്തിനായി സ്വയം തിരഞ്ഞാല്‍ വിചാരിച്ചതിനേക്കാള്‍ എളുപ്പത്തില്‍ അവ കണ്ടെത്താനാവും. ഫലപ്രദമായ പരിഹാരമാര്‍ഗ്ഗം കണ്ടെത്തുക വഴി അവയെ ഇല്ലാതാക്കാനാവും.

മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടില്ല

മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടില്ല

നിങ്ങള്‍ മറ്റുള്ളവരെ നിരീക്ഷിച്ച് കാര്യങ്ങള്‍ ചെയ്യാതിരുന്നാല്‍ മനസ് സ്വതന്ത്രമായിരിക്കും. എന്നാല്‍ മറ്റുള്ളവരുമായി സ്വയം താരതമ്യത്തിന് പോയാല്‍ അത് അസ്വസ്ഥതകള്‍ക്ക് കാരണമാകും. അതിനാല്‍ തന്നെ സന്തോഷം കണ്ടെത്താനുള്ള ഒരു മാര്‍ഗ്ഗം സ്വന്തം കാര്യത്തില്‍ ശ്രദ്ധിച്ച് ജീവിക്കുകയാണ്. നെഗറ്റീവ് ചിന്തകള്‍ ആര്‍ക്കും മനശാന്തി നല്കുകയില്ല. നിങ്ങള്‍ നിങ്ങളെ തന്നെ ശ്രദ്ധിക്കുകയും, നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുക.

മറ്റുള്ളവരിലല്ല നിങ്ങളുടെ സന്തോഷം

മറ്റുള്ളവരിലല്ല നിങ്ങളുടെ സന്തോഷം

നിങ്ങള്‍ക്ക് സന്തോഷവാനായിരിക്കാന്‍ മറ്റുള്ളവരുടെ അനുമതി വേണോ? നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ സന്തോഷം നിശ്ചയിക്കേണ്ടത്. അതിന് മറ്റുള്ളവരുടെ തീരുമാനം ആവശ്യമില്ല. നിങ്ങള്‍ നിങ്ങളുടെ ചെയ്തികളില്‍ ഉത്തരവാദിത്വമുള്ളവനാണെങ്കില്‍ ആര്‍ക്കും നിങ്ങളുടെ സന്തോഷം കെടുത്തിക്കളയാനാകില്ല. ചില കാര്യങ്ങള്‍ നിങ്ങളുടെ ഇച്ഛക്ക് പോയില്ലെങ്കിലും ജീവിതത്തില്‍ നിങ്ങള്‍ക്ക് നന്മ കണ്ടെത്താനാവും.

നെഗറ്റീവ് ചിന്താഗതിക്കാരുമായി സൗഹൃദമില്ല

നെഗറ്റീവ് ചിന്താഗതിക്കാരുമായി സൗഹൃദമില്ല

നെഗറ്റീവ് ചിന്താഗതിക്കാരില്‍ നിന്ന് അകന്ന് നില്‍ക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ഇത് എല്ലായ്പോഴും സാധ്യമാകില്ല. ഒരു പക്ഷേ ജോലിസ്ഥലത്ത് അത്തരമൊരു ചുറ്റുപാടിലാവും നിങ്ങളുണ്ടാവുക. പണം ആവശ്യമുള്ളതിനാല്‍ അത് ഉപേക്ഷിക്കാനുമാകില്ല. അത്തരമൊരു അവസ്ഥയില്‍ ചില ചെറിയ കാര്യങ്ങള്‍ ചിന്തിക്കുക വഴി പോസിറ്റീവ് മനോഭാവം നിലനിര്‍ത്താം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുടെ ഫോട്ടോ കാണുകയോ, അല്പം നേരമ്പോക്ക് സംസാരമോ നിങ്ങള്‍ക്ക് മനസുഖം നല്കും. അതോടൊപ്പം പുഞ്ചിരിക്കുകയും ചെയ്യുക. അത് വഴി വലിയ മാറ്റങ്ങള്‍ സാധ്യമാകും. അത് വഴി ഒരു ദിവസം നെഗറ്റീവ് പരിസ്ഥിതികള്‍ പോസിറ്റീവായി മാറുന്നതും കാണാനാവും.

മറക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവര്‍ -

മറക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവര്‍ -

മറ്റുള്ളവരോട് ക്ഷമിക്കാനും മറക്കാനും സാധിക്കുന്നില്ലെങ്കില്‍ ജീവിതഭാരം കൂടുകയാണ് ചെയ്യുക. അതെല്ലാം മനസില്‍ കൊണ്ടുനടക്കാതിരിക്കുക. ഭൂതകാലം നിങ്ങളെ സ്വാധീനിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറക്കാന്‍ പഠിക്കുമ്പോള്‍ സ്വതന്ത്രരാവാനും നിങ്ങള്‍ പഠിക്കും. ഭൂതകാലത്തെ പിന്നില്‍ വിട്ട്, പ്രതീക്ഷയോടെ ഭാവിയിലേക്ക് നോക്കുക. അത് ജീവിതം പ്രകാശമാനമാക്കും.

കാര്യങ്ങളെ വ്യക്തിപരമായി കാണാതിരിക്കുക -

കാര്യങ്ങളെ വ്യക്തിപരമായി കാണാതിരിക്കുക -

പലരും വിമര്‍ശനങ്ങളെ വ്യക്തിപരമായി കാണുന്നവരാണ്. നിങ്ങളെ പുകഴ്ത്തിയാലും,വിമര്‍ശിച്ചാലും അത് പ്രശ്നമാക്കാതിരിക്കുക. എന്താണ് ആളുകള്‍ നിങ്ങളോട് പറയുന്നത് എന്ന് ശ്രദ്ധിക്കുക. എന്നാല്‍ അവ വ്യക്തിപരമായ കാര്യമായി എടുക്കാതിരിക്കുക. അതിനാല്‍ തന്നെ ഇക്കാര്യം നല്ലതായി കാണാനാവും. അതൊരു ഫീഡ്ബാക്കായി കണക്കാക്കുക.

പ്രതികാരമില്ല

പ്രതികാരമില്ല

സന്തുഷ്ടരായ ആളുകള്‍ പ്രതികാരത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.അത് സന്തോഷം നല്കില്ലെന്ന് അവര്‍ക്കറിയാം. നിങ്ങള്‍ കഠിനമായി വേദനിപ്പിക്കപ്പെട്ടാലും അതിനെ പ്രതികാര ചിന്തയോടെ കണ്ട് ജിവിതം വ്യര്‍ത്ഥമാക്കരുത്. പ്രതികാരം അല്പ സമയത്തേക്ക് സംതൃപ്തി നല്കും. എന്നാല്‍ അതിന്‍റെ ഓര്‍മ്മ, നിങ്ങളും നിങ്ങളെ വേദനിപ്പിച്ച ആളും ഒരേ പോലെയാണെന്ന തിരിച്ചറിവ് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. അതിനാല്‍ തന്നെ ക്ഷമിക്കുക, ജീവിതം മുന്നോട്ട് നയിക്കുക

.

X
Desktop Bottom Promotion