Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നുണ നിര്‍ത്താന്‍ 7 കാരണങ്ങള്‍
നുണപറച്ചില് വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സ്വഭാവവൈകല്യം നിങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കാം. ഇതുമൂലം പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കും നിങ്ങളിലുള്ള വിശ്വാസവും നഷ്ടപ്പെടാം. മാത്രമല്ല നുണപറയുന്നത് മൂലം ഗുരുതരമായ മാനസികപ്രശ്നങ്ങളും മറ്റും ഉണ്ടാകാനും സാധ്യതയേറെയാണ്. നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ ഈ പ്രശ്നത്തില്‍ നിന്ന് മോചനം നേടാന്‍ കഴിയൂ.
ഈ പെരുമാറ്റദൂഷ്യത്തില്‍ നിന്ന് തലയൂരുന്നതിനേക്കാള്‍ എളുപ്പത്തില്‍ നുണപറയുന്നത് കുറയ്ക്കാനോ തടയാനോ കഴിയുമെന്ന് പറയപ്പെടുന്നു. അത് എന്തുതന്നെയായാലും ഈ പ്രശ്നം നിങ്ങളുടെ സന്തോഷങ്ങളെയോ ഇഷ്ടങ്ങളെയോ ബാധിക്കാന്‍ അനുവദിക്കരുത്. നുണപറച്ചില് സാവാധാനം നിങ്ങളുടെ വ്യക്ത്വത്തെ കശാപ്പ് ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
അതിനാല്‍ ഇനി പറയുന്ന 7 കാര്യങ്ങള്‍ മനസ്സിരുത്തി വായിക്കുക. നിങ്ങള്‍ക്ക് ഈ പ്രശ്നത്തില്‍ നിന്ന് മോചനം നേടാന്‍ കഴിയും.

സത്യം നിങ്ങളെ ധീരനാക്കും
അപകടകരമായ ഒരു കള്ളം പറയുന്നതിനെക്കാള്‍ ധീരമാണ് ഒരു അപ്രിയ സത്യം പറയുന്നത്. ശക്തരും ബുദ്ധിമാന്മാരും ആയ ആളുകള്‍ സത്യസന്ധതയ്ക്ക് എപ്പോഴും മുന്‍ഗണന കൊടുക്കും. വൈകാരിക നിമിഷങ്ങളിലും ബന്ധങ്ങളെ സംബന്ധിച്ച കാര്യങ്ങളിലും എപ്പോഴും സത്യം പറയാന്‍ കഴിയണമെന്നില്ല. പക്ഷെ അത്തരം സന്ദര്‍ഭങ്ങളില്‍ പോലും നിങ്ങളുടെ സത്യസന്ധത അംഗീകരിക്കപ്പെടും.

വിശ്വാസ്യത നഷ്ടപ്പെടും
"നിങ്ങള്‍ എന്നോട് കള്ളം പറഞ്ഞതില്‍ ഞാന്‍ അസ്വസ്ഥനാണ്. ഇപ്പോള്‍ മുതല്‍ നിങ്ങളെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിലും ഞാന്‍ ്അസ്വസ്ഥനാണ്." ഫ്രെഡറിക് നീത്ഷെയുടെ വാക്കുകളാണിത്. നുണപറയുന്നവരെ ആരും വിശ്വസിക്കില്ലെന്ന് ഈ വാക്കുകള്‍ അടിവരയിടുന്നു. പതിവായി നുണപറയുന്നവരുടെ വിശ്വാസ്യത നഷ്ടപ്പെടും. താമസിയാതെ ഭൂലോകനുണയന് പട്ടവും ആളുകള്‍ നിങ്ങള്‍ക്ക് ചാര്‍ത്തിത്തരും. സത്യസന്ധന്മാരെ എല്ലാവരും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യും. എല്ലാവരുടെയും വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയുന്നത് മികച്ച സ്വഭാവഗുണമാണ്. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

മാനസിക സമ്മര്‍ദ്ദമില്ല
സത്യം പറയുമ്പോള്‍ നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദമോ വിഷമമോ ഉണ്ടാകില്ല. എന്നാല്‍ കള്ളം പറയുമ്പോള്‍ നിങ്ങള്‍ക്ക് വല്ലാത്ത് ഉത്കണ്ഠ അനുഭവപ്പെടും. സത്യസന്ധത ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും മാനസികസസംഘര്ഷം കുറയ്ക്കുകയും ചെയ്യും. മാത്രമല്ല ഇത് നിങ്ങളുടെ ചിന്തകളെ കൂടുതല്‍ ശക്തിപ്പെടുത്തും. മാനസിക സംഘര്‍ഷത്തില്‍ നിന്ന് മോചനം നേടാനുള്ള നല്ലൊരു വഴിയാണ് സത്യസന്ധത ജീവിതത്തിന്റെ ഭാഗമാക്കുക എന്നത്. സംഘര്‍ഷമില്ലാതെ ജീവിക്കുന്നവരുടെ ശരീരത്തില്‍ മാത്രമേ ആഹ്ലാദ ഹോര്‍മോണ്‍ ആയ എന്‍ഡോര്‍ഫിനുകള്‍ ഉത്പാദിപ്പിക്കപ്പെടൂ. സത്യസന്ധത നിങ്ങള്‍ക്ക് സമാധാനവും ശാന്തിയും പ്രദാനം ചെയ്യും.

മാനസിക സംഘര്‍ഷം
കള്ളം പറയുന്നത് മൂലം നിങ്ങള്‍ക്ക് പലവിധ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടി വരും. ഇത് നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കവും മറ്റു പ്രശ്നങ്ങളും സമ്മാനിക്കും. ഒരു കള്ളം മൂടിവയ്ക്കാനായി 100 കള്ളം പറയേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ഇത് നിങ്ങളെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയും നിങ്ങളെ നിസ്സഹായനാക്കുകയും ചെയ്യും. ഇതോടെ നിങ്ങളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും തകരും.

നുണ ഒരു സൂചന
എപ്പോഴും നുണ പറയുന്ന ചില ആളുകളുണ്ട്. സംസാരവിഷയം എന്തുതന്നെയായാലും അവര്‍ നുണകള്‍ തട്ടിവിട്ടുകൊണ്ടിരിക്കും. എപ്പോഴും നുണ പറയാനുള്ള ഈ പ്രേരണ പലപ്പോഴും സ്വഭാവവൈകല്യമായി മാറും. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഒരു മന:ശാസത്രജ്ഞന്റെ സഹായം തേടുക. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഈ കെണിയില്‍ നിന്ന് പുറത്തുവരാന്‍ നിങ്ങളെ സഹായിക്കും.

നേട്ടങ്ങള്‍ കവര്‍ന്നെടുക്കും
നുണപറയുന്നതില്‍ ആനന്ദം കണ്ടെത്തുന്ന എല്ലാവരും അവരുടെ ജീവിതവിജയത്തെ കുറിച്ച് വാചാലരാകാറുണ്ട്. എന്നാല്‍ ഈ സ്വഭാവവൈകല്യം തങ്ങളുടെ എല്ലാ നേട്ടങ്ങളെയും കവര്‍ന്നെടുക്കുകയാണെന്ന് അവര്‍ പലപ്പോഴും തിരിച്ചറിയാറില്ല. നിങ്ങള്‍ ഒന്നും നേടിയിട്ടില്ലെന്ന് തിരിച്ചറിയുകയും അത് അംഗീകരിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഓടി അകലാന്‍ കഴിയില്ല. ഈ ശീലം മാറ്റാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ജീവിക്കാനുള്ള അവസരം ലഭിക്കും.

നുണ ഒന്നിനും പരിഹാരമല്ല
നിരുപദ്രവകരമായ നുണകള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അതെ എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു. കാരണം ഇതിലൂടെ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കാന്‍ മാത്രമേ കഴിയൂ. ഏത് സാഹചര്യത്തിലും നമുക്ക് മുറുകെ പിടിക്കാന്‍ കഴിയുന്നത് സത്യത്തെ മാത്രമാണ്. അതുകൊണ്ട് ഈ ദുശ്ശീലം എത്രയും വേഗം അവസാനിപ്പിക്കുക. സത്യം പറയുക. നിങ്ങളുടെ പ്രവൃത്തികളുടെ ഫലം അനുഭവിക്കാന്‍ തയ്യാറാവുക.



Click it and Unblock the Notifications
