Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
ജോലിയിലെ താല്പര്യമില്ലായ്മയുടെ ലക്ഷണങ്ങള്‍
ചിലപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ജോലി ഇഷ്ടപ്പെടുന്നില്ലെങ്കിലും അത് പ്രകടമാക്കുന്നത് മറയ്ക്കാന്‍ സാധിക്കും. എന്നാല്‍ നിങ്ങളുടെ ഉള്ളിലെ അസന്തുഷ്ടി ശ്രദ്ധിക്കുന്നത് നല്ലതാണ്. ജോലി തീര്‍ത്ത് പുറത്തേക്കോടാന്‍ നിങ്ങള്‍ വെമ്പുന്നുണ്ടാകും. നിങ്ങളുടെ രാജിക്കത്തെഴുതാനും, പുതിയ ജോലി അന്വേഷിക്കാനും നേരമായെന്ന് സൂചിപ്പിക്കുന്ന ചില അടയാളങ്ങളെ പരിചയപ്പെടാം.
1. രാവിലെ എഴുന്നേല്ക്കാന് മടി - നിങ്ങള്‍ ജോലി ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ വ്യക്തമായ ഒരു സൂചനയാണ് ഇത്. അലാറം മൂന്ന് വട്ടം അടിച്ചാലും എഴുന്നേല്ക്കാത്തത് ജോലിയില്‍ താല്പര്യമില്ലാത്തതിനാലാവാം. ഒരു രാത്രി മുഴുവന്‍ ഉറങ്ങിയിട്ടും വീണ്ടും മടി തോന്നുന്നുവെങ്കില്‍ അത് ഒരു സൂചനയാണ്. ജോലിയിലുള്ള താല്പര്യമില്ലായ്മ മനസിനെ പ്രതിരോധത്തിലാക്കും.

2. സഹപ്രവര്‍ത്തകരുമായുള്ള സഹകരണമില്ലായ്മ - നിങ്ങള്‍ ആദ്യമായി ജോലി തുടങ്ങിയ കാലം ഓര്‍മ്മിച്ച് നോക്കുക. നിങ്ങള്‍ ജോലിയില്‍ സംതൃപ്തനല്ലെങ്കില്‍ സഹപ്രവര്‍ത്തകരോട് അനുകൂലമായ സമീപനമാകില്ല ഉണ്ടാവുക. ചുറുചുറുക്കോടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരോട് നിങ്ങള്‍ക്ക് താല്പര്യം ഉണ്ടാകില്ല.
3. പുതിയ കര്‍ത്തവ്യങ്ങളോടുള്ള മടി - നിങ്ങള്‍ നിലവിലുള്ള ജോലി ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ഓഫിസിലേക്ക് കടക്കുമ്പോള്‍ ഊര്‍ജ്ജം നഷ്ടപ്പെട്ട അവസ്ഥയിലാണോ നിങ്ങള്‍. നിങ്ങളുടെ സ്ഥാനത്തെക്കുറിച്ച് ആലോചിക്കുക. നിങ്ങളെങ്ങനെ ഇവിടെയെത്തി? ഇവിടെ നിങ്ങളുടെ ആവശ്യമുണ്ടോ? ഇപ്പോഴത്തെ ജോലി നിങ്ങള്‍ക്ക് താല്പര്യം ജനിപ്പിക്കുന്നതാണോ? എന്നീ ചോദ്യങ്ങള്‍ക്കെല്ലാം അല്ല എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോഴത്തെ ജോലിയില്‍ താല്പര്യമില്ല എന്നാണര്‍ത്ഥം.
4. സമയത്തിന് ജോലികള്‍ തീര്‍ക്കാനാവുന്നില്ല - നിങ്ങള്‍ ജോലിയില്‍ മത്സരബുദ്ധിയുള്ള ആളാണെങ്കില്‍ കടമകള്‍ സമയത്ത് ചെയ്ത് തീര്‍ക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നിങ്ങള്‍ എത്രയധികം ജോലി കൂടുതല്‍ ചെയ്താലും ബോസ് ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചാലും അവ അര്‍ത്ഥശൂന്യമാണ്.
5. തരംതാഴ്ത്തലിനുള്ള സന്നദ്ധത - 9 മുതല്‍ 5 വരെ നീളുന്ന ജോലിയിലിരിക്കുകയും മറ്റ് ജോലികളെക്കുറിച്ച് ദിവാസ്വപ്നം കാണുകയും ചെയ്യുന്നത് നിലവിലുള്ള ജോലി ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ സൂചനയാണ്. ഓഫിസിലൊഴിച്ച് വേറെ എവിടെയെങ്കിലും ആയിരിക്കുന്നതിനെക്കുറിച്ച് പതിവായി ചിന്തിക്കുന്നുവെങ്കില്‍ അത് നിങ്ങള്‍ വേറൊരിടം കണ്ടെത്താനുള്ളതിന്റെ സൂചനയാണ്.



Click it and Unblock the Notifications
