Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
സോഷ്യല്‍ മീഡിയ നല്‍കും ജീവിത പാഠങ്ങള്‍
പഴയകാലത്ത് ജീവിക്കുന്നവര്‍ 'സംസ്കാരത്തെ ഇല്ലാതാക്കുന്നവ' എന്നാവും പുതിയ സാങ്കേതിക വിദ്യകളെ വിശേഷിപ്പിക്കുക. എന്നിരുന്നാലും ഫേസ്ബുക്ക്(1.3 ബില്യണ്‍ ഉപയോക്താക്കള്‍, ലോക ജനസംഖ്യയുടെ ആറിലൊന്നോളം), ട്വിറ്റര്‍ (ഏകദേശം 300 മില്യണ്‍) തുടങ്ങിയവയില്‍ ഏറിയ സമയവും ചെലവഴിക്കുന്നത് ദോഷകരമാകാമെങ്കിലും സര്‍വ്വജ്ഞമായ ഈ രണ്ട് ആപ്ലിക്കേഷനുകളില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് പഠിക്കാനായുണ്ട്. അത്തരം ചിലതാണ് ഇവിടെ പറയുന്നത്. ഇവ നടപ്പാക്കിയാല്‍ ഫേസ്ബുക്ക് വിജയം നേടാനുള്ള വഴി കാണിച്ച് തരുന്നത് നിങ്ങള്‍ക്ക് കാണാനാവും.

1. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവയെ, അത് മറ്റുള്ളവര്‍ ലൈക്ക് ചെയ്തിട്ടില്ലെങ്കിലും, നിങ്ങള്‍ ആദ്യത്തെ ആളാണെങ്കിലും ലൈക്ക് ചെയ്യാന്‍ മടിക്കേണ്ടതില്ല. ജീവിതത്തില്‍ പലപ്പോഴും ആരെങ്കിലും ചെയ്യാത്ത പക്ഷം നമ്മുടെ ഇഷ്ടങ്ങള്‍ തുറന്ന് കാണിക്കാന്‍ മടിക്കുന്നവരാണ് നമ്മള്. എത്ര നിസാരമായ കാര്യമാണെങ്കിലും ആവേശത്തോടെ തന്നെ നിങ്ങളുടെ ഇഷ്ടങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും തുറന്ന് കാട്ടുക.

2014 മാര്‍ച്ച മാഗസിന് 'ഹോട്ട്' താരങ്ങള്‍
2. ഫേസ്ബുക്കിനെ പോലെ തന്നെ 'അണ്‍ലൈക്ക്' ബട്ടണ്‍ ജീവിതത്തില്‍ നിന്ന് മായ്ച്ച് കളയുക. നിങ്ങളുടെ കൂടെക്കരുതേണ്ട കാര്യങ്ങളോട് അനിഷ്ടം കാണിക്കാതിരിക്കുക. ജീവിതത്തില്‍ ചിലതിനെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാതിരിക്കാം. അത് ശരിയുമാണ്. എന്നാല്‍ നിങ്ങള്‍ക്ക് ദോഷകരമായ തരത്തിലുള്ള ചിലതിനോടുള്ള അനിഷ്ടം പ്ലേഗിനെയെന്നത് പോലെ ഒഴിവാക്കുക.

3. ജീവിതത്തില്‍ അഭിപ്രായങ്ങളെ സജീവമാക്കി നിര്‍ത്തുക. വൈവിധ്യമാര്‍ന്ന കാര്യങ്ങളില്‍ സ്വന്തം അഭിപ്രായമുണ്ടാവുക. വ്യത്യസ്ഥതയെ ഭയക്കാതെ അത് കാണിച്ച് കൊടുക്കുക. നിങ്ങള്‍ നിങ്ങളാണെന്ന ബോധമുണ്ടെങ്കില്‍, നിങ്ങള്‍ മറ്റ് അഭിപ്രായങ്ങളെ അനിഷ്ടത്തോടെ നോക്കിക്കാണില്ല.

4.നിങ്ങളിഷ്ടപ്പെടുന്നത് ഷെയര്‍ ചെയ്യുകയും, നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നത് നിരന്തരമായി ഷെയര്‍ ചെയ്യുകയും ചെയ്യുക. ജീവിതത്തില്‍ നമുക്ക് ഇഷ്ടപ്പെട്ടവ നാം ശേഖരിച്ച് വെയ്ക്കും. എന്നാല്‍ ഫേസ്ബുക്ക് നല്കുന്ന പാഠം പഠിച്ചാല്‍, ലോകം മാത്രമല്ല അതോടൊപ്പം നിങ്ങളും സന്തോഷവാനായിരിക്കും.

5. സുഹൃത്തുക്കളെ നേടുക. ഒരാള്‍ നിങ്ങള്‍ക്കായി കൈ നീട്ടുമ്പോള്‍ അത് സ്വീകരിക്കാന്‍ തയ്യാറാവുക. എന്നിരുന്നാലും വിവേചനരഹിതമാകാതെ - ജീവിതത്തില്‍ നിന്നുള്ള വഴുതലുകള്‍ ഒഴിവാക്കുന്നുവെന്നും ഉറപ്പ് വരുത്തണം.



Click it and Unblock the Notifications

