നിങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വില്ലനാകുന്നുവോ??

By Super

കാലം മാറുമ്പോള്‍ ആളുകളും മാറുന്നു. ഇന്നത്തെ കാലത്ത് പ്രസി‍ഡണ്ടിന്‍റെ പേര് അറിയുക എന്നതിനേക്കാളും പ്രധാനം ടെക്നോളജിയില്‍ വിദഗ്ദനാവുകയാണ്. ഭൂരിപക്ഷം ആളുകളെ സംബന്ധിച്ചും ഒരു സ്മാര്‍ട്ട് ഫോണ്‍ കൈവശമില്ലാത്തത് വലിയ കുറവായി തോന്നും.

നല്ല പാചകക്കാര്‍ പുരുഷന്മാരോ??

തീര്‍ച്ചയായും സ്മാര്‍ട്ട് ഫോണുകള്‍ ജീവിതം എളുപ്പമാക്കുകയും, ആശയവിനിമയം ലളിതമാക്കുകയും, ദൂരം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നമുക്കറിയാവുന്നത് പോലെ അധികം പഞ്ചസാര ചായയുടെ രുചി കെടുത്തുന്നത് തന്നെയാണ്. ജീവിതത്തില്‍ സ്മാര്‍ട്ട് ഫോണിനെ അകറ്റി നിര്‍ത്തേണ്ടതിനുള്ള പത്ത് കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. ബന്ധങ്ങളുടെ നാശം

1. ബന്ധങ്ങളുടെ നാശം

ഗോള്‍ ഫ്രണ്ടിനൊപ്പം ഇരിക്കുകയും അതേ സമയം ട്വിറ്ററിലും ഫേസ്ബുക്കിലും അഭിരമിക്കുകയും ചെയ്യുന്നത് തീര്‍ച്ചയായും ആരോഗ്യകരമായ ഒരു ബന്ധത്തിന്‍റെ ലക്ഷണമല്ല. പരസ്പരം ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ ആശയവിനിമയം ചെയ്യുകയല്ല, ഫോണ്‍ താഴെ വച്ച് പരസ്പരം കണ്ണുകളില്‍ നോക്കി, അവള്‍ക്കെന്താണ് ആവശ്യം എന്ന് നേരിട്ടറിയുകയാണ് വേണ്ടത്.

2. ആരോഗ്യം

2. ആരോഗ്യം

ഫിറ്റ്നെസ് ആപ്ലിക്കേഷനുകള്‍ കൊണ്ട് ഫോണ്‍ നിറച്ചിട്ട് എന്താണ് കാര്യം? നിങ്ങളുടെ കണ്ണിനും, തലച്ചോറിനും, വിരലുകള്‍ക്കും ഗെയിം കളിക്കുമ്പോളും, സിനിമ കാണുമ്പോളും, ഇന്‍റര്‍നെറ്റ് ബ്രൗസ് ചെയ്യുമ്പോളുമുള്ള ആയാസം സങ്കല്പിച്ച് നോക്കുക. ഇതിന് പകരം പ്രകൃതിയിലേക്കിറങ്ങുക. നടക്കുക, നീന്തുക, ജോഗിങ്ങ് എന്നിവ വഴി ശരീരഭാരം കുറയ്ക്കാനാവുമെന്ന് നേരിട്ട് തന്നെ മനസിലാക്കാം.

3. തെറ്റായ ഫോണ്‍ ഉപയോഗം

3. തെറ്റായ ഫോണ്‍ ഉപയോഗം

ഫോണ്‍ റിങ്ങ് ചെയ്യാത്തപ്പോഴും വൈബ്രേറ്റ് ചെയ്യാത്തപ്പോഴും അവ അത്തരത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് മൊബൈല്‍ ഫോണ്‍ അഡിക്ഷനുള്ളവര്‍ക്ക് തോന്നുന്ന അവസ്ഥയുണ്ട്. 'പ്രോബ്ലമാറ്റിക് മൊബൈല്‍ ഫോണ്‍ യൂസ്' എന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. നിങ്ങള്‍ അത്തരത്തിലൊരാളാണെന്ന് സ്വയം തോന്നുന്നുണ്ടോ?

4. സാങ്കേതിക വിദ്യയിലെ ആശ്രിതത്വം

4. സാങ്കേതിക വിദ്യയിലെ ആശ്രിതത്വം

സാങ്കേതിക വിദ്യകള്‍ നല്ലതാണ്, എന്നാല്‍ അവ ഉപദ്രവകരമായ വിധത്തില്‍ അമിതമാകരുത്. ഇത് നിങ്ങളുടെ തലച്ചോറിന്‍റെ പ്രതികരണശേഷിയും ശ്രദ്ധയും ഇല്ലാതാക്കും.

5. കുട്ടികളുടെ വൈദഗ്ദ്യം

5. കുട്ടികളുടെ വൈദഗ്ദ്യം

നിങ്ങള്‍ ബാലമാസികകളും, കോമിക്സുകളും വായിച്ചും, സൈക്കിളോടിച്ചും, കൂട്ടുകാര്‍ക്കൊപ്പം പട്ടം പറത്തിയുമാകും വളര്‍ന്നത്. നിങ്ങളുടെ കുട്ടിക്ക് ഇവ അന്യമാണോ? റിപ്പോര്‍ട്ടുകളനുസരിച്ച് കുട്ടികള്‍ അനാരോഗ്യമുള്ളവരും, ദുര്‍ബലരുമാകാന്‍ കാരണം നിങ്ങളേക്കാള്‍ അവര്‍ കാന്‍ഡി ക്രഷ് പോലുള്ള ഗെയിമുകളില്‍ വിദഗ്ദരാണ് എന്നതാണ്. ടെംപിള്‍ റണ്‍ ഗെയിം കളിച്ചല്ല സൈക്കിള്‍ പരിശീലനം വഴി കുട്ടിക്ക് ബാലന്‍സ് എന്ന വാക്ക് ബാലന്‍സ് എന്ന വാക്കിന്‍റെ അര്‍ത്ഥം മനസിലാക്കി കൊടുക്കുക.

6. അസ്ഥാനത്തുള്ള സംസാരം

6. അസ്ഥാനത്തുള്ള സംസാരം

റോഡ് ക്രോസ് ചെയ്യുമ്പോളും, വണ്ടിയോടിക്കുമ്പോഴും, കടയില്‍ സാധനങ്ങള്‍ വാങ്ങുമ്പോളും, ബില്ലടയ്ക്കുമ്പോളുമൊക്കെയുള്ള ഫോണ്‍ സംസാരം ഒഴിവാക്കുക. നിങ്ങള്‍ മൂലം മറ്റൊരാള്‍ക്ക് അപകടമുണ്ടാകുന്ന അവസ്ഥ ഒഴിവാക്കേണ്ടത് നിങ്ങളുടെ സാമൂഹികമായ ഉത്തരവാദിത്വമാണ്. കൂടാതെ ക്യൂവില്‍ നില്‍ക്കാന്‍ ആരും തന്നെ ഇഷ്ടപ്പെടുന്നില്ല എന്നതും ഓര്‍മ്മിക്കുക.

7.ഫോണ്‍ നഷ്ടമാകുമ്പോള്‍

7.ഫോണ്‍ നഷ്ടമാകുമ്പോള്‍

ഫോണ്‍ നഷ്ടപ്പെട്ടു എന്നറിയുമ്പോള്‍ ഒരു ചെറിയ ഹൃദയാഘാതം തന്നെ നമുക്ക് സംഭവിക്കും. തുടര്‍ന്ന് ബാഗിലും, പോക്കറ്റിലുമെല്ലാം തിരയും. ആ നഷ്ടം നിങ്ങളെ ഭയപ്പെടുത്തും. എന്നാല്‍ അത്രമാത്രം ആശങ്കപ്പെടേണ്ട കാര്യമില്ല. ആയിരം ഡോളറിന്‍റെ നോട്ടല്ല ഒരു ഫോണ്‍ മാത്രമാണ് നഷ്ടപ്പെട്ടതെന്ന് ചിന്തിക്കുക.

8.സെല്‍ഫികള്‍

8.സെല്‍ഫികള്‍

നിങ്ങളൊരു സംഗീതപരിപാടിയിലോ, റസ്റ്റോറന്‍റിലോ, ഇന്ത്യ ഗേറ്റിലോ എവിടെയുമാകട്ടെ ആദ്യം വരുന്ന ചിന്ത സെല്‍ഫി എടുക്കുന്നതിനെക്കുറിച്ചാവും. തുടര്‍ന്ന് നിങ്ങളെവിടെയാണ് എന്ന് കാണിക്കാനായി സോഷ്യല്‍ നെറ്റ്‍വര്‍ക്കുകളിലേക്ക് പോസ്റ്റ് ചെയ്യും. നിങ്ങള്‍ നിലവിലുള്ള നിമിഷത്തില്‍ ജീവിക്കാതെ അവയെ ഓര്‍മ്മകളാക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്, അവ ഓര്‍മ്മിക്കപ്പെടാന്‍ മാത്രം യോഗ്യമല്ലെങ്കില്‍ പോലും.

9.സെല്‍ഫി പ്രേമം

9.സെല്‍ഫി പ്രേമം

സെല്‍ഫികളെടുത്ത് പോസ്റ്റ് ചെയ്ത് സുഹൃത്തുക്കളെ ടാഗ് ചെയ്ത് നിങ്ങളെവിടെയാണ്, ആരാണ് ഒപ്പമുള്ളത്, എത്ര സമയം ഒരുമിച്ചുണ്ട് എന്നൊക്കെ പോസ്റ്റ് ചെയ്യും. നാല്പത് അക്ഷരങ്ങളുടെ ട്വിറ്റര്‍ സന്ദേശം നിങ്ങളെ പ്രശസ്തനാക്കുമെന്ന് നിങ്ങള്‍ കരുതുന്നു. താന്‍ ഹിമാലയത്തിലാണ് എന്ന് ലോകത്തോട് പറയാന്‍ വേണ്ടി അവിടേക്ക് കയറിപ്പോകുന്ന മനോഭാവത്തിന് സമാനമാണ് ഇത്. സ്മാര്‍ട്ട്ഫോണില്‍ വ്യക്തിപരമായ നിമിഷങ്ങളോ ജീവിതമോ ഇല്ല. എല്ലാം ലോകത്തെ കാണിക്കാന്‍ വേണ്ടിയാണ്.

10. സെക്സിന് തടസ്സം

10. സെക്സിന് തടസ്സം

പങ്കാളിയുടെ കണ്ണുകളിലേക്ക് നോക്കാനോ, അവള്‍ക്ക് യോജിച്ച വസ്ത്രം തെരഞ്ഞെടുക്കാന്‍ സഹായിക്കാനോ നിങ്ങള്‍ക്ക് സമയമില്ലെങ്കില്‍ ആ അവഗണനക്കുള്ള ശിക്ഷ അവള്‍ നല്കുമെന്ന് തീര്‍ച്ചയാണ്. ഉന്മാദകരമായ അവസ്ഥയില്‍, ആകര്‍ഷകമായ നിശാവസ്ത്രവും, സുഗന്ധവുമൊക്കെയായി കാര്യം പുരോഗമിക്കുമ്പോള്‍ പെട്ടന്ന് ഫോണ്‍ ബെല്ലടിക്കുകയും അവള്‍ അടുത്ത മുറിയിലേക്ക് പോയി തന്‍റെ ഓഫീസിലെ സഹപ്രവര്‍ത്തകയെപ്പറ്റി ഗോസിപ്പ് പറഞ്ഞിരിക്കുകയും ചെയ്യുന്നത് ആലോചിച്ച് നോക്കുക. നിങ്ങളുടെ സകല വികാരങ്ങളും ചോര്‍ന്നുപോകുന്ന ആ അവസ്ഥ നിങ്ങള്‍ക്ക് മനസില്‍ കാണാനാവുന്നുണ്ടോ? കരുതിയിരിക്കുക!

Story first published: Thursday, November 6, 2014, 12:24 [IST]
X
Desktop Bottom Promotion