Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സ്ത്രീകള്‍ പഠിപ്പിയ്ക്കും ഗുണങ്ങള്‍
എല്ലാ മനുഷ്യരെയും സംരക്ഷിക്കുന്നതിനായി ദൈവം അയച്ച നിഷ്കളങ്കരായ മാലാഖമാരാണ് കാരുണ്യ ഹൃദയരായ സ്ത്രീകള്‍. അംഗീകരിക്കപ്പെടുന്നത് കുറവാണെങ്കിലും സ്ത്രീകളുടെ ശ്രേഷ്ഠത കാണിച്ചു തരുന്നത് അവരെ തടയാനും അവരുടെ വളര്‍ച്ച നിര്‍ത്താനും വഴികളൊന്നുമില്ലന്നാണ്.
പുരുഷന്മാരെന്തേ സ്ത്രീകളേക്കാള്‍ പുകവലിയ്ക്കുന്നു?
ഉത്കൃഷ്ഠരായ സ്ത്രീകള്‍ക്ക് മാത്രം ലോകത്തെ പഠിപ്പിക്കാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്.

1. ത്യാഗം
സ്ത്രീകള്‍ വ്യത്യസ്ത കോണുകളില്‍ ചിന്തിക്കുന്നവരും എല്ലായ്പ്പോഴും ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരുമാണ്. അവര്‍ ഏറെ സുഖലോലുപരായിരിക്കില്ല അതേസമയം ത്യാഗം ചെയ്യാനുള്ള മനസ്സുണ്ടാകും.നേടുന്നതിനേക്കാള്‍ കൊടുക്കുന്നതിലാണ് അവര്‍ വിശ്വസിക്കുന്നത്.

2. നിര്‍വ്വഹണ ക്ഷമത
സ്ത്രീകളെപോലെ മറ്റാര്‍ക്കും ഓഫീസ്, വീട്, കുട്ടികള്‍, ഭര്‍ത്താവ്, മതാപിതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ , സഹപ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം ഒരുപോലെ പരിപാലിക്കാന്‍ കഴിയില്ല. വിവിധ തരത്തിലുള്ള ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമതയോടെ നിറവേറ്റുന്നതിനൊപ്പം ഏത് വിഷമഘട്ടങ്ങളും വളരെ എളുപ്പത്തില്‍ തരണം ചെയ്യുകയും ചെയ്യും.

3. ബോദ്ധ്യപ്പെടുത്താനുള്ള കഴിവ്
ആളുകളുടെ മനസ്സിനെ സ്വാധീനിക്കാനും നിയന്ത്രിക്കാനും കീഴടക്കാനുമുള്ള കഴിവ് സ്ത്രീകള്‍ക്ക് ജന്മനാ ലഭിക്കുന്നതാണ്. കാര്യങ്ങളെ വളരെ ലളിതമായി കൈകാര്യം ചെയ്യാന്‍ കഴിയുമവര്ക്ക്.

4. കഠിനാധ്വാനം
സ്ത്രീകള്‍ ഇന്ന് എന്താണോ അതിലേക്ക് അവരെ എത്തിച്ചത് കഠിനാധ്വാനവും പരിശ്രമവുമാണ്. സ്വയം തെളിയിക്കാനും സ്വതന്ത്രമായ ജീവിതം നയിക്കാനും സ്ത്രീകളെ പ്രാപ്തരാക്കുന്നത് അവരുടെ കഠിനാധ്വാനമാണ്.

5. എന്തിനുമുള്ള ധൈര്യം
പച്ചക്കറി വില മുതല്‍ ഓട്ടോറിക്ഷ ചാര്‍ജ്ജ് വരെ എന്തിലും വിലപേശാനുള്ള സ്ത്രീകളുടെ കഴിവ് അപാരമാണ്.

6. ആത്മാര്‍ത്ഥത
ലോകത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും ആദ്യം വിശ്വക്കാവുന്ന വ്യക്തിയായിരിക്കും അവര്‍. ഏറെക്കാലം ബന്ധം നിലനിര്‍ത്തുന്നതില്‍ ഇവര്‍ സമര്‍ത്ഥരാണ്.

7. സൗന്ദര്യ ബോധം
ഫാഷന്‍, ഇന്റീരിയര്‍, വസ്ത്രധാരണം തുടങ്ങി എന്തിലും സ്ത്രീകളുടെ സൗന്ദര്യ ബോധം മികച്ചതായിരിക്കും. ജീവിതത്തിലെ സൗന്ദര്യ ബോധത്താല്‍ അവര്‍ മറ്റുള്ളവരെ അത്ഭുതപ്പെടുത്തും.

8. ക്ഷമ
സ്ത്രീകളുടെ ക്ഷമയും ശാന്തതയും എടുത്തു പറയേണ്ടതാണ്. അവര്‍ക്ക് ഏറ്റവും മോശമായ സാഹചര്യങ്ങള്‍ പോലും വളരെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. അതിനാലായിരിക്കും മൂന്നാം ലോക മഹായുദ്ധം ഇതുവരെ പൊട്ടി പുറപ്പെടാത്തത്.

9. വൈകാരിക ബലം
സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ കായിക ബലമുള്ളവരായിരിക്കില്ല. എന്നാല്‍, വൈകാരിക ബലം ഇവര്‍ക്കായിരിക്കും കൂടുതല്‍. ഹൃദയ സംബന്ധമായ കാര്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ ഇവര്‍ വളരെ ശക്തരായിരിക്കും.

10. വിവിധ പ്രവര്‍ത്തികള്‍
ജോലിക്കാരായ കുടുംബിനികള്‍ എങ്ങനെ എല്ലാ പണികളും വളരെ കൃത്യമായി ചെയ്യുന്നു എന്ന് എല്ലാവരും അത്ഭുതപ്പെടാറുണ്ട്. പാട്ടു കേള്‍ക്കുന്ന സമയത്ത് തന്നെ വീട്ടു പണികള്‍ തീര്‍ക്കാനും കുട്ടികളുടെ കാര്യങ്ങള്‍ നോക്കാനും ഇവര്‍ക്ക് കഴിയും.



Click it and Unblock the Notifications
