Latest Updates
-
വീടിന്റെ മുൻവാതിലിൽ സിംഹപ്രതിമയും കണ്ണാടിയും വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഐശ്വര്യം നഷ്ടപ്പെടാം! -
മംഗള ഗൗരി വ്രതം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ അടുക്കളയിലും വാതിലിലും ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഓഗസ്റ്റ് 12-ലെ സൂര്യഗ്രഹണം: ഇന്ത്യയിൽ ദോഷമുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ വീട്ടിൽ വരുത്തൂ, ഐശ്വര്യം കൂടും! -
ഫ്രീഡം സെയിൽ ഓഫറുകൾ കണ്ട് ചാടിവീഴല്ലേ; ഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകളിൽ നിന്ന് പണവും ചർമ്മവും രക്ഷിക്കാം -
വ്യാഴത്തിന്റെ മൗഢ്യം മാറുന്നു: ഓഗസ്റ്റ് 12 മുതൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
2026 ഓഗസ്റ്റ് 9: അപൂർവ ദ്വിപുഷ്കർ യോഗവും കാമിക ഏകാദശിയും; ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ 7 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ഓഗസ്റ്റ് 9: ഗ്രഹമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ മാറ്റങ്ങൾ; ഇന്നത്തെ നക്ഷത്രഫലം അറിയാം -
ഞായറാഴ്ച രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
രാമായണം ട്രെയിലറിലെ ആ ക്ലാസിക് ലുക്ക് മഴയത്തും മങ്ങാതെ നിൽക്കണോ? ഈ വിദ്യകൾ പരീക്ഷിക്കൂ
മഴക്കാലത്ത് നാവില്‍ കൊതിയൂറും ഭക്ഷണങ്ങള്‍
വേനല്‍മഴയുടെ താളത്തില്‍ കൊതിയൂറും ഭക്ഷണം ചൂടോടെ കഴിക്കുന്നത് പോലെ സുഖമുള്ളതും രസമുള്ളതുമായ അനുഭവം ഉണ്ടാകില്ല.
നരേന്ദ്ര മോദിയ്ക്കു പ്രിയപ്പെട്ട ഭക്ഷണങ്ങള്‍
ചെറുമഴയാണെങ്കിലും പേമാരിയാണെങ്കിലും മഴക്കാലത്ത് ചൂടോടെ കഴിക്കാന്‍ പറ്റിയ ചില ഭക്ഷണ സാധനങ്ങളുണ്ട്. അവയെ നിങ്ങള്‍ക്കായിതാ പരിചയപ്പെടുത്തുന്നു;

1. മാഗി
മഴയുടെ തണുപ്പ് പറ്റി ആവി പറക്കുന്ന മസാല ന്യൂഡില്‍സ് കഴിക്കുന്നതിന്‍െറ സുഖം ഒന്ന് വേറെ തന്നെയാകും. സാധാരണ ന്യൂഡില്‍സോ അല്ലെങ്കിൽ സൂപ്പോടെയുള്ളതോ അല്ലെങ്കിൽ പച്ചക്കറികള്‍ ചേര്‍ത്തോ മാഗി കഴിക്കാം.

2. ഉള്ളി പക്കോഡ
മഴയില്‍ വെള്ളം അപകടകരമാം വിധം പൊങ്ങിയാലും തെരുവ് കച്ചവടക്കാരന്‍െറ കൈയില്‍ നിന്ന് വാങ്ങിയ പക്കോഡ തിന്നുകൊണ്ടിരുന്നാല്‍ അറിയില്ല.

3. മസാല ചായ
പക്കോഡക്കൊപ്പം ഒരു മസാല ചായ കൂടി കഴിച്ചാലോ. കടുത്ത മസാലയുടെ സുഗന്ധമുള്ള മസാല ചായ മഴയുള്ള വൈകുന്നേരങ്ങളെ അവിസ്മരണീയമാക്കും.

4. കച്ചോരി
വായില്‍ വെള്ളമൂറുന്ന മറ്റൊരു ഇന്ത്യന്‍ പലഹാരമാണ് കച്ചോരി. മഴയുടെ സംഗീതം ആസ്വദിച്ച് ഒരു പ്ളേറ്റ് കച്ചോരിയും കഴിച്ചിരുന്നാല്‍ സമയം പോകുന്നതേ അറിയില്ല. മസാല കച്ചോരി മുതല്‍ രാജ് കച്ചോരി വരെ ഇതിന് രുചി ഭേദങ്ങളും നിരവധിയുണ്ട്.

5. സമോസ
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് സമോസ. മാനത്ത് മഴക്കാറ് ഉരുണ്ടുകൂടുമ്പോള്‍ സമൂസ പാളികള്‍ പൊളിച്ച് കഴിക്കുന്നതിന്‍െറ രുചിയും സുഖവും അത് ഒന്നുവേറെ തന്നെയാണ്.

6. സൂപ്പ്
നിങ്ങള്‍ എന്ത് തരം ഭക്ഷണം ഇഷ്ടപ്പെടുന്നവരാണെങ്കിലും ശരി ആവി പറക്കുന്ന സൂപ്പിന് പകരം വെക്കാന്‍ ഒന്നുമുണ്ടാകില്ല. പുറത്ത് മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍ ലാപ്ടോപ്പിലോ ടെലിവിഷനിലോ ഇഷ്ട പരിപാടിയോ കണ്ട് സൂപ്പ് കുടിക്കുന്നത് ഒന്ന് മനസില്‍ കണ്ടുനോക്കൂ.

7. മോമോസ്
വടക്കുകിഴക്കന്‍ മേഖലയിലുള്ളവരുടെ പ്രിയ ഭക്ഷണമായ മോമോസ് എല്ലാ കാലാവസ്ഥക്കും യോജിച്ചതാണ്. എന്നിരുന്നാലും അടുപ്പില്‍ നിന്നെടുത്തയുടനുള്ള മോമോസും ഗാര്‍ലിക്ക് സോസും ചുവന്ന ചട്ട്നി അല്ലെങ്കിൽ മയോണൈസോ ചേര്‍ത്ത് കഴിക്കാം.

8. ചിക്കന്‍ റോസ്റ്റ്
വേനല്‍ ചൂടില്‍ നിന്ന് മഴയുടെ ഇളംതണുപ്പിലേക്കുള്ള കാലാവസ്ഥയുടെ മാറ്റം പ്രിയ ഭക്ഷണമായ തന്തൂരി ചിക്കന്‍ കഴിച്ച് ആഘോഷിക്കാം. മൊരിഞ്ഞ ഇറച്ചി ചട്ട്നിയില്‍ മുക്കി കഴിക്കുന്നത് വേറിട്ട രുചി തന്നെയാകും.

9. റം
മഴയുള്ള വൈകുന്നേരങ്ങളില്‍ ലിക്വര്‍ സ്റ്റോറില്‍ നിന്ന് റം വാങ്ങി വീട്ടില്‍ വെച്ച് ഒറ്റക്കോ കമ്പനി കൂടിയോ കഴിക്കുന്നതും പരീക്ഷിക്കാം.

10.ആട്ടിറച്ചി കറി
വേനല്‍കാലത്ത് റെഡ് മീറ്റ് കഴിക്കുന്നത് ദഹന പ്രശ്നമുണ്ടാക്കുമെന്നത് മൂന്നുതരമാണ്. എന്നാല്‍ മഴയുടെ പശ്ചാത്തലത്തില്‍ രുചിയൂറുന്ന ആട്ടിറച്ചി കറി ചോറും കൂട്ടി കഴിക്കുന്നത് ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും.



Click it and Unblock the Notifications