Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
നല്ല ആശയങ്ങള്‍ക്ക് ഒരു കുളി
നല്ല ആശയങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നമ്മളിലേക്ക് കടന്നു വരാം. മരത്തില്‍ കയറുമ്പോള്‍, വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍, അടുത്ത സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ , ഉറക്കത്തിന് മുമ്പ്, ഉണര്‍ന്നെഴുന്നേള്‍ക്കുമ്പോള്‍ തുടങ്ങി വിവിധ സന്ദര്‍ഭങ്ങളില്‍ നമ്മളിലേക്ക് നല്ല ആശയങ്ങള്‍ എത്താറുണ്ട്. ഇത് എവിടെ നിന്നാണ് എങ്ങനെയാണ് വരുന്നതെന്ന് നമുക്കറിയില്ല. യഥാര്‍ഥ കാരണം എന്താണന്ന് അറിയില്ലെങ്കിലും ഒരോ പുതിയ ആശയങ്ങളും നവ്യാനുഭൂതിയാണ് നമ്മളില്‍ ഉണ്ടാക്കുന്നത്. എന്തു കൊണ്ടാണ് പല നല്ല ആശയങ്ങളും ചിന്തകളും കുളിക്കുന്ന സമയത്ത് ഉണ്ടാകുന്നത് എന്നതിന്റെ രഹസ്യം അടുത്തിടെ കണ്ടെത്തിയിരുന്നു.
ശരീരം വൃത്തിയാകുമ്പോള്‍ മനസും ശുദ്ധമായെന്നൊരു തോന്നല്‍ ഉണ്ടാകും. നല്ല ആശയങ്ങള്‍ ഉയര്‍ന്നുവരാന്‍ ഏറ്റവും അനുയോജ്യമായ സന്ദര്‍ഭമാണ് ഇത്. വ്യായാമം, കുളി പോലെ ഒരേ പ്രകാരമുള്ള പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ക്രിയാത്മകമായ ആശയങ്ങള്‍ നമ്മളില്‍ ഉയര്‍ന്നു വരുമെന്ന് ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എല്ലാ ദിവസവും ഒരു പോലെ ചെയ്തുകൊണ്ടിരിക്കുന്ന ഈ പ്രവര്‍ത്തികള്‍ ചെയ്യാന്‍ തലച്ചോറ് അധികം പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്നില്ല എന്നതാണ് ഇതിന് പ്രധാന കാരണം. നമ്മുടെ മനസ്സ് സ്വതന്ത്രമായി സഞ്ചരിക്കുന്ന സമയമാണിത്.

മനസ്സും ചിന്തകളും ഇത്തരത്തില്‍ സ്വതന്ത്രമാകുന്നതോടെ തീരുമാനങ്ങള്‍, ലക്ഷ്യം, സ്വഭാവം എന്നിവയുടെ മസ്തിഷ്കത്തിലെ നിര്‍ദ്ദേശ കേന്ദ്രമായ പ്രിഫ്രണ്ടല്‍ കോര്‍ട്ടെക്സിന് വിശ്രമം ലഭിക്കും. കൂടാതെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന വഴികള്‍ വൃത്തിയാക്കി മസ്തിഷ്കത്തിലെ ഡിഫോള്‍ട്ട് മോഡ് നെറ്റ് വര്‍ക് ( ഡിഎംഎന്‍) സജീവമാക്കും. കോര്‍ടെക്സിന്റെ ആയാസം കുറയുകയും ഡിഎംഎന്‍ സജീവമാകുകയും ചെയ്യുന്നതോടെ പുതിയതും ക്രിയാത്മകവുമായ ആയങ്ങള്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങും.
കൂടുതല്‍ ചിന്തിക്കേണ്ട ജോലികളാണ് ചെയ്തു കൊണ്ടിരിക്കുന്നതെങ്കില്‍ പ്രീഫ്രണ്ടല്‍ കോര്‍ട്ടെക്സിന്റെ നിയന്ത്രണം കൂടുകയും ഡിഫോള്‍ട്ട് നെറ്റ്വര്ക് നിര്‍ജ്ജീവമാവുകയും ചെയ്യും. ഇത് വളരെ സാധാരണമാണ് മോശം കാര്യമല്ല. ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഇതാവശ്യമാണ്. പുതിയതും വ്യത്യസ്തവുമായ ആശയങ്ങളിലേക്ക് വഴിമാറാതെ ചിന്തിച്ചു കൊണ്ടിരിക്കുന്ന പ്രശ്നത്തിന് പരിഹാരം ലഭിക്കാന്‍ ഇത് സഹായിക്കും.
കുളിക്കുമ്പോഴും പ്രഭാതത്തിലെ ഓട്ടത്തിന്റെ സമയത്തും മറ്റും നിങ്ങളുടെ തലച്ചോറ് വളരെ സജീവമായിരിക്കുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ക്രിയാത്മകത കൂടിയ ആളുകളെല്ലാം ഒരു പോലെ പറയുന്ന ഒന്നാണ് അവരുടെ ശ്രദ്ധ വളരെ എളുപ്പത്തില്‍ മാറുമെന്ന് . ചൂടുവെള്ളത്തിലെ കുളിയുടെ പ്രത്യേകതയുമതാണ്. അത് നിങ്ങളുടെ ശ്രദ്ധ തിരിക്കും. ഏകാഗ്രത നഷ്ടപെടുത്തി തലച്ചോറിനെ പലവഴിക്ക് അലയാന്‍ വിടും. ഡിഎംഎന്‍ സജീവമാവുകയും വ്യത്യസ്ത ആശയങ്ങള്‍ ഉയര്‍ന്ന വരാന്‍ അനുവദിക്കുകയും ചെയ്യും. തുടര്‍ച്ചയായി പണി ചെയ്ത് വിരസത തോന്നുമ്പോള്‍ ഒന്ന് കുളിക്കുന്നത് ഉന്മേഷം തിരിച്ച് കിട്ടാന്‍ സഹായിക്കും.
കുളിച്ച് വൃത്തിയാവുമ്പോള് നാഡീ വാഹകരായ ഡോപാമീനെ ശരീരം ഉത്തേജിപ്പിക്കും ഇത് നിങ്ങളിലെ ക്രിയാത്മകതയെ ഉണര്‍ത്തും . തലച്ചോറിലൂടെ ആല്‍ഫാ തരംഗങ്ങള്‍ കടന്നുപോവുകയും ഡിഫോള്‍ട്ട് മോഡിനൊപ്പം നില്‍ക്കുകയും ചെയ്യും. രാത്രി ആയാലും പകലായാലും ഏറ്റവും ക്ഷീണം തോന്നുന്ന സമയങ്ങളിലാണ് നമ്മള് കുളിക്കാറ്. അതു കൊണ്ടാണ് നമ്മള് ഏറ്റവും നല്ല ചിന്തകള്‍ ഈ സമയത്ത് നടത്തുന്നതെന്ന് തിങ്കിങ് ആന്‍ഡ് റീസണിങ് എന്ന ജേര്‍ണലില്‍ പറയുന്നു. ക്രിയാത്മകത ഏറ്റവും ഉയര്‍ന്നിരിക്കുന്ന സമയം ഇതായിരിക്കും.
ഏറ്റവും നല്ല ആശയങ്ങള്‍ കുളിക്കുന്ന സമയത്ത് വരുന്നതെന്തു കൊണ്ടാണന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?



Click it and Unblock the Notifications
