Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വിചിത്രമായ ഗോത്രാഹാരങ്ങള്
മനുഷ്യര്‍ക്ക് വിചിത്രമായ ഭക്ഷണ ശീലങ്ങളാണ് ഉള്ളത്. ഭക്ഷണത്തില്‍ വ്യത്യസ്ത ഇഷ്ടപ്പെടുന്നവരാണ് ഏറെപ്പേരും. എന്തും ഭക്ഷിക്കാനുള്ള കഴിവ് പുതിയ ഭക്ഷണങ്ങള്‍, അതെത്ര വിചിത്രമാണെങ്കിലും പരീക്ഷിക്കാന്‍ അവരെ പ്രേരിപ്പിക്കും. വയറ്റില്‍ നിന്നും തിരിച്ചാക്രമിക്കാത്ത എന്തിനെയും കഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ ജീവനുള്ള ജീവികളെ ഭക്ഷിക്കുന്ന മനുഷ്യരെ കുറിച്ച് അറിയുക.
മറ്റുള്ളവര്‍ വിചിത്രമെന്ന് കരുതുന്നത് ഭക്ഷിച്ച് സ്വന്തം ജീവന് പോലും അപകടം വരുത്താന്‍ തയ്യാറാകുന്ന ആളുകളുണ്ടെന്നത് വളരെ അത്ഭുതപെടുത്തുന്ന ഒന്നാണ്. വിവിധ ഗോത്ര വര്‍ഗ്ഗക്കാരുടെ പരമ്പരാഗതവും സവിശേഷവുമാര്ന്ന ഭക്ഷണങ്ങള്‍ പുറമെ നിന്നുള്ളവരുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും വിചിത്രമായി തോന്നുക സ്വാഭാവികമാണ്. ഏറ്റവും ആരോഗ്യദായകമായ ഭക്ഷണകൂട്ടാണ് തങ്ങളുടേതെന്നാണ് പല ഗോത്രവര്‍ഗ്ഗക്കാരും കരുതുന്നത്. എന്നാല്‍ ഇതില്‍ ചിലതിനെ നമ്മള് പൂര്‍ണ്ണമായും വിചിത്രമെന്ന് വിളിക്കാന്‍ നിര്‍ബന്ധിതരാകും.
വിചിത്രമായ ഗോത്ര ഭക്ഷണങ്ങളില്‍ നമുക്ക് അവശ്വസനീയമായ പലതും ഉള്‍പ്പെട്ടിട്ടുണ്ടാകും.
നിങ്ങള്‍ വിചിത്രമായ ഗോത്ര ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്ക് സന്തോഷിക്കാം. വിചിത്രമായ നിരവധി ഗോത്രഭക്ഷണങ്ങള് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകും. എന്തു ഭക്ഷണമായി പരീക്ഷിക്കാന്‍ താല്പര്യമുള്ളവര്ക്കായി വിപണിയില്‍ ലഭ്യമാകുന്ന ഇത്തരം ചില ഗോത്ര ഭക്ഷണങ്ങളുടെ പട്ടിക ഇതാ

ബലൂട്ട്
താറിവിന്റെയും കോഴിയുടെയും വളര്ച്ചയിലെത്തികൊണ്ടിരിക്കുന്ന മുട്ട ഒരാഴ്ച മണ്ണില്‍ കുഴിച്ചിട്ടതാണ് ബാലൂട്ട് എന്നറിയപ്പെടന്നത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള വിഭവമാണിത്. ആവശ്യം കൂടിയതോടെ കൈകൊണ്ട് പരമ്പരാഗതമായി ഉണ്ടാക്കികൊണ്ടിരുന്ന വിഭവം ഇപ്പോള്‍ ഉപകരണങ്ങള്‍ വഴിയാണ് ഉണ്ടാക്കുന്നതെന്ന് മാത്രം. ഫിലിപ്പീന്‍സിലെ സാധാരണ തെരുവോര ഭക്ഷണമായി ഇത് മാറിയിരിക്കുകയാണിപ്പോള്‍.

പട്ടി ഇറച്ചി
നാഗാലാന്‍ഡുകാരുടെ പ്രധാന ഗോത്രഭക്ഷണങ്ങളില് ഒന്നാണ് പട്ടിഇറച്ചി. നാഗാലാന്‍ഡ്, മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങളിലെ പല ഗോത്ര സമൂഹത്തിന്റെയും ബലഹീനതയാണ് പട്ടിയിറച്ചി. ദക്ഷിണ കൊറിയന്‍ വിപണിയില്‍ ഈ വിഭവം സുലഭമാണ്. ഇവിടെയിതിനെ ഗായിഗോഗി എന്നാണറിയപ്പെടുന്നത്.

തവളക്കാല്
സിക്കിമിലെ ലെപ്ച്ചാസ് സമൂഹത്തിന്റെ സ്വാദിഷ്ഠമാര്‍ന്ന വിഭവങ്ങളില്‍ ഒന്നാണ് തവളക്കാല്. തവളക്കാലിന് ഔഷധ ഗുണമുണ്ടെന്നാണ് അവരുടെ വിശ്വാസം. നഗരത്തിലെ പ്രധാന ഭക്ഷണശാലകളിലെല്ലാം ഈ വിചിത്രമായ ഭക്ഷണം ഇപ്പോള്‍ ലഭ്യമാകും.

ഇരി പോലു
കൊക്കൂണ്‍ കൂട്ടിയതിന് ശേഷമുള്ള പട്ടുനൂല്പുഴുവിന്റെ പ്യൂപ്പകളെ ഉപയോഗിച്ച് ഉണ്ടാക്കുന്ന വളരെ വിചിത്രമായ ആഹാരമാണിത്. ആസ്സാമിലെ പരമ്പരാഗത ഭക്ഷണമായ ഖോരിസയ്ക്കൊപ്പമാണ് എരി പൊലു വിളമ്പുന്നത്. ഇവിടുത്തെ വിചിത്രമായ സ്വാദുകള്‍ ലഭ്യമാക്കുന്ന വിവിധ ഭക്ഷണ ശാലകളില്‍ ഈ വിഭവും നിങ്ങള്‍ക്ക് ലഭിക്കും.

ചുവന്ന ഉറുമ്പ് ചട്ണി
ഇന്ത്യയിലെ ഗോത്ര സംസ്ഥാനമായ ഛത്തീസ്ഖണ്ഡില്‍ കാണപ്പെടുന്ന വിഭവമാണിത്. ഇവിടെ ഈ വിഭവം അറിയപ്പെടുന്നത് ചപ്രാഹ് എന്നാണ്. മുട്ടയോടു കൂടി ചുവന്ന ഉറുമ്പ് ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. കുത്തുന്ന എരിവ് സ്വാദാണ് ഈ ചട്ണിക്ക് അനുഭവപ്പെടുക.

കുടിച്ച ചെമ്മീന്‍
ജീവനുള്ള ചെമ്മീനിനെ മദ്യത്തില്‍ മുക്കി ഉണ്ടാക്കുന്ന വിഭവമാണിത്. ഇത് യഥാര്‍ത്ഥത്തില്‍ ഒരു ചൈനീസ് വിഭവമാണെങ്കിലും നിലവിലിത് പല പ്രധാന ആഢംബര ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും ലഭ്യമാകും

എലി ഇറച്ചി
വടക്കന്‍ തായിലന്‍ഡിലെ കരേന്‍ മലകളിലെ വിചത്ര ഭക്ഷണമാണിത്. ഭക്ഷണത്തിന് ഉപയോഗിക്കുന്നതിനായി ഇവിടെ പലരും എലികളെ വളര്‍ത്തുന്നുണ്ട്. ഭക്ഷണത്തില്‍ വ്യത്യസ്തത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് വളരെ സ്വാദിഷ്ഠമാര്‍ന്ന വിഭവമാണ്. പല ഭക്ഷണശാലകളിലും ഇതിപ്പോള്‍ വില്‍പ്പനയ്ക്കെത്തുന്നുണ്ട്.

ഭ്രൂണം
ആഫ്രിക്കയിലെ ഗോത്ര വര്‍ഗ്ഗക്കാര്‍ സാധാരണയായി ഭ്രൂണം ഭക്ഷിക്കാറുണ്ട്. യുഎസ്എയിലും ഇപ്പോള്‍ ഭ്രൂണം കഴിക്കല്‍ സാധാരണയായിട്ടുണ്ട്. ചൈനയിലെ ചില നഗരങ്ങളിലും ഇത് പ്രശസ്തമായി തുടങ്ങിയിട്ടുണ്ട്.

പാമ്പ് വീഞ്ഞ്
വീഞ്ഞുകളുടെ സ്വാദില്‍ വ്യത്യസ്തത ഇഷ്ടപ്പെടുന്നവര്‍ക്ക് അടുത്ത തവണ പാമ്പിന് വീഞ്ഞ് പരീക്ഷിച്ച് നോക്കാം.അരി വീഞ്ഞില്‍ പാമ്പിനെ കുതിര്ത്താണിത് ഉണ്ടാക്കുന്നത്. പാമ്പിന്റെ ശരീര ദ്രവങ്ങള്‍ മദ്യത്തില്‍ ചേര്‍ത്തും ഇതുണ്ടാക്കാറുണ്ട്.



Click it and Unblock the Notifications
