Latest Updates
-
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
പെണ്‍കൂട്ടായ്മകളിലെ 'ഹോട്ട്' വിഷയങ്ങള്‍
സ്ത്രീകള്‍ കൂട്ടായ്മകള്‍ ഇഷ്ടപ്പെടുന്നവരാണ്. അയല്‍ക്കാരായ കുറെ സ്ത്രീകള്‍ ഇടക്കിടെ ഏതെങ്കിലുമൊരാളുടെ വീട്ടില്‍ ഒന്നിച്ച് കൂടി സംസാരിച്ചിരിക്കുന്നത് നമ്മുടെ നാട്ടില്‍ സാധാരണമാണ്. സംസാരിച്ചിരിക്കുക എന്നത് തന്നെയാണ് ഇത്തരം പെണ് കൂട്ടായ്മകളുടെ ലക്ഷ്യം. അതിനൊപ്പം പുതിയ വിഭവങ്ങളും, പാനീയങ്ങളുമൊക്കെ ഈ അവസരത്തില്‍ വിളമ്പും. അല്പം ഗോസിപ്പും തങ്ങളുടെ പാചക കണ്ടെത്തലുകളും അവര്‍ പരസ്പരം പങ്കുവെയ്ക്കും. എന്നാല്‍ ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ക്ക് വിഷയ പരിധികളില്ല. തന്നെയുമല്ല ഇവിടെ പറയപ്പെടുന്ന കാര്യങ്ങള്‍ വേഗത്തില്‍ പരക്കുകയും ചെയ്യും. സ്ത്രീകള്‍ സെക്സ് സംബന്ധമായ കാര്യങ്ങള്‍ പുരുഷന്മാരെക്കാള് കൂടുതലായി സംസാരിക്കുന്നെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈംഗിംകതയെ സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രകടനത്തെയും, വലുപ്പത്തെയും, പൊസിഷനെയും കുറിച്ചൊക്കെ ചര്‍ച്ച ചെയ്യപ്പെടും. പുരുഷന്മാരെക്കാള് ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ സ്ത്രീകള്‍ താല്പര്യപ്പെടുന്നു. പലപ്പോഴും ചര്‍ച്ചകള്‍ അവസാനിക്കാതെ വരുമ്പോള്‍ അവ നിര്‍ബന്ധിച്ച് അവസാനിപ്പിക്കേണ്ടിയും വരും.
ഇത്തരം പെണ്കൂട്ടായ്മകളില് ചിലര്‍ വളരെ സമ്മര്ദ്ധമുണ്ടായാല് മാത്രമേ അത്തരം കാര്യങ്ങള്‍ പറയൂ. മറ്റ് ചിലരാകട്ടെ ശ്രദ്ധ നേടാനായി തങ്ങളുടെ പങ്കാളിയുമൊത്തുള്ള അനുഭവങ്ങളൊക്കെ വിവരിക്കും. പല അറിവുകളും നേടാന്‍ സഹായിക്കുന്ന ഈ കൂട്ടായ്മകളില്‍ മുതിര്‍ന്നവരില്‍ നിന്ന് ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിക്കുമെന്ന ഗുണവുമുണ്ട്. ഇവിടെ സാധാരണ ചര്‍ച്ചയാകുന്ന ചില വിഷയങ്ങളാണ് ഇനി പറയുന്നത്.

1. സെക്സ് - കൂട്ടായ്മകളിലെ പ്രധാന സംസാരവിഷയം സെക്സ് തന്നെയാവും. മിക്ക സ്ത്രീകളും ഇവിടെ സെക്സ് സംബന്ധമായ ചര്‍ച്ചകള്‍ക്ക് മടി കാണിക്കില്ല. പലരും തങ്ങളുടെ പങ്കാളിയുമായുള്ള വിശേഷങ്ങള്‍ തുറന്ന് തന്നെ പറയും. പുരുഷന്മാരെ സംബന്ധിച്ച് ഇത്തരം ചര്‍ച്ചകള്‍ അസ്വാരസ്യമുണ്ടാക്കാനിടയാകും. തങ്ങളുടെ ലൈംഗികമായ പ്രകടനവും, പരാജയങ്ങളും പുറത്ത് ചര്‍ച്ചയാവുന്നത് അവരിഷ്ടപ്പെടില്ലല്ലോ.
2. ഗോസിപ്പ് - സ്ത്രീകളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്ന ഒന്നാണ് പരദൂഷണം. കേള്‍ക്കാനും പങ്കവെയ്ക്കാനും പറ്റിയ ഒരു വേദിയാണ് അവര്‍ക്ക് ഈ കൂട്ടായ്മകള്‍ നല്‍കുന്നത്. ബന്ധങ്ങളും, അവയുടെ തകര്‍ച്ചകളും ഇവിടെ ഒരു പ്രധാന ചര്‍ച്ചാവിഷയമാകും. എന്നാല്‍ ചെറിയൊരു ഭാഗം സ്ത്രീകള്‍ ഇവ പരസ്യമാക്കാന്‍ നില്‍ക്കില്ല.
3. ലൈംഗിക പ്രകടനങ്ങള്‍ - പെണ്യോഗങ്ങളിലെ പ്രധാന ആകര്‍ഷണം പങ്കാളികളുമായുള്ള ലൈംഗിക ജീവിതവും മറ്റ് വിശദാംശങ്ങളുമായിരിക്കും. പലപ്പോഴും ആശ്ചര്യകരമായ തരത്തിലുള്ള ചര്‍ച്ചകളാവും ഇത്തരത്തില്‍ നടക്കുക. കിടപ്പറയിലെ കാര്യങ്ങള്‍ വശദമായി തന്നെ ചിലര്‍ ചര്‍ച്ച ചെയ്യും.
4. ഉപകരണങ്ങള്‍ - ഭൂരിഭാഗം സ്ത്രീകള്‍ക്കും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് വലിയ അറിവുണ്ടാകില്ല. മിക്കവാറും ഭര്ത്താക്കന്മാരുപയോഗിക്കുന്നതോ, പുതിയതായി വാങ്ങിയതോ ആയ ഉത്പന്നങ്ങളെക്കുറിച്ചാവും സംസാരിക്കുക. ചിലര്‍ തങ്ങളുടെ പുതിയ ഫോണിനെക്കുറിച്ച് പറയുമ്പോള്‍ ചിലര്‍ പുതിയ അടുക്കള ഉപകരണങ്ങളെക്കുറിച്ചാവും പറയുക.
5. ഫാഷന്‍ - ഭൂരിഭാഗം സ്ത്രീകള്‍ക്കും ഫാഷനെക്കുറിച്ച് സംസാരിക്കുന്നതില്‍ അതിരുകളില്ല. പുതിയ ട്രെന്‍ഡുകളെക്കുറിച്ചു, തങ്ങളുടെ വിലയേറിയ വസ്ത്ര ശേഖരങ്ങളെക്കുറിച്ചും സജീവമായി ചര്‍ച്ചകള്‍ നടക്കും.
6. ഷോപ്പിംഗ് - പെണ്‍കൂട്ടായ്മകളിലെ പ്രധാന വിഷയമായിരിക്കും ഷോപ്പിംഗ്. മണിക്കൂറുകളോളം അവര്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. പുതിയ തുന്നല്‍ കടയെക്കുറിച്ചും, ഡിസ്കൗണ്ട് സെയിലിനെപ്പറ്റിയുമൊക്കെ ചര്‍ച്ചകള്‍ നടക്കും. കാര്യം ഷോപ്പിംഗ് കുറവാണെങ്കിലും കടകളെപ്പറ്റിയും ഓഫറുകളെപ്പറ്റിയും ഏറെ വിവരങ്ങള്‍ അവര്‍ ശേഖരിച്ചിട്ടുണ്ടാകും. അവയെല്ലാം ആധികാരികമായി അവതരിപ്പിച്ച് ചിലര്‍ ശ്രദ്ധ നേടാനും ശ്രമിക്കും.



Click it and Unblock the Notifications