Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
നര്‍മ്മബോധം കൂട്ടാന്‍ ചില വഴികള്‍
നര്‍മ്മം ഇല്ലാതെ എന്ത് ജീവിതം. നിങ്ങള്‍ക്ക് ഇങ്ങനെ ചിന്തിക്കാനായാല്ത്തന്നെ അത് ജീവിത്തില്‍ തമാശയും ചിരിയും നിറയ്ക്കും. തമാശ പടര്‍ന്നുപിടിക്കുന്നതാണ്. ചുറ്റുപാടുകളെ നിങ്ങളിലേയ്ക്ക് ആകര്‍ഷിപ്പിക്കും
അത്. ജീവിതത്തിന്റെ മരുന്നായ പൊട്ടിച്ചിരിയാണ് നര്‍മ്മം. നല്ല ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും കൂട്ടുകാരെ ഉണ്ടാക്കുന്നതിനും ഹാസ്യത്തിന് സാധിക്കും. രോഗങ്ങളെ പ്രതിരോധിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യും.ചെലവില്ലാത്ത ചികിത്സ. ഓരോ ദിവസത്തിന്റേയും വേദനകളെയും സമ്മര്‍ദ്ധത്തെയും മാറ്റുവാന്‍ നര്‍മ്മത്തിനു സാധിക്കും. ജീവിതം ഓരോ നിമിഷവും തിരക്കേറുന്നതാണ്.
നേരമ്പോക്കുകള്‍ക്ക് നേരമില്ലാത്ത സമയത്ത് നര്‍മ്മത്തില്‍ ചാലിച്ച വാക്കുകള്‍ പകരുന്ന ആശ്വാസം ചെറുതല്ല. മനസ്സിന് സന്തോഷം നല്കുവാന്, ജീവിതം ജോലിചെയ്യലും പണമുണ്ടാക്കലും മാത്രമല്ല. അവിടെ മറ്റുപലതുമുണ്ട്. നര്‍മ്മം ഒരു കലയാണ്. ചിലര്‍ക്കത് പെട്ടെന്ന് വഴങ്ങും, ചിലര്‍ക്കാകട്ടെ കുറേ സമയമെടുക്കും.
ഹ്യൂമറസ് ആയിരിക്കുകയെന്നത് ജീവിതം നല്കുന്ന സമ്മാനമാണ്. ഇവിടെ പറയുന്നത് നര്മ്മസ്വഭാവും കൂട്ടാനുള്ള ചില മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ്.

1) കാഴ്ച്ചപ്പാടുകളില്‍ മാറ്റം വരുത്തുക.
നര്‍മ്മബോധം കൂട്ടാനുള്ള ഒരു മാര്‍ഗ്ഗം ഓരോ കാര്യങ്ങളും നോക്കിക്കാണുന്നതില്‍ മാറ്റം വരുത്തുകയാണ്. ഓരോ കാര്യത്തിന്റെയും തമാശ നിറഞ്ഞ വശം കാണുവാന്‍ ശ്രമിക്കുക. സാധാരണകാര്യങ്ങളില്‍ പോലം നര്‍മ്മം കണ്ടെത്തുവാനുള്ള കഴിവ് വളര്‍ത്തിയെടുക്കുക. കടന്നുപോകുന്ന ഓരോന്നിലുമുള്ള നര്‍മ്മത്തെ അടര്‍ത്തിയെടുക്കുന്ന സ്വഭാവം വളര്‍ത്തിയെടുക്കുക.

2) നിരീക്ഷണം
കൂടുതല്‍ കൂടുതല്‍ കോമഡികള്‍ കാണുകയാണ് നര്‍മ്മബോധം വളര്‍ത്തുന്നതിനുള്ള മറ്റൊരു വഴി. നിങ്ങളുടെ തന്നെ കഴിവുകള്‍ തിരിച്ചറിയുന്നതിന് ഇത് ഉപകരിക്കും. നര്‍മ്മം വിടര്‍ത്താന്‍ കഴിയുന്നത് നിസാര കാര്യമല്ല. വലിയ എഫര്‍ട്ട് ഇതിനായി എടുക്കേണ്ടി വരും.

3)ഒരിക്കലും ശീലം ഉപേക്ഷിക്കരുത്
തമാശകളള് പൊട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ പലരും ചിരിക്കാത്ത സ്ഥിതിയൊക്കെ ഉണ്ടായെന്നുവരാം. കാര്യമാക്കേണ്ട. സമയം കുറച്ചെടുക്കും. ഒരിക്കലും നര്‍മ്മബോധം കൈവെടിയരുത്. കുറച്ച് പണിയെടുക്കേണ്ടി വരും

4)വരട്ടെ
നര്‍മ്മബോധം വര്‍ദ്ധിപ്പിക്കുവാനുളള പ്രധാന വഴി നര്‍മ്മം സ്വാഭാവികമായി വരാന്‍ അനുവദിക്കുകയാണ്. സന്ദര്‍ഭം മനസ്സിലാക്കുക. നെര്‍വസ് ആകരുത്. സന്ദര്‍ഭം മനസ്സിലാക്കുക. നെര്‍വസ് ആയാല്‍ നിങ്ങളിലെ യഥാര്‍ത്ഥ നര്‍മ്മബോധത്തെ അത് ഇല്ലാതാക്കും. റിലാക്സ്...

5)പഠിക്കുക
ഹ്യൂമറസ് ആകുവാന്‍ നല്ല വഴി പഠിക്കുക. കുട്ടികളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും.ഇവര്‍ക്കൊപ്പം സമയം ചെലവഴിക്കുക. പല സന്ദര്‍ഭങ്ങളിലും എങ്ങനെ നര്‍മ്മം സൃഷ്ടിക്കുന്നുവെന്ന് തിരിച്ചറിയുക. വ്യത്യസ്ത സന്ദര്‍ഭങ്ങള്‍ എങ്ങനെ നേരിടാമെന്ന് പഠിക്കുക.

6)നര്‍മ്മബോധം പടര്‍ത്തുക
എപ്പോഴും പോസിറ്റീവായിരിക്കുക. ഉത്തേജനം പകരുന്ന ചിരി സദാ നിങ്ങളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കട്ടെ. എല്ലായ്്പ്പോഴും സന്തോഷത്തിലാവട്ടെ.

7) പരിശീലനം തുടരുക
തമാശ പുസ്തകത്തില്‍ എഴുതി കൊണ്ടു നടക്കേണ്ടല്ലെങ്കിലും തുടര്‍ച്ചയായ പ്രാക്ടീസ് നിങ്ങളുടെ നര്്മ്മബോധം കൂട്ടും. കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നിങ്ങളുടെ നര്‍മ്മം പങ്കുവെയ്ക്കുക. നിങ്ങളുടെ സാമീപ്യം അവര്‍ക്ക് എത്രമാത്രം നര്‍മ്മം പകരുന്നുവെന്ന് തിരിച്ചറിയുക.



Click it and Unblock the Notifications
