Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
18 തികയുമ്പോള്‍ ചെയ്യേണ്ടവ!
ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് പതിനെട്ട് വയസ് പൂര്‍ത്തിയാകുന്നത്. പ്രായപൂര്‍ത്തി ആയി എന്നതിന്റെ നിയമപരവും, ഔദ്യോഗികവുമായ പ്രഖ്യാപനമാണിത്. അതുവരെ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരുന്ന പലതും അതോടെ സ്വീകാര്യമാകും. നിങ്ങളുടെ കൗമാര കാലത്തിനും പതിനെട്ട് തികയുന്നതോടെ അവസാനമാകും. നിങ്ങള്‍ ഇരുപതുകളിലെത്തി മുതിര്‍ന്നയാളായി തീരുന്നതിന് മുമ്പ് ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പതിനെട്ട് തികയുന്നതോടെ പല കാര്യങ്ങളും നിങ്ങള്‍ക്ക് ചെയ്യാനാകും. എന്നാല്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം മാത്രമല്ല ഉത്തരവാദിത്വങ്ങള്‍ കൂടി ലഭിക്കുന്നുണ്ടെന്നും മനസിലാക്കുക. പതിനെട്ട് തികഞ്ഞാല്‍ നിങ്ങള്‍ നിയമപരമായി ഉത്തരവാദിത്വങ്ങളുള്ള ഒരു പൗരനായിക്കഴിഞ്ഞു. തുടര്‍ന്ന് നിങ്ങളില്‍ നിന്ന് പക്വതയാണ് സമൂഹം പ്രതീക്ഷിക്കുന്നത്. എന്നാല്‍ അത് പ്രായപൂര്‍ത്തിയുടെ ആഹ്ലാദം കെടുത്തിക്കളയുന്നതല്ല.

പതിനെട്ട് വയസ് തികയുമ്പോള്‍ ചെയ്യാവുന്ന കാര്യങ്ങളില്‍ നിങ്ങള്‍ ഒരു സന്തുലനം നേടേണ്ടതുണ്ട്. രസകരവും എന്നാല്‍ ഉത്തരവാദിത്വം നിറഞ്ഞതുമായി അത്തരം ചില കാര്യങ്ങള്‍ മനസിലാക്കൂ.
1. വോട്ട് - പതിനെട്ട് വയസ് തികഞ്ഞാല്‍ ഒരു ഉത്തരവാദിത്വമുള്ള പൗരനെന്ന നിലയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന അവകാശമാണ് വോട്ട്. രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ ഇനി നിങ്ങള്‍ക്കും പങ്കാളിയാകാം. എല്ലാ രാജ്യങ്ങളും ആ രാജ്യത്തിന്റെ പുരോഗതിയില്‍ യുവത്വത്തിന് പ്രധാന്യം നല്കുന്നു. കഴിവുള്ള സത്യസന്ധനായ പ്രതിനിധിയെ തെരഞ്ഞെടുക്കുക വഴി നിങ്ങളും ഭരണകൂടത്തെ നിശ്ചയിക്കുന്നതില്‍ പങ്കാളിയാകുന്നു. വോട്ടവകാശം വിനിയോഗിക്കാന്‍ ഏറെ ശ്രദ്ധ നല്‍കുക.
2. നൈറ്റ് ലൈഫ് - യുവജനങ്ങളുടെ പ്രധാന ആകര്‍ഷണമാണല്ലോ നൈറ്റ് ക്ലബ്ബുകള്‍. സംഗീതവും, നൃത്തവും, സുന്ദരികളും, സുന്ദരന്മാരും നിറഞ്ഞ, പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭ്യമായ ഈ ജീവിതം ഒരു തവണയെങ്കിലും അറിഞ്ഞിരിക്കണം. പതിനെട്ട് തികയാത്തവര്‍ക്ക് ഇത്തരം ക്ലബ്ബുകളില്‍ പ്രവേശനമില്ല. അതിനാല്‍ തന്നെ പതിനെട്ട് തികഞ്ഞാല്‍ ഒരു മികച്ച നൈറ്റ് ക്ലബ്ബില്‍ പോയി അത് ആസ്വദിക്കുക.
3. രക്തദാനം - മൂന്ന് മാസം കൂടുമ്പോള്‍ രക്തദാനം നിര്‍വ്വഹിക്കാം. ഇത് പതിനെട്ട് വയസ് പൂര്‍ത്തിയായാലേ സാധിക്കൂ. അര്‍ഹരായവര്‍ക്ക് ഈ സഹായം നല്‍കുക വഴി നിങ്ങള്‍ക്ക് സമൂഹത്തോടുള്ള കടപ്പാട് ഇതിലൂടെ വെളിപ്പെടുത്താനാവും. ഉത്തരവാദിത്വമുള്ള ഓരോ പൗരനിലും മാനുഷികതയുടെ അംശമുണ്ടാവണം. യുവജനങ്ങള്‍ തങ്ങളുടെ ചിന്താരീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ ലോകം ജീവിക്കാന്‍ ഏറെ സുഖകരമാകും. പതിനെട്ട് വയസ് പൂര്‍ത്തിയായാല്‍ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ് രക്തദാനം.
4. ടാറ്റൂ - യുവജനങ്ങള്‍ക്കിടയിലെ ഒരു ട്രെന്‍ഡാണല്ലോ ശരീരത്തില്‍ ടാറ്റൂ പതിക്കുന്നത്. എന്നാല്‍ ഇത് പതിനെട്ട് തികഞ്ഞാലേ ചെയ്യാന്‍ പാടുള്ളൂ. അത്തരത്തില്‍ പ്രായപൂര്‍ത്തിയാവുന്നതോടെ ഒരു ശലഭത്തേയോ, പൂവിനേയോ, നക്ഷത്രത്തേയോ ഒക്കെ നിങ്ങളുടെ ശരീരത്തില്‍ എവിടെ വേണമെങ്കിലും ആലേഖനം ചെയ്യാനാവും.
5. ഡ്രൈവിങ്ങ് ലൈസന്‍സ് - പതിനെട്ട് വയസാകുന്നതിന് മുമ്പ് തന്നെ ഇക്കാലത്ത് ഡ്രൈവിംഗ് പഠനം പൂര്‍ത്തിയായിരിക്കും. എന്നാല്‍ ഇതിന് ശേഷമേ നിയമപരമായി ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കൂ. ഇത് ലഭിക്കുന്നതോടെ നിങ്ങളെ ഒരു ഡ്രൈവറായി ലോകം അംഗീകരിക്കും. ലൈസന്‍സില്ലാതെ വണ്ടി ഓടിക്കുന്നത് എവിടെയും കുറ്റകരമായ കാര്യമാണല്ലോ.



Click it and Unblock the Notifications
