Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കാപ്പിക്കോപ്പയിലെ സ്ത്രീ വിഷയങ്ങള്‍
സ്ത്രീകള്‍ അസാധാരണായ സ്വഭാവസവിശേഷതകളോടുകുടിയവരാണ്. വേഷവിധാനം, ദൈനംദിന ജീവിതം എല്ലാ കാര്യങ്ങളിലും. പുരുഷന്മാര് രാഷ്ട്രീയം കായികം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സ്ത്രീകള്‍ ജീവിതം ആസ്വദിക്കുന്നത് വേറെ തരത്തിലാണ്. ജോലി സമയത്തായാലും കോഫി സമയത്തായാലും സ്ത്രീകള്‍ ഗോസിപ്പുകള്‍ പറയുന്നതില്‍ ആനന്ദം കൊള്ളുന്നവരാണ്. ചെറിയ കാര്യങ്ങളില്‍ തുടങ്ങി വലിയ കാര്യങ്ങള്‍ വരെ എത്തുന്ന പരദൂഷണം. രാഷ്ട്രീയം, മതം, ഫാഷന്‍, സെലിബ്രിറ്റി, ചരിത്രം, സിനിമ, പുസ്തകം ഇങ്ങനെ നീളുന്നു അവരുടെ പരദൂഷണ വിഷയങ്ങള്‍.
കാപ്പി കുടിക്കുമ്പോള്‍ എന്താണ് സംസാരിക്കുന്നതെന്ന് ഒരു സ്ത്രീയോട് ചോദിച്ചാല്‍ ഉടന്‍ കിട്ടും മറുപടി. എന്തും. അതാണ് സ്ത്രീയുടെ സംസാര പ്രകൃതം.
ചിലസമയങ്ങളില്‍ ഒരു സ്ത്രീ എന്ത് സംസാരിക്കുന്നുവെന്നതിന് മറുപടി പറയുക വിഷമമാണ്. ആ ചോദ്യത്തിന് പലപ്പോഴും പൂര്‍ണ്ണമായ ഉത്തരമുണ്ടാവില്ല. ഓരോ സ്ത്രീയും വ്യത്യസ്തരാണ്. അവരുടെ അഭിരുചികളും. ചിലര്‍ക്ക് രാഷ്ട്രീയം ഇഷ്ടമായിരിക്കും ചിലര്‍ക്ക് അത് ഇഷ്ടമേ അല്ല, പൊതുവില്‍ ഫാഷനോടാണ് സ്ത്രീകള്‍ക്ക് പ്രിയം. സ്ത്രീകള്‍ ചര്‍ച്ച ചെയ്യുന്ന ചില വിഷയങ്ങളെക്കുറിച്ചാണ് പറയുന്നത്.

1) തിരക്കഥ വേണ്ട.
ഒരു സ്ത്രീയോട് സംസാരിക്കാന്‍ തിരക്കഥ വേണ്ട. ഒരു തിരക്കഥയുമായി നിങ്ങള്‍ സ്ത്രീകളോട് സംസാരിക്കാന്‍ തയ്യാറെടുക്കുന്നത് സമയവും ഊര്‍ജ്ജവും ഒരുപോലെ പാഴാക്കലാണ്. . എന്തെങ്കിലും മുന്‍കൂട്ടി പറയണമെന്ന് വിചാരിച്ചാല്‍ നടക്കില്ല. സംസാരം അതിന്റെ വഴിയേ പോകട്ടെ എന്നുവെയ്ക്കണം.

2)സിനിമ
കാപ്പിക്കു മേല്‍ ഒരു സ്ത്രീ സംസാരിക്കാനിഷ്ടപ്പെടുന്ന ഒരു വിഷയം സിനിമയായിരിക്കും. പ്രിയപ്പെട്ട നടനെയോ, നടിയേയോക്കുറിച്ച് വാചാലമായി സംസാരിക്കും. സ്ത്രി കഥാപാത്രത്തെ വിമര്‍ശിക്കുന്ന സ്വഭാവവും ഇവര്‍ക്കുണ്ട്. സ്ത്രീയുടെ ചമയവസ്തുക്കള്‍ നന്നായില്ലെന്നോ മറ്റോ പറഞ്ഞ്. നായകന് സ്തുതി പാഠി തീരുകയുമില്ല.

3)പ്രണയം
പ്രണയത്തെക്കുറിച്ച് പറയാതെ ഒരു സ്ത്രീയുടെ സംഭാഷണം പൂര്‍ണ്ണമാവില്ല.പ്രേമം അവളെ ഉണര്‍ത്തും. ഒരു പേക്ഷ അവളത് പുറത്തുപറഞ്ഞുവെന്ന് വരില്ല. രണ്ട് സ്ത്രീകള്‍ ഗൗരവമായി എന്തെങ്കിലും ചര്‍ച്ച ചെയ്യുകയാണെങ്കില്‍ അത് പ്രണയത്തെക്കുറിച്ചായിരിക്കുമെന്നറിയുക. അവരെ ശല്യപ്പെടുത്തരുത്.

4)യാത്ര
ചില സ്ത്രീകള്‍ യാത്ര ചെയ്യാനിഷ്ടപ്പെടുന്നവരാണ്. മറ്റു ചിലരങ്ങനെയല്ല. പങ്കാളിക്കൊപ്പം ഒരു യാത്രക്ക് തയ്യാറെടുക്കുമ്പോള്‍ അവള് ആവേശഭരിതയായിരിക്കും. അതായിരിക്കും പിന്നെ അവളുടെ സംസാരവിഷയം.

5)സ്വപ്നങ്ങള്‍
സ്വ്പനങ്ങളില്ലാത്ത സ്ത്രീകളുണ്ടോ? അവിശ്വസനീയം, എല്ലാ സ്ത്രീകളും സ്വപ്നങ്ങള്‍ കാണും. കുറഞ്ഞ പക്ഷം പേക്കിനാവെങ്കിലും. അത്തരം സ്വപ്നങ്ങളും സംസാരവിഷയമാകും.

6)വിനോദങ്ങള്‍
മിക്ക സ്ത്രീകളും പല കാര്യങ്ങളും ചെയ്യുന്നതില്‍ താത്പര്യമുള്ളവരായിരിക്കും. ചെയ്യുന്ന വിനോദകാര്യങ്ങളും സംസാരവിഷയമായിരിക്കും.

7)കൂട്ടുകാര്‍
കാപ്പിക്കോപ്പയില് സൗഹൃദത്തിനുമുണ്ട് ഒരു സ്ഥാനം. പുരുഷസൗഹൃദങ്ങള്‍ സ്ത്രീക്കെന്നും ഇഷ്ടമാണ്. പ്രിയ കൂട്ടുകാരെക്കുറിച്ചായിരിക്കാം സംസാരം. സുഹൃത്തിനെക്കുറിച്ചുള്ള പരദൂഷണമായിരിക്കാം. അവസാനിക്കാത്ത വിഷയങ്ങളും ചര്‍ച്ചകളും. സ്ത്രീകളുടെ ചര്‍ച്ചകള്‍ കാണുന്നത് തന്നെ രസകരമാണ്.



Click it and Unblock the Notifications
