Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പഠിപ്പിയ്ക്കുന്നത്
ഇന്നത്തെ കാലത്തെ ഏറ്റവും വലിയൊരു സംഭവമാണ് സോഷ്യല്‍ നെറ്റ്വര്ക്കുകള്. പുതിയ ആളുകളെ പരിചയപ്പെടാനും വിവരങ്ങള്‍ പങ്കുവെയ്ക്കാനുമുള്ള വേദി എന്ന് ഇതിനെ ചുരുക്കി വിവരിക്കാം. ലോകമെങ്ങുമുള്ള ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഇന്ന് നിരവധിയെണ്ണമുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍ എന്നിങ്ങനെ അത് നീളും. വ്യക്തിപരമായ വിരങ്ങള്‍,ചിന്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയൊക്കെ പങ്കുവെയ്ക്കാന്‍ ഇവ അവസരമൊരുക്കുന്നു.
പല തരത്തില്‍ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ ചലനം സൃഷ്ടിക്കുന്നുണ്ട്. അതില്‍ ഒന്നാമത്തേത് രാജ്യാതിര്‍ത്തികളുടെ പരിമിതിയില്ലാതെയുള്ള കൂട്ടായ്മകളാണ്. ലോകമെങ്ങുമുള്ള വ്യാപാരം, സൗഹൃദം, വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവയൊക്കെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ഏതൊരു നാണയത്തിനും രണ്ട് വശമുള്ളതുപോലെ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ക്കും ചില ദോഷങ്ങളുണ്ട്.

സോഷ്യല്‍ നെറ്റ്വര്‍ക്കിഗ് പല കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നുണ്ട്. നല്ലതും ചീത്തയുമായ പല കാര്യങ്ങളും നമ്മള് ഇവിടെ കണ്ടുമുട്ടും. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
1. സത്യസന്ധത - സോഷ്യല്‍ നെറ്റ്വര്ക്കിംഗുകളില് സത്യസന്ധത ഒരു പ്രധാന ഘടകമാണ്. ഇവിടെ വ്യാജന് അധികകാലം നിലനില്പില്ല. ഒരു രസത്തിന് വേണ്ടി ഇവ ഉപയോഗിക്കാം. എന്നാല്‍ കൂടുതല്‍ ഉള്ച്ചേരാതിരിക്കുന്നതാണ് ഉചിതം. ഇവിടെ കണ്ടുമുട്ടുന്ന പുതിയ ആളുകളോട് സത്യസന്ധരായിരിക്കാന്‍ ശ്രമിക്കുക.
2. പരിധികളില്ലാത്ത സൗഹൃദം - ലോകമെങ്ങും നിന്നുള്ള ആളുകള്‍ കണ്ടമുട്ടുന്ന, സംവേദിക്കുന്ന ഒരിടമാണ് സോഷ്യല്‍ നെറ്റ്വര്ക്കുകള്. ദൂരം ഒരു മാനദണ്ഠമാകാതെ ഇവിടെ സൗഹൃദങ്ങള്‍ രൂപപ്പെടും. സൗഹൃദത്തിന് ദൂരം പ്രശ്നമല്ല എന്നതാണ് സോഷ്യല്‍ നെറ്റ്വര്ക്കുകള് നല്കുന്ന പ്രധാന പാഠം.
3. ബുദ്ധിപൂര്‍വ്വമായ ഉപയോഗം - ഉത്പാദനപരമായി ഉപയോഗിക്കേണ്ടവയാണ് സോഷ്യല്‍ നെറ്റ്വര്ക്കുകള്. ഇതിലെ എല്ലാ സംവിധാനങ്ങളും കാര്യക്ഷമമായി ഉപയോഗപ്പെടുത്താം. വ്യക്തിപരമായും, ജോലിസംബന്ധമായും ഇവ ഉപയോഗിക്കാനാവും. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിച്ച് വ്യാപാരം മെച്ചപ്പെടുത്താനാവും. ഇവയിലൂടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്ത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള അവസരമുണ്ട്.
4. മുന്‍കരുതലുകള്‍ - രാജ്യങ്ങളുടെ വേര്‍തിരിവില്ലാതെ ആളുകളുമായി കൂട്ട് ചേരാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ സാധിക്കും. എന്നാല്‍ അത്തരം സൗഹൃദങ്ങളെക്കുറിച്ച് ചില മുന്‍കരുതലുകളും വേണം. ഇന്റര്‍നെറ്റില്‍ കണ്ടുമുട്ടുന്നവരൊക്കെ സൗഹൃദമനോഭാവമുള്ളവരും, നല്ലവരുമാകണമെന്നില്ല. പലരും തട്ടിപ്പിന് വേദിയാക്കുന്ന ഒരു സ്ഥലം കൂടിയാണിവ. സോഷ്യല്‍ നെറ്റ്വര്ക്കുകള് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യം അപരിചിതരുമായി വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുക എന്നതാണ്. വിശ്വാസം നല്ലതാണെങ്കിലും അന്ധമായ വിശ്വാസം കുഴപ്പത്തില്‍ ചാടിക്കുമെന്ന് തീര്‍ച്ച.
5. വിനോദത്തിന്റെ അതിരുകള്‍ - ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ ഉപയോഗം രസകരമാണ്. സമയം കളയാന്‍ നല്ലൊരു മാര്‍ഗ്ഗമാണിവ. വെബ്ലോകത്തില് പ്രശസ്തനാവുന്നതും ലൈക്കുകള്‍ നേടുന്നതും ആഹ്ലാദം നല്‍കും. എന്നാല്‍ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറരുത്. തമാശകള്‍ അപമാനമായി പരിണമിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകളും, ചിത്രങ്ങളുമൊക്കെ നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം.
സോഷ്യല്‍ നെറ്റ്വര്‍ക്കുകളെക്കുറിച്ചുള്ള കുറഞ്ഞ കാര്യങ്ങള്‍ മാത്രമാണിവിടെ പറഞ്ഞിരിക്കുന്നത്. പുതുതലമുറയെ സംബന്ധിച്ച് ഒരു തരംഗം തന്നെയാണ് ഇവ. ഒരു വിലപിടിപ്പുള്ള സമ്മാനമെന്നതുപോലെ ഇവ ശ്രദ്ധയോടെ ഉപയോഗിക്കുക. അല്ലെങ്കില്‍ ഏറെ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് തീര്‍ച്ച.



Click it and Unblock the Notifications
