Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
ഓണ്‍ലൈന്‍ ഷോപ്പിംഗ് അഡിക്ഷന് തിരിച്ചറിയാം
ഓണ്‍ലൈന്‍ ഷോപ്പിംഗ് ഒരു അഡിക്ഷനായി മാറുന്നുവെന്നതിനെ സംബന്ധിച്ച് അടുത്തിടെ ഐ.എ.എന്‍.എസ് ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. ഇത് ഒരു പക്ഷേ നിങ്ങളെ സംബന്ധിച്ചും ശരിയായിരിക്കാം. ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ എളുപ്പവും, സൗകര്യങ്ങളും ഏറെയാളുകള്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ക്രമേണ ഇതൊരു അഡിക്ഷനായി മാറാം.
ഇതിന്റെ രസകരമായ ഒരു വസ്തുത ഇതിന് അഡിക്ടായവര്‍ അത് സമ്മതിക്കില്ല എന്നതാണ്. അതേ പോലെ തന്നെ ചിലപ്പോള്‍ ഏറെ സമയവും പണവും അനാവശ്യ വസ്തുക്കള്‍ക്കായി ചെലവഴിക്കുന്നുണ്ട് എന്ന് അവര്‍ തിരിച്ചറിയുന്നുമുണ്ടാവില്ല. നിങ്ങളുടെ വേസ്റ്റ് ബോക്സ് ഷോപ്പിംഗ് സാധനങ്ങള്‍ വരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടികൊണ്ട് നിറഞ്ഞ് കിടക്കുകയാണോ എന്ന് നോക്കിയാല്‍ ഇക്കാര്യം മനസിലാക്കാം.

നിങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് അഡിക്ടാണോ എന്ന് സ്വയം തിരിച്ചറിയുന്നതാണ് നല്ലത്. അങ്ങനെ അനാവശ്യമായി പണം ചെലവാക്കുന്ന ഈ ഹോബിക്ക് വിരാമമിടാം. ഹഫിങ്ങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു ആര്‍ട്ടിക്കിളില്‍ ഓണ്‍ലൈനായി പണം ചെലവഴിക്കുന്നത് ഒരു ദുശീലമായി മാറുന്നത് തിരിച്ചറിയാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ വിശദമാക്കുന്നുണ്ട്. ഇത് വായിച്ചാല്‍ നിങ്ങള്‍ ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് അഡിക്ടാണോ എന്ന് തിരിച്ചറിയാനാവും.
1. വെബ്സൈറ്റുകള്‍ - കംപ്യൂട്ടറില്‍ ബ്രൗസര്‍ തുറന്ന് വെച്ചിരിക്കുമ്പോള്‍ ഒരു ടാബില്‍ ഷോപ്പിംഗ് സൈറ്റുകള്‍ തുറന്ന് വെയ്ക്കുന്ന ശീലമുണ്ടോ? സദാസമയവും ഇങ്ങനെ ഷോപ്പിംഗ് സൈറ്റുകള്‍ തുറന്ന് വെയ്ക്കുന്നത് അഡിക്ഷന്റെ സൂചനയാണ്.
2. അസംതൃപ്തി - നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത സാധനം നിങ്ങള്‍ക്ക് ശരിക്ക് ഉപകാരപ്പെടുന്നതാണെങ്കില്‍ അത് ലഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആഹ്ലാദം തോന്നും. എന്നാല്‍ സാധനം ലഭിച്ചാലും നിങ്ങള്‍ അസംതൃപ്തനാണെങ്കില്‍ അത് ഓണ്‍ലൈന്‍ ഷോപ്പിംഗ് അഡിക്ഷന്റെ സൂചനയാണ്.
3. പതിവായ സൈറ്റ് പരിശോധന - ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റുകളില്‍ പതിവായി പരിശോധന നടത്താറുണ്ടോ? ഉണ്ടെങ്കില്‍ അത് അഡിക്ഷന്റെ സൂചനയാണ്.
4. ആവര്‍ത്തിച്ചുള്ള വാങ്ങല്‍ - ഒരേ സാധനം തന്നെ ഓര്‍മ്മപ്പിശക് മൂലം പല തവണ വാങ്ങിയിട്ടുണ്ടോ എന്ന് ചിന്തിച്ച് നോക്കുക. നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത സാധനമാണ് ഓര്‍ഡര്‍ ചെയ്തത് എന്നാണ് ഇത് കാണിക്കുന്നത്. ഇത് അഡിക്ഷന്റെ ഒരു സൂചനയാണ്.
5. ഇമെയിലുകള്‍ - പ്രമോഷണല്‍ ഇമെയിലുകള്‍ നിരന്തരം നിങ്ങളുടെ ഇന്‍ബോക്സില്‍ വന്ന് നിറയുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് ഒരു ലക്ഷണമായെടുക്കാം. അനേകം ഷോപ്പിംഗ് സൈറ്റുകളില്‍ നിങ്ങള്‍ ഇമെയില്‍ അഡ്രസ് നല്കി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരിക്കും.
6. വാങ്ങാനുള്ള അഭിനിവേശം - ഏതെങ്കിലും ഉത്പന്നങ്ങളുടെ വില്പന സംബന്ധിച്ച ഇമെയില്‍ ലഭിക്കുമ്പോള്‍ ഹൃദയമിടിപ്പ് കൂടാറുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ അഡിക്ടാണ് എന്നത് ഉറപ്പാണ്.
7. സെയില്‍സ് പ്രമോഷന് കത്തുകള്‍ - നിങ്ങളൊരു ഷോപ്പിംഗ് അഡിക്ടാണെങ്കില്‍ പോസ്റ്റോഫിസിലെ പ്രധാന ഉപയോക്താവ് നിങ്ങളായിരിക്കും. ഏറെ കത്തുകള്‍ ഇത്തരത്തില്‍ നിങ്ങളെ തേടി വരുന്നുണ്ടെങ്കില്‍ നിങ്ങളുടെ സ്വഭാവം അത് വെളിവാക്കുന്നുണ്ട്.
8. അനാവശ്യമായ റിമൈന്‍ഡറുകള്‍ - നിങ്ങള്‍ ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് അഡിക്ടാണോ എന്ന് സംശയമുണ്ടെങ്കില്‍ ഇന്‍ബോക്സ് പരിശോധിച്ച് നോക്കുക. നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് മറന്ന് പോയതടക്കമുള്ള പര്‍ച്ചേസുകളുടെ മെയിലുകള്‍ വന്നുകിടപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അഡിക്ഷനുണ്ടെന്ന് ഉറപ്പാക്കാം.
9. ജോലിയിലെ അശ്രദ്ധ - വീട്ടിലിരുന്നും നിങ്ങള്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നുണ്ടോ? ഓര്‍ഡര്‍ ചെയ്ത് സാധനം ഏറ്റുവാങ്ങാന്‍ പോയി ഒരു ദിവസത്തെ ജോലി തന്നെ നഷ്ടപ്പെട്ടോ? എങ്കില്‍ നിങ്ങള്‍ക്ക് അഡിക്ഷനുണ്ട് എന്ന് ഉറപ്പിക്കാം.
10. സ്റ്റോര്‍ റൂം - വീട്ടിലെ സ്റ്റോര്‍ റൂമില്‍ ഷോപ്പിംഗ് നടത്തിയ സാധനങ്ങള്‍ പാക്ക് ചെയ്ത് വരുന്ന പെട്ടികള്‍ നിരവധിയെണ്ണമുണ്ടോ? ഉണ്ടെങ്കില്‍ സംശയിക്കേണ്ട നിങ്ങള്‍ ഒരു അഡിക്ട് തന്നെ.



Click it and Unblock the Notifications
