Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സാന്ത ക്ലോസ് സത്യമോ മിഥ്യയോ?
എല്ലാവര്‍ഷവും ക്രിസ്തുമസ് സന്തോഷവും ആനന്ദവും., സമ്മാനങ്ങളും ഒപ്പം നമ്മുടേ പ്രിയപ്പെട്ട സാന്താ ക്ലോസുമായിട്ടാണ് വന്നണയുക. കുട്ടികള്‍ സാന്റയുടെ ആരാധകാരണ്. ഓരോ വര്‍ഷവും ആ വരവിനായി അവര്‍ കാത്തിരിക്കും. സാന്താ ക്ലോസിന്റെ ചിരിപരത്തുന്ന രൂപം എല്ലാവരും ഇഷ്ടപ്പെടും. വെള്ളയും ചുവപ്പും ചേര്‍ന്ന സാന്തയുടെ രൂപം ക്രിസ്തുമസിന്റ തന്നെ അടയാളമാണ്. പക്ഷേ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ സാന്താ ക്ലോസ് എവിടെ നിന്നു വന്നുവെന്നോ ആരാണെന്നോ.? ഇത് ഒരു യാഥാര്‍ത്ഥ്യമോ, മിഥ്യയോ ആണെന്നു പോലും അധികം പേര്‍ക്കും അറിയില്ല. സാന്റ ക്ലോസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചില ഐതിഹ്യങ്ങളാണ് ഇവിടെ പറയുന്നത്

1)ടര്ക്കിക്കാരന് സാന്ത ക്ലോസ്
ശരിയാണെങ്കിലും അല്ലെങ്കിലും സാന്തക്ലോസിന് മൂന്നാം നറ്റാണ്ടിലെ സെന്റ് നിക്കോളാസുമായി ഒട്ടേറെ സാദൃശ്യങ്ങളുണ്ട്. മിറയില്‍ നിന്നുള്ള ബിഷപ്പായ സെന്റ് നിക്കോളാസ് നല്ല മനസ്സിന് ഏറെ പേരുകേട്ടയാളായിരുന്നു. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്കാന് ഇഷ്ടപ്പെട്ടിരുന്നു. മൂന്ന് കുട്ടികളെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവന്ന അദ്ദേഹത്തിന് അത്ഭുതങ്ങള്‍ കാണിക്കാനുള്ള കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
2)ആരാണ് സാന്തയുടെ വസ്ത്രം രൂപകല്പന ചെയ്തത്
വെള്ളയും ചുവപ്പം ചേര്‍ന്ന സാന്തയുടെ വസ്ത്രത്തിന്റെ നിറം നാമെല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്. വലിയ ചുവന്ന ചാക്കില്‍ നിന്നും സമ്മാനങ്ങളുമെടുത്ത് കുട്ടികള്‍ക്ക് നല്കുന്ന പാപ്പ. പലര്‍ക്കുമറിയില്ല. പ്രമുഖ വെള്ള നിര്മ്മാതാക്കളശുടെ കമ്പനിയാണ് തങ്ങളുടെ വ്യാപാരമുദ്രയായ വെള്ളയും ചുവപ്പും വിപണനപ്രചരണത്തിനായി ഉപയോഗിക്കുന്നതെന്ന്.അതെങ്ങിനെയാണെങ്കിലും സാന്റ ക്ലോസിന്റെ വസ്ത്രം നോര്‍ത്ത് പോളില്‍ എവിടെ നിന്നോ ആണ് വരുന്നത്.
3)സാന്ത ക്ലോസും മാതാപിതാക്കളും
സാന്തയുടെ കൈയ്യിലുള്ള സമ്മാനങ്ങള്‍ ഉണ്ടാകുന്നതും വര്‍ണ്ണങ്ങള്‍ ചാര്‍ത്തുന്നതും പൊതിയിലാക്കുന്നതും നോര്‍ത്ത് പോളിലുള്ള കുട്ടിച്ചാത്തന്മാരാണെന്ന് പലരും സിനിമകളിലൂടെ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. 1980ല്‍ ലൂയിസ് മോ എഴുതിയ ജുലിമാന്ഡെന്സ് ബോദിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്
4)സാന്റയുടെ വണ്ട സത്യമോ, മിഥ്യയോ
സാന്ത തന്റെ കലമാനുകള്‍ വലിക്കുന്ന തെന്നുവണ്ടിയുമായി സമ്മാനങ്ങള്‍ നല്‍കാനെത്തും. കലമാനുകള്‍ക്ക് പറക്കാനറിയാമെ എന്നത് ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. ഒരു പക്ഷേ തങ്ങള്‍ പറക്കുകയാണെന്ന് തോന്നിപ്പിക്കുകയാകാം കലമാനുകള്‍ ചെയ്യുന്നത്. ആടുകള്‍ വലിക്കുന്ന രഥങ്ങളുള്ള തോറിന്റെ കഥയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്.
5)ക്രിസ്തുമസുമായി സാന്തയ്ക്ക് ബന്ധമുണ്ടോ
എല്ലാ ക്രിസ്തുമസ് രാത്രികളിലും സമ്മാനങ്ങളുമായി എത്തുന്ന സാന്ത ക്ലോസിനെ കുട്ടികള്‍ കാത്തിരിക്കും. യേശുവിന്റെ ജനനസൂചകമായി ക്രിസ്തുമസ് ആചരിക്കുമ്പോള്‍ എങ്ങനെയാണ് സാന്ത ക്ലോസ് സമ്മാനങ്ങളുമായി കുട്ടികളെ കാണാനെത്തുന്നതിനെ കൂട്ടി വായിക്കുക. സെന്റ് നിക്കോളാസുമായുള്ള സാമ്യം മാത്രമാണ് ഇതിന് കൂട്ടുപിടിക്കാവുന്ന ഏകവഴി,. യേശുവിന്റ ജനനവും സെന്റ് നിക്കോളാസ് എന്ന ബിഷപ്പിന്റെ ജീവിതവും തമ്മില്‍ കാലഘട്ടത്തില്‍ വലിയ വ്യത്യാസമുണ്ട്.



Click it and Unblock the Notifications
