Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടി കഴുകുന്നതും ഹിന്ദുത്വവും തമ്മില്‍....
പല മതങ്ങളിലും പല വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. ഇത് പല സ്ഥലങ്ങളിലും വ്യത്യസ്തമവുമാണ്. ഇത്തരം വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ശാസ്ത്രീയമായ അടിത്തറ പലപ്പോഴും കണ്ടെത്തുക പ്രയാസമാണെങ്കിലും ഇവയനുസരിച്ചു ജീവിയ്ക്കുന്ന ഒരു വലിയ ജനവിഭാഗവുമുണ്ട്.
നല്ല ചടങ്ങുകള്‍ക്കു മുന്നോടിയായി കുളിയ്ക്കുന്നത് ഹിന്ദുത്വപ്രകാരം വളരെ പ്രധാനമാണ്. ക്ഷേത്രദര്‍ശനത്തിന് പ്രത്യേകിച്ചും. ഇതുപോലെ മുടി കഴുകുന്നതും സംബന്ധിച്ചും ചില ഹൈന്ദവ വിശ്വാസങ്ങളുണ്ട്.

ചൊവ്വാഴ്ച മുടി കഴുകുന്നത് നല്ലതല്ലെന്നു വിശ്വസിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ച് ചന്ദ്രന്റെ അപഹാരമുള്ളവര്‍. ചൊവ്വാഴ്ച കുളിയ്ക്കുന്നത് ഈ ദോഷം കൂട്ടുമെന്നതാണ് ഇതിനെ ബലപ്പെടുത്തുന്ന വിശ്വാസം.
ഒരു ആണ്‍കുട്ടി മാത്രമുള്ള അമ്മ ബുധനാഴ്ച ദിവസങ്ങളില്‍ തല കുളിയ്ക്കുന്നത് നല്ലതല്ലെന്ന വിശ്വാസം പലയിടത്തുമുണ്ട്. ഇത് കുട്ടിയുടെ ആരോഗ്യത്തിനു നല്ലതല്ലെന്നാണ് വിശ്വാസം. എന്നാല്‍ നവവധു ബുധനാഴ്ച തല കുളിയ്ക്കുന്നത് ആണ്‍കുട്ടിയുണ്ടാകാന്‍ നല്ലതാണെന്ന വിശ്വാസവുമുണ്ട്.
വ്യാഴാഴ്ചകളില്‍ മുടി കഴുകുന്നത് സമ്പത്തും ഐശ്വര്യവും നഷ്ടപ്പെടുത്തുമെന്ന വിശ്വാസവു പലയിടത്തുമുണ്ട്.
ശനിയാഴ്ചകളില്‍ മുടി കഴുകുന്നതിനെ പറ്റി വിരുദ്ധാഭിപ്രായങ്ങളാണുള്ളത്. ചിലര്‍ ശനിയാഴ്ച മുടി കഴുകുന്നത് ശനിയുടെ ദോഷഫലങ്ങളകറ്റുമെന്നു വിശ്വസിയ്ക്കുമ്പോള്‍ മറ്റു ചിലര്‍ ഇത് ശനിദേവന്റെ അപ്രീതിയ്ക്കു കാരണമാകുമെന്നും വിശ്വസിയ്ക്കുന്നു.



Click it and Unblock the Notifications
