Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പലതരം കാപ്പികളെ അറിയൂ
ദൈനംദിന ഉപയോഗത്തിലൂടെ പലര്‍ക്കും അഡിക്ഷനുണ്ടാക്കുന്ന ഒരു പാനീയമാണ് കാപ്പി. ക്ഷീണവും മാനസിക സമ്മര്‍ദ്ദവും അനുഭപ്പെടുമ്പോള്‍ മിക്കവരും ഒരു കപ്പ് കാപ്പിയാവും ആഗ്രഹിക്കുക. മൂഡില്‍ മാറ്റം വരുത്താന്‍ കഴിവുള്ള കാപ്പി ശരീരത്തിന് ഊര്‍ജ്ജവും നല്‍കും. പിങ്ക് കലര്‍ന്ന ചുവപ്പ് നിറമാര്‍ന്ന കാപ്പിക്കുരുവില്‍ നിന്നാണ് കാപ്പി തയ്യാറാക്കുന്നത്. കൃഷി ചെയ്യുന്ന പ്രദേശത്തിനനുസരിച്ച് വ്യത്യസ്ഥങ്ങളായ കാപ്പിയിനങ്ങളുണ്ട്.
എല്ലാത്തരം കാപ്പിക്കുരുവും ഏകദേശം ഒരേ തരം കാപ്പി നിര്‍മ്മിക്കാനാണ് ഉപയോഗിക്കുന്നത്. പല തരത്തിലുള്ള ചേരുവകള്‍ ചേര്‍ത്താണ് വ്യത്യസ്ഥങ്ങളായ കാപ്പികള്‍ തയ്യാറാക്കുന്നത്. ഇവ കാപ്പിക്ക് വേറിട്ട മണവും രുചിയും പകരും. ലോകമെങ്ങുമുള്ള ചിലയിനം കാപ്പികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. എസ്പ്രസോ
ശക്തമായി തിളക്കുന്ന വെള്ളത്തില്‍ കാപ്പിപ്പരിപ്പ് ഇട്ടാണ് എസ്പ്രസോ തയ്യാറാക്കുന്നത്. ഏറ്റവും സാധാരണ തരത്തിലുള്ളതും, പ്രശസ്തമായതുമായ കാപ്പിയാണിത്. വെള്ളവും അല്പം പഞ്ചസാരയുമേ ഇതില്‍ ചേര്‍ക്കുകയുള്ളൂ. കടുപ്പം കൂടിയ എസ്പ്രസോ കാപ്പിയില്‍ വെള്ളം കുറവായിരിക്കുന്നതിനൊപ്പം പഞ്ചസാര ഉപയോഗിക്കുകയുമില്ല.

2. എസ്പ്രസോ മാചിറ്റോ
അല്പം പാല് എസ്പ്രസോ കോഫിയില്‍ ചേര്‍ത്താല്‍ എസ്പ്രസോ മാചിറ്റോ തയ്യാറാക്കാം. എസ്പ്രസോയില്‍ ഈ ചെറിയൊരു മാറ്റം വരുത്തിയാല്‍ എസ്പ്രസോ മാചിറ്റോ ആയി. കടുപ്പമേറിയ കാപ്പി ഇഷ്ടമില്ലാത്തവര്‍ക്ക് ഇത് ഉപയോഗിക്കാം.

3. കപ്പൂസിനോ
ലോകമെങ്ങും ലഭ്യമായ പ്രശസ്തമായ കാപ്പിയാണ് കപ്പൂസിനോ. പ്രമുഖ കോഫി ഷോപ്പുകളിലൊക്കെ ഇത് ലഭ്യമാണ്. എസ്പ്രസോ, പാല്, പാല്പത എന്നിവ സമമായി ചേര്‍ത്താല്‍ കപ്പൂസിനോ ആയി. കൂടുതല്‍ അലങ്കരിക്കാന്‍ ചോക്കലേറ്റ് സിറപ്പോ, കാപ്പിപ്പൊടിയോ ചേര്‍ക്കുന്നു.

4. കഫേ ലാറ്റെ
എസ്പ്രസോയില്‍ മൂന്നിരട്ടി പാല് ചേര്‍ത്താണ് ഈയിനം കാപ്പി നിര്‍മ്മിക്കുന്നത്. ധാരാളം പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കുന്ന ഇത് ബിസ്കറ്റ് , പേസ്ട്രി തുടങ്ങിയവയ്ക്കൊപ്പം കഴിക്കാന്‍ ഉത്തമമാണ്.

5. മോച ചിനോ
കപ്പൂസിനോയില് കൊക്കോ പൗഡര്‍ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. കൊക്കോ സിറപ്പ് അല്ലെങ്കില്‍ പൊടി ഉപയോഗിക്കുന്നത് വഴി ചോക്കലേറ്റ് രുചി ലഭിക്കും. അലങ്കാരത്തിനായി പതച്ച ക്രീമും ഇതില്‍ ഉപയോഗിക്കാറുണ്ട്.

6. അമേരിക്ക - നോ
എസ്പ്രസോ കോഫിയില്‍ അരകപ്പ് ചൂട് വെള്ളം, അല്പം പാല്, പഞ്ചസാര എന്നിവ ചേര്‍ത്താണ് ഈ കാപ്പി തയ്യാറാക്കുന്നത്. അമേരിക്കക്കാര്‍ തങ്ങളുടെ എസ്പ്രസോ നേര്‍പ്പിച്ച് കുടിക്കുന്നതിനാലാണ് ഇതിന് അമേരിക്ക നോ എന്ന് പേരുവന്നത്. ലോകമെങ്ങും പ്രിയങ്കരമാണ് ഈ കാപ്പി.

7. ഐറിഷ് കോഫി
മറ്റൊരു പ്രശസ്തമായ കാപ്പിയിനമാണ് ഐറിഷ് കോഫി. വിസ്കി, എസ്പ്രസോ കോഫി, പഞ്ചസാര എന്നിവ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്.

8. ഇന്ത്യന്‍ ഫില്‍റ്റര്‍ കോഫി
ദക്ഷിണേന്ത്യയില്‍ ഉറവെടുത്ത ഈ കാപ്പി ഇന്ന് ലോക പ്രസിദ്ധമാണ്. വറുത്ത കാപ്പിക്കുരു വെള്ളവും പാലുമായി ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. മറ്റ് കാപ്പിയിനങ്ങളേക്കാള് മധുരം കൂടിയതാണിത്.

9. ടര്‍ക്കിഷ് കോഫി
ടര്‍ക്കിഷ് കാപ്പിക്കുരു വറുത്ത് പൊടിച്ച് ചൂടുവെള്ളത്തില്‍ കലക്കിയാണ് ഇത് തയ്യാറാക്കുന്നത്. ഇത് തിളപ്പിച്ച് സൂക്ഷിക്കും. കാപ്പിപ്പൊടി പൂര്‍ണ്ണമായും വെള്ളത്തില്‍ ലയിക്കും. പഞ്ചസാര ആവശ്യാനുസരണം ചേര്‍ക്കുകയാണ് ചെയ്യുക. ഇതില്‍ പാല്പതയും ചേര്‍ത്ത് ഉപയോഗിക്കുന്നു.

10. വൈറ്റ് കോഫി
മലേഷ്യയില്‍ ഉത്ഭവിച്ചതാണ് വൈറ്റ് കോഫി. പാം ഓയിലില്‍ വറുത്ത കാപ്പിക്കുരുവാണ് ഇതിനായി ഉപയോഗിക്കുന്നത്. കണ്ടന്‍സ്ഡ് മില്‍ക്കും, പഞ്ചസാരയും രുചി ലഭിക്കാനായി ഇതില്‍ ചേര്‍ക്കും.



Click it and Unblock the Notifications
