Latest Updates
-
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും! -
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
27 നക്ഷത്രക്കാർക്കും ഇന്നത്തെ ഭാഗ്യദിനം: ജീവിതം പോസിറ്റീവാക്കാൻ ഈ 27 ലളിത വഴികൾ പരീക്ഷിക്കൂ! -
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ
ശ്രദ്ധ നേടാനുള്ള കഷ്ടപ്പാടുകള്‍ !
ലോകത്ത് മൂന്ന് തരം മനുഷ്യരാണുള്ളത്. ഒന്നാമത്തെ തരം ആളുകള്‍ മറ്റുള്ളവരുടെ ശ്രദ്ധ തീരെ ആഗ്രഹിക്കാത്തവരാണ്. രണ്ടാമത്തെ വിഭാഗം ശ്രദ്ധ ആഗ്രഹിക്കുന്നവരും എന്നാല്‍ ഇതിനായി പരിശ്രമങ്ങളൊന്നും നടത്താത്തവരുമാണ്. മൂന്നാമത്തെ വിഭാഗം ശ്രദ്ധ നേടാന്‍ ഏറെ ആഗ്രഹിക്കുകയും എന്നാല്‍ ഇത് നേടുന്നതില്‍ പരാജയപ്പെടുന്നവരുമാണ്. ഇതില്‍ മൂന്നാമത്തെ വിഭാഗം ശ്രദ്ധ നേടാന്‍ ഏത് വഴിയും പ്രയോഗിക്കാന്‍ മടിക്കാത്തവരാണ്. പലപ്പോഴും ഇത്തരം ശ്രമങ്ങള്‍ പരിധികള്‍ ലംഘിക്കുകയും ചെയ്യും.
ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ ഒരേ ഒരു ലക്ഷ്യമേ ഉള്ളൂ - ശ്രദ്ധപിടിച്ച് പറ്റുക എന്നത് തന്നെ. ലോകം മുഴുവന്‍ അവരെ ശ്രദ്ധിക്കണമെന്നാണ് അവരുടെ ആഗ്രഹം. പല വ്യത്യസ്ഥമായ കാര്യങ്ങള്‍ ചെയ്തും ഈ ലക്ഷ്യം കുറെയൊക്കെ ഇവര്‍ നേടിയെടുക്കും. ഇതു വഴി ഇവരൊരു സംസാരവിഷയമായി മാറുകയും ചെയ്യും. എന്നാലിത് അവരുടെ ഭാവിയില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. സമൂഹത്തിന്റെ ശ്രദ്ധ നേടാനായി ഇത്തരക്കാര്‍ ചെയ്യുന്ന രസകരവും, വ്യത്യസ്ഥവുമായ കാര്യങ്ങളില്‍ ചിലതാണ് ഇവിടെ പറയുന്നത്.

1. കുറ്റകൃത്യങ്ങള്‍ - പോക്കറ്റടിക്കുക, കടയില്‍ നിന്ന് മോഷണം നടത്തുക, വണ്ടി അമിത വേഗത്തില്‍ ഓടിക്കുക തുടങ്ങിയവയൊക്കെ ശ്രദ്ധനേടിയെടുക്കാനുള്ള വഴികളാണ്. ചിലര്‍ ശ്രദ്ധ നേടാനായി അയല്‍ക്കാരുടെ വീട്ടില്‍ അതിക്രമിച്ച് കയറും. എന്നാല്‍ ഇതില്‍ മോഷണ ലക്ഷ്യമൊന്നുമില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധ പിടിച്ച് പറ്റാനായി ചിലര്‍ ചെയ്യാറുണ്ട്.
2. ഫാഷന്‍ - ശ്രദ്ധ നേടാനായി വസ്ത്രധാരണത്തില്‍ ഏറെ വ്യത്യസ്ഥതകള്‍ വരുത്തുന്നവരുണ്ട്. ഫാഷന്‍ പ്രേമികള്‍ക്ക് പോലും ഹൃദയസ്തംഭനമുണ്ടാകും വിധമായിരിക്കും ചിലപ്പോള്‍ ഇവരുടെ വേഷം. ദീപാവലി വിളക്ക് തൊപ്പിയില്‍ പിടിപ്പിച്ച് അതും ധരിച്ച് പുറത്തിറങ്ങി നടക്കുന്ന ഒരാളെ സങ്കല്പിച്ച് നോക്കുക. അതുപോലെ വിശേഷാവസരങ്ങളില്‍ മാത്രം അണിയുന്ന വേഷങ്ങള്‍ സാധാരണ അവസരങ്ങളില്‍ ഉപയോഗിക്കുന്നതും ശ്രദ്ധ പിടിച്ച് പറ്റാനുള്ള ഒരു വഴിയാണ്. പരസ്പരം യോജിക്കാത്ത വസ്ത്രങ്ങള്‍ ഒരുമിച്ച് ധരിക്കുന്നതും ഇതില്‍ പെടും.
3. സഹതാപം - തങ്ങള്‍ക്ക് സ്വയം ദോഷം വരുത്തിവെയ്ക്കുന്നവരുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധയും സഹതാപവും നേടാനായി ശരീരത്തില്‍ മുറിവുണ്ടാക്കുക, ആത്മഹത്യ ശ്രമം നടത്തുക എന്നിവയൊക്കെ ഇതില്‍ പെടും. ചിലര്‍ തങ്ങളെക്കുറിച്ച് തന്നെ അപവാദ പ്രചരണം നടത്തും. ശ്രദ്ധ നേടാനായി മോശമായ സ്വന്തം വീഡിയോക്ലിപ്പുകള്‍ പ്രചരിപ്പിക്കുന്നവരുണ്ട്.
4. വെറുപ്പും സ്നേഹവും - ചിലര്‍ ശ്രദ്ധ നേടാനായി രസകരമായ അവകാശവാദങ്ങള്‍ കൊണ്ടുവരും. ചിലരാകട്ടെ പൊതുസ്ഥലങ്ങളില്‍ വെച്ച് ആരുമായും മല്ലയുദ്ധത്തിനാവും തയ്യാറാവുക. തങ്ങളെ ആളുകള്‍ ശ്രദ്ധിക്കുന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. ചിലര്‍ അല്പം കൂടി വ്യത്യസ്ഥമായി പരസ്യമായി പ്രണയപ്രകടനങ്ങളിലേര്പ്പെടും. പൊതുവേദികളില്‍ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നത് ചിലരുടെ രീതിയാണ്. പങ്കാളികള്‍ പ്രശ്സതരാണെങ്കില് ഇത്തരം കാര്യങ്ങളില്‍ ഇവര്‍ കൂടുതല്‍ ശ്രദ്ധകാണിക്കും.
5. നഗ്നതപ്രദര്‍ശനം - ശ്രദ്ധ നേടാനായുള്ള ശ്രമങ്ങള്‍ പരിധി വിട്ടുപോകുന്ന ഒരു രീതിയാണ് നഗ്നതാപ്രദര്‍ശനം. ഒട്ടേറെ സിനിമ താരങ്ങള്‍ കൂടുതല്‍ ശ്രദ്ധ കിട്ടാനായി നഗ്നത പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുകളും മറ്റും നടത്താറുണ്ട്. ഇപ്പോള്‍ സാധാരണ ജനങ്ങളും ഈ പദ്ധതി നടപ്പാക്കാറുണ്ട്. പെണ്‍കുട്ടികള്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നത് തന്നെ ഉദാഹരണം.



Click it and Unblock the Notifications