Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
സ്ത്രീകളുടെ ശ്രദ്ധ നേടാന്‍...
സ്ത്രീകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ എന്ത് മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമാകുമെന്നാണ് നിങ്ങള്‍ കരുതുന്നത്? എന്താണ് പുരുഷന് അനിഷേധ്യമായ ആകര്‍ഷണീയത നല്‍കുന്നത്. ശരീരസൗന്ദര്യമോ, സ്വഭാവമോ എതാണ് ആകര്‍ഷണീയമായത്? പുരുഷന് ആകര്‍ഷണീയത നല്കുന്നതില് പല കാര്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം പുരുഷന്മാരും സത്രീകളെ ആകര്‍ഷിക്കാനുള്ള പല മാര്‍ഗ്ഗങ്ങളെക്കുറിച്ചും അറിയാത്തവരാണ്. തങ്ങളില്‍ സ്ത്രീകളെ ആകൃഷ്ടരാക്കുന്ന എന്താണുള്ളതെന്ന് അവര്‍ക്ക് അറിയുകയേ ഇല്ല.
വാഹനങ്ങളോ, സൗന്ദര്യമോ എന്നതിനപ്പുറം പല കാര്യങ്ങളും വഴി ആണുങ്ങള്‍ക്ക് സ്ത്രീകളെ ആകര്ഷിക്കാനാവും. സൗന്ദര്യത്തേക്കാള്‍ ധീരതയും, തമാശയും, ആത്മവിശ്വാസവും, സ്റ്റൈലും, പുരുഷത്വവുമൊക്കെ ആകര്‍ഷണീയതകളാണ്. നിങ്ങള്‍ക്ക് ആകര്‍ഷണീയത ഇല്ല എന്ന് തോന്നുന്നുവെങ്കില്‍ ഏത് മികവാണ് നിങ്ങള്‍ക്കുള്ളത് എന്ന് സ്വയം കണ്ടെത്തേണ്ടതുണ്ട്. പുരുഷനെ ആകര്ഷണീയനാക്കാന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. തമാശ
തമാശക്കാരനും ലാളിത്യമുള്ളവനുമായ ഒരു പുരുഷനെയാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. തമാശയോടെ ഇടപെടാനറിയുന്ന ആള്‍ക്ക് ഏത് തരത്തിലുള്ള ബന്ധങ്ങള്‍ക്കും കരുത്ത് നല്‍കാനാവും. ചെറു ചിരിയോടെ ജീവിതത്തില്‍ ഇടപെടുന്നവര്‍ ശുഭാപ്തി വിശ്വാസത്തോടെ എല്ലായ്പോഴും കാര്യങ്ങളെ നേരിടാന്‍ കഴിവുള്ളവരായിരിക്കും.

2. ആത്മവിശ്വാസം
ആത്മവിശ്വാസമുള്ളവര്‍ വേഗത്തില്‍ ശ്രദ്ധ നേടിയെടുക്കും. ഏതൊരാളെയും ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരേയൊരു കാര്യം ഇതാണ്. തല ഉയര്‍ത്തിപ്പിടിച്ച് കാര്യങ്ങളെ നേരിടാനുള്ള ധൈര്യം കാണിക്കുന്നത് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ അങ്ങനെയല്ലെങ്കിലും നിങ്ങളെ ആകര്‍ഷണകേന്ദ്രമാക്കും. ഒരു പുരുഷന്റെ ആത്മവിശ്വാസം അവന്റെ ആകര്‍ഷണീയമായ സ്വഭാവങ്ങളിലെ പ്രധാന ഘടകമാണ്. തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ആണുങ്ങളെ സ്ത്രീകള്‍ ഇഷ്ടപ്പെടുമെന്ന് തീര്‍ച്ച.

3. ധീരത
ധീരതയെ ഒരു സേനാനിയോടാണ് താരതമ്യപ്പെടുത്തുന്നത്. അതായത് മര്യാദക്കാരനും സ്ത്രീകളോട് കുലീനമായി പെരുമാറുന്നവനുമാകണം പുരുഷന്. ഇതൊരു പഴയ സങ്കല്പമാണെങ്കിലും ഇന്നും പ്രാധാന്യമുള്ളതാണ്. ധീരനായിരിക്കുമ്പോഴും സ്ത്രീകളോട് ആദരവോടെ പെരുമാറുന്നത് ദൗര്‍ബല്യത്തിന്റെ ലക്ഷണമല്ല.

4. കണ്ണുകള്‍
പുരുഷന്റെ രണ്ട് പ്രധാന ആകര്‍ഷണങ്ങളാണ് ചിരിയും കണ്ണുകളും. കണ്ണുകള്‍ ആത്മാവിന്റെ ജാലകങ്ങളാണെന്നാണ് സങ്കല്പം. തന്റെ ആത്മവിശ്വാസം വെളിപ്പെടുത്തുന്ന രീതിയില്‍ എങ്ങനെ നോക്കണമെന്നും ആശയവിനിമയം ചെയ്യാമെന്നും അവനറിഞ്ഞിരിക്കണം. നോട്ടത്തിന്റെ ആകര്‍ഷണം വഴി സ്ത്രീകള്‍ ഏറെ ആകൃഷ്ടരാകും.

5. ചിരി
ആരെയും വശീകരിക്കാനുതകുന്നതാണ് ചിരി. പുരുഷന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ചിരി. സ്വഭാവികമായ ചിരി വഴി താന്‍ കാര്യങ്ങളെ അത്ര ഗൗരവമായി കാണുന്നില്ല എന്ന് സൂചിപ്പിക്കാനാവും.

6. പുരുഷത്വം
മസിലുകള്‍ പെരുത്ത് നില്ക്കുന്ന ശരീരം പുരുഷത്വത്തിന്റെ ലക്ഷണമായി കണക്കാക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുരുഷത്വമെന്നത് ശാരീരിക മികവിനപ്പുറം തലയുയര്‍ത്തിപ്പിടിച്ച് അന്തസോടെയുള്ള പെരുമാറ്റമാണ്. ഇത്തരത്തില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന പുരുഷന് ശ്രദ്ധ നേടുമെന്നതില്‍ സംശയമില്ല.

7. അധീശത്വം
അധികാരമനോഭാവമുള്ള ഒരാള്‍ക്ക് സ്വയവും ഒരു കൂട്ടം ആള്‍ക്കാരെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം. ആത്മവിശ്വാസം പ്രസരിപ്പിക്കുന്ന ഇവര്‍ക്ക് മറ്റുളളവരെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ പാടവമുണ്ടാകും. ഇവര്‍ ജീവിതത്തെ ശാന്തതയോടെയും വൈകാരികമായും സമീപിക്കും. അതുപോലെ തന്നെ ധൈര്യവാന്മാരായ ഇവര്‍ ഏത് പ്രതിസന്ധികളെയും വെല്ലുവിളികളായി കണ്ട് പരിഹരിക്കാനും കെല്പുള്ളവരുമാണ്. ഇവയൊക്കെ ഏത് സ്ത്രീയെയും പുരുഷനിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമായ കാര്യങ്ങള്‍ തന്നെയാണ്.



Click it and Unblock the Notifications
