Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
വെഗാസിലെ അത്ഭുതങ്ങള്‍
ആഢംബരത്തിന്റെ അവസാന വാക്കെന്ന് ലാസ് വെഗാസിനെ വിശേഷിപ്പിക്കാം. ചൂതാട്ടം,പാര്‍ട്ടികള്‍, ആഢംബര ഹോട്ടലുള്‍, കാസിനോവകള് എന്നിവയാല്‍ സമൃദ്ധമായ ആഢംബര ജീവിതത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന നഗരം ലാസ് വഗാസ് ആയിരിക്കും എന്നതില്‍ സംശയമില്ല.
ലാസ് വെഗാസ് അത്ഭുതങ്ങളുടെ നഗരമാണ്. ഈ നഗരത്തേക്കുറിച്ച് കൂടുതല്‍ അറിയാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന നിരവധി ആകര്ഷണങ്ങള് ഇവിടെയുണ്ട്. ' വെഗാസില്‍ എന്ത് സംഭവിച്ചു, വെഗാസില്‍ തങ്ങു' എന്ന വാക്കോടെയാണ് ഇവിടുത്തെ അത്ഭുത കാഴ്ചകള്‍ നിങ്ങളെ സ്വീകരിക്കുക.
വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ആദായ നികുതി ഈടാക്കാത്ത നഗരം എന്ന പേരില്‍ വളരെ പ്രശസ്തമാണ് നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള വെഗാസ്. 1910 മുതല്‍ ചൂതാട്ടം നിയമപരമായി അംഗീകരിച്ചിട്ടുള്ള ലാസ് വെഗാസ് ചൂതാട്ട പ്രേമികളുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. സ്വാദിഷ്ഠമാര്‍ന്ന ഭക്ഷണങ്ങളാലും ഈ നഗരം പ്രശസ്തമാണ്. വര്‍ഷം 60,000 പൗണ്ട് ചെമ്മീനാണ് ഇവിടെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്.
പശ്ചാത്താപമില്ലാതെ ചിലവഴിക്കാന്‍ കൈയില്‍ ധാരാളം പണമുണ്ടെങ്കില്‍ ലാസ് വെഗാസ് നിങ്ങളുടെ മനസ്സ് കീഴടക്കുമെന്നതില്സംശയമില്ല.
നഗരത്തെ കുറിച്ച് അത്ഭുതം തോന്നിപ്പിക്കുന്ന ചില ഭ്രമാത്മകമായ കാര്യങ്ങള്‍

തുരങ്കങ്ങളില്‍ ജീവിക്കുന്നവര്‍
തുരങ്കങ്ങളില്‍ താമസിക്കുന്ന നിരവധി പേരെ ഇവിടെ കാണാന്‍ കഴിയും . മഴയേറെ ഉള്ള സ്ഥലങ്ങള്‍ക്കായി തനത് ശൈലിയില്‍ രൂപ കല്പന ചെയ്തിട്ടുള്ളവയാണിത്. മൂന്ന് ദിവസം തുടര്‍ച്ചയായി മഴപെയ്താല്‍ തുരങ്കത്തിലുള്ളതെല്ലാം ഒലിച്ചു പോകുമെന്ന് ഇവര്‍ തന്നെ സമ്മതിക്കുന്നുണ്ട്് .വെഗാസില്‍ മാത്രം കാണാന്‍ കഴിയുന്ന വിചിത്രമായ കാഴ്ചയാണിത്.

തമാശയ്ക്ക് ബുള്‍ഡോസര്‍ ഓടിക്കാം
ലാസ് വെഗാസില്‍ വലിയ വാഹനങ്ങള്‍ ഓടിച്ചു നോക്കാനുള്ള മൈതാനമുണ്ട്. 14 മുതല്‍ 114 വരെ പ്രായമുള്ള ആര്‍ക്കും ഇവിടുത്തെ ബുള്ഡോശസറിലും എക്സവേറ്ററിലും മറ്റും കയറിയിരുന്ന് പ്രവര്‍ത്തിപ്പിച്ച് നോക്കാം. അടുത്ത തവണ വെഗാസ് സന്ദര്‍ശിക്കുമ്പോള്‍ ഇതൊക്കെ ഒന്നു ചെയ്തു നോക്കൂ, വെറുതെ ഒരു തമാശയ്ക്ക്

ക്ലോക്കുകളില്ലാത്ത കാസിനോവകള്
ക്ലോക്കുകളുടെ ആഭാവം പുറം ലോകത്തിന്റെ ഒഴുക്കില്‍ നിന്നും നിങ്ങളെ മാറ്റി നിര്‍ത്തും.ചൂതാട്ട പ്രേമികളെ മറ്റെല്ലാം മറന്ന് കളിയില്‍ മുഴുകാന്‍ ഇത് അനുവദിക്കും. വെഗാസിന് മാത്രം നല്കാന് കഴിയുന്ന അത്ഭുതമാണിത്.

ലോകത്തിലെ ഏറ്റവും തെളിച്ചമുള്ള വിളക്കുകള്‍
ശൂന്യാകാശത്തു നിന്നും നോക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും തെളിച്ചമുള്ള വിളക്കുകളുള്ളത് ലാസ് വെഗാസിലാണ്.ലാസ് വെഗാസിലെ ആഢംബര ഹോട്ടലായ ലക്സര്‍ ലാസ് വെഗാസ് ഹോട്ടലാണിത്.30 നിലകളുള്ള ലക്സര്‍ ഹോട്ടലിന്റെ നിര്‍മാണ രീതി വളരെ ആകര്‍ഷകമാണ്. സന്ദര്‍ശകരുടെ കണ്ണുകള്‍ക്ക് ആനന്ദം പകരുന്ന കാഴ്ചയാണിത്.

പ്രാവുകള്‍ക്ക് തീറ്റകൊടുക്കരുത്
പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നത് നിരോധിച്ചിട്ടുള്ള നഗരമാണിത്. അടുത്തിടെ ക്ലാര്‍ക്ക് കൗണ്ടി പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നത് നിരോധിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു.പ്രാവുകള്‍ വിനോദസഞ്ചാരികളെ ആക്രമിക്കുകയും കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ക്ക് നാശ നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നത് കൊണ്ടാണിത്. വെഗാസിലെ ഏറ്റവും കൗതുകകരമായ കാര്യങ്ങളില്‍ ഒന്നായി ഇതിനെ കണക്കാക്കാം.

കാസിനോവ സംസ്കാരം
സന്ദര്‍ശകരായി എത്തുന്ന ചൂതാട്ട പ്രേമികളാണ് വെഗാസിന്റെ പ്രത്യേകത.സന്ദര്‍ശകരെ കളിയുമായി ഏറെ അടുപ്പിക്കുന്ന രീതിയിലാണ് കാസിനോവകളുടെ നിര്മ്മിതി്. ഇവിടുത്തെ കാസിനോവകള്ക്ക് ജനാലകളും ക്ലോക്കുകളും ഇല്ല.കൂടാതെ സൗജന്യമായി മദ്യവും നല്‍കും. അതുകൊണ്ട് എത്ര നേരം വേണമെങ്കിലും അളുകള്‍ ഇവിടെ തങ്ങും

ലോകത്തിന്റെ വിവാഹ തലസ്ഥനം
ലോകത്തിന്റെ വിവാഹ തലസ്ഥാനം ആണ് ലാസ് വെഗാസ് എന്നു പറയാതെ ഇവിടുത്തെകുറിച്ചുള്ള വിചിത്ര വിവരങ്ങളുടെ പട്ടിക പൂര്‍ത്തിയാവില്ല. വിവാഹ ലൈസന്‍സ് വളരെ ചിലവ് കുറഞ്ഞ രീതിയില്‍ വേഗം ലഭിക്കുമെന്നതിനാലാണ് നഗരത്തിന് ഈ പേര് ലഭിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലുകള്‍
ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലുകളുടെ എണ്ണമെടുത്താല്‍ അവയിലേറെയും ലാസ് വെഗാസിലാണന്ന് കാണാന്‍ കഴിയും.ലോകത്തിലെ ഏറ്റവും വലിയ 25 ഹോട്ടലുകളില്‍ 18 എണ്ണം ലാസ് വെഗാസിലാണ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ 5 വലിയ ഹോട്ടലുകളില്‍ 4 ഉം ലാസ് വെഗാസിലാണ്.



Click it and Unblock the Notifications