Latest Updates
-
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ!
വിന്റര്‍ ദിനങ്ങള്‍ വായനയിലൂടെ...
വായന ഒരു മനുഷ്യനെ പൂര്‍ണ്ണനാക്കും എന്നാണല്ലോ പഴമൊഴി. നമ്മുടെ ജീവിതത്തില്‍ പുസ്തകങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. അതുപോലെ എന്ത് വായിക്കുന്നു എന്നത് ആ വ്യക്തിയുടെ സ്വഭാവം വ്യക്തമായി വെളിപ്പെടുത്തുകയും ചെയ്യും. നിങ്ങള്‍ പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില്‍ തണുപ്പ് കാലത്ത് വായിക്കാനായി ചില പുസ്തകങ്ങള്‍ തിരയുന്നുണ്ടാവും. ശൈത്യകാലം വളരെ കാല്പനികമായ ഒന്നാണ്. ശൈത്യത്തിന്റെ കാറ്റേറ്റിരിക്കുമ്പോള്‍ നഷ്ടപ്രണയങ്ങളൊക്കെ ഓര്‍മ്മയില്‍ നിറയും. ഈ സുന്ദരമായ നിമിഷങ്ങള്‍ നിങ്ങളോട് പലതും പറയും. അതിനൊപ്പം ചില പുസ്തകങ്ങള്‍ കൂടി വായിക്കാനുണ്ടെങ്കില്‍ കൂടുതല്‍ സന്തോഷകരമാകും.
ഇഷ്ടപ്പെട്ടൊരു പുസ്തകവും ഒരു കപ്പ് കാപ്പിയുമുണ്ടെങ്കില്‍ ശൈത്യകാലത്തെ ദിനങ്ങള്‍ ആസ്വാദ്യകരമാക്കാം. ഇന്റര്‍നെറ്റില്‍ പരതിയാല്‍ ഇഷ്ടപ്പെട്ട ചില പുസ്തകങ്ങള്‍ കണ്ടെത്താനാവും. ഈ സമയത്ത് വായിക്കാന്‍ യോജിച്ച ചില പുസ്തകങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സാഹിത്യലോകത്ത് ചില മികച്ച പുസ്തകങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങിയിട്ടുണ്ട്. അവയില്‍ പെട്ട ചില പുസ്തകങ്ങളാണ് ഇവിടെ പറയുന്നത്.

1. ദി ബര്‍ഗസ് ബോയ്സ്
ജിം, ബോബ് എന്നീ രണ്ട് സഹോദരന്മാരുടെ കഥ പറയുന്ന ഈ പുസ്തകം ഇക്കാലത്തെ വായനയ്ക്ക് ഏറെ യോജിക്കുന്നതാണ്. ഇവരുടെ സഹോദരി കൗമാരത്തിന്റേതായ ചില പ്രശ്നങ്ങളിലാണ്. തുടര്‍ന്ന് അവര്‍ സഹോദരിയെ സഹായിക്കാനായി ചെല്ലുകയാണ്. അവിചാരിത സംഭവങ്ങള്‍ നിറഞ്ഞ ഈ പുസ്തകം ഏറെ വായനക്ഷമതയുള്ളതാണ്. എലിസബത്ത് സ്ട്രൗട്ടാണ് ഈ പുസ്തകത്തിന്റെ രചയിതാവ്.

2. ദി മിഡില്‍ സി
വില്യം എച്ച് . ഗാസ്സ് രചിച്ച ഈ പുസ്തകം ഏറെക്കാലമായി കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയതാണ്. മനുഷ്യവ്യക്തിത്വത്തെക്കുറിച്ചുള്ള ഒരു പര്യവേഷണമാണ് ഈ പുസ്തകം. മികച്ച വായന നല്കുന്ന ഈ പുസ്തകം ശൈത്യകാലത്തെ വായനയ്ക്ക് യോജിച്ചതാണ്.

3. എ വീക്ക് ഇന്‍ വിന്റര്‍
മേവ് ബിഞ്ചി എന്ന എഴുത്തുകാരിയുടെ മികച്ച കൃതിയാണ് ഈ പുസ്തകം. അയര്‍ലന്‍ഡിന്റെ പടിഞ്ഞാറന്‍ തീരത്ത് കൂടിയുള്ള ഒരു യാത്രയാണ് ഈ പുസ്തകം വിവരിക്കുന്നത്. അപൂര്‍വ്വമായ ഒരു വായനാ അനുഭവമാണ് ഈ പുസ്തകം നല്‍കുക.

4. ദി ലൗ സോങ്ങ് ഓഫ് ജോണി വാലെന്റൈന്‍
വൈകാരികതയുടെ ബാഹുല്യം വായനക്കാരെ അനുഭവിപ്പിക്കുന്നതാണ് ടെഡ്ഡി വെയ്ന്‍ എഴുതിയ ഈ പുസ്തകം. തന്റെ ആരാധകര്‍ താനെന്ന വ്യക്തിയെയല്ല ആരാധിക്കുന്നത് എന്ന് തിരിച്ചറിയുന്ന ആണ്‍കുട്ടിയുടെ അനുഭവങ്ങളാണ് ഈ പുസ്തകം പറയുന്നത്. മികച്ച അനുഭവമാണ് ഈ പുസ്തകം നല്‍കുന്നത്.

5. ടെന്ത് ഓഫ് ഡിസംബര്‍
ജോര്‍ജ്ജ് സോണ്ടേഴ്സിന്റെ മികച്ച രചനകളിലൊന്നായി ഇതിനെ പരിഗണിക്കാം. ഇദ്ദേഹത്തിന്റെ നാലാമത്തെ കഥാസമാഹാരമാണിത്. ജോര്‍ജ്ജ് സോണ്ടേഴ്സിന്റെ പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഈ പുസ്തകവും ഇഷ്ടപ്പെടും.

6. മിഡില്‍ മെന്‍
ചെറുകഥകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍ ഈ പുസ്തകം തീര്‍ച്ചയായും നിങ്ങള്‍ക്കിഷ്ടപ്പെടും. മികച്ച ചില ചെറുകഥകളുടെ സമാഹാരമാണിത്. വ്യത്യസ്ഥമായ വഴിയില്‍ ചിരിച്ചാസ്വദിക്കാന്‍ ഈ തണുപ്പ് കാലത്ത് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് തീര്‍ച്ചയായും വായിക്കുക.
ഈ വര്‍ഷം നിരവധി പുതിയ പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അവയുടെ ലിസ്റ്റ് നോക്കി നിങ്ങളുടെ അഭിരുചിക്കിണങ്ങിയ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുക. വായനയില്‍ അഭിരമിച്ച് ഈ ശൈത്യകാലം നന്നായി ആസ്വദിക്കാം.



Click it and Unblock the Notifications