Latest Updates
-
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക്
നമ്മള്‍ ശരിയെന്ന് കരുതുന്ന 10 തെറ്റുകള്‍
പതിനാറാം നൂറ്റാണ്ട് വരെ എല്ലാ വരും വിശ്വസിച്ചിരുന്നത് സൂര്യനും മറ്റ് ഗ്രഹങ്ങളും ഭൂമിയ്‌ക്കു ചുറ്റും ഭ്രമണം ചെയ്‌തു കൊണ്ടിരിക്കുകയാണെന്നാണ്. അതുപോലെ കോളറ, പ്ലേഗ് പോലുള്ള പകര്‍ച്ച വ്യാധികള്‍ ചീഞ്ഞ വസ്‌തുക്കളില്‍ നിന്നുള്ള കണികകള്‍ നിറഞ്ഞ വിഷകരമായ ധൂമപടലങ്ങളില്‍ നിന്നാണ് എന്നാണ് പത്തൊമ്പതാം നൂറ്റാണ്ട് വരെ ആളുകള്‍ വിശ്വസിച്ചിരുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ശസ്‌ത്രക്രിയകള്‍ ചെയ്‌തിരുന്നത് ധാരാളം രക്തംഒഴുക്കിയാണ്. ശരീരത്തു നിന്നും രക്തംഒഴുക്കികളയുന്നത് ശുദ്ധമായ ആരോഗ്യം നല്‍കുമെന്നായിരുന്നു അതുവരെയുള്ള വിശ്വാസം. ഇവയെല്ലാം ഇപ്പോള്‍ തെറ്റായ കാര്യങ്ങളാണന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നമ്മുടെ മുന്‍ഗാമികള്‍ ഇവ തീര്‍ത്തും സ്‌ത്യമാണന്ന രീതിയിലാണ് വിശ്വസിച്ചിരുന്നത്.

ശാസ്‌ത്രവും സാങ്കേതിക വിദ്യയും ഏറെ പുരോഗമിച്ച ഈ കാലഘട്ടിത്തില്‍ ജീവിക്കുന്ന നമ്മളും ഇത്തരം പല വിശ്വാസങ്ങളില്‍ തന്നെയാണ് ഉറച്ച് നില്‍ക്കുന്നത്. നമ്മള്‍ ശരിയാണന്ന് വിശ്വസിക്കുന്ന പലതും യഥാര്‍ത്ഥത്തില്‍ തെറ്റാണ് . നമ്മള്‍ കേട്ടും പഠിച്ചും അറിഞ്ഞിട്ടുള്ള പല ആശയങ്ങളും വസ്‌തുതകളും പിന്നീട് തെറ്റാണന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാരണങ്ങള്‍ എന്തു തന്നെയായാലും ഈ വസ്‌തുതകള്‍ തെറ്റു തന്നെയാണ്.
ശരിയെന്നു വിശ്വസിക്കുന്ന ചില തെറ്റുകള്‍
1. തലയില്‍ നനവുണ്ടെങ്കില്‍ അസുഖം വരും
തലയിലൊരു തൊപ്പി വയ്‌ക്കൂ, അല്ലെങ്കില്‍ തണുപ്പ് നിന്നെ കൊല്ലും തണുപ്പ് കാലത്ത് അമ്മയില്‍ നിന്നും ഇത്തരത്തില്‍ ഒരു ഉഗ്രശാസനം കേള്‍ക്കാത്ത കുട്ടികളുണ്ടാവില്ല. എന്നാല്‍, നനഞ്ഞ ആളുകള്‍ക്ക് അങ്ങനെയല്ലാത്തവരേക്കാള്‍ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതല്‍ ഇല്ലന്നാണ് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുള്ളത്. നനഞ്ഞ തലയും ഉണങ്ങിയ തലയും തമ്മില്‍ ഇക്കാരത്തില്‍ വ്യത്യാസമൊന്നുമില്ല. ( എന്നാല്‍, ഇത് പനി വരുന്നതിന് മുമ്പേ തടയാന്‍ സഹായിക്കും)
2.വൈക്കിങ്ങുകള്‍ കൊമ്പുള്ള പടത്തൊപ്പി ധരിച്ചിരുന്നു
വൈക്കിങ് യോദ്ധാക്കള്‍ കൊമ്പുള്ള പടത്തൊപ്പികള്‍ ധരിച്ചിരുന്നതായി വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍, അവരുടേതെന്ന് കരുതപ്പെടുന്ന ഈ അടയാളമില്ലാതെ സമുദ്രസഞ്ചാരം ചെയ്യുന്ന കടല്‍കൊള്ളക്കാരായ വൈക്കിങുകളുടെ ഛായാചിത്രവും പ്രചാരത്തിലുണ്ട് . ഈ രീതിയും ആ പ്രദേശത്ത് നിലനിന്നിരുന്നു എന്നാണ് കരുതപ്പെടുന്നത്. ആചാരങ്ങള്‍ക്ക് മാത്രമം ഉപയോഗിച്ചിരുന്ന ഈ രീതി കാലം ചെല്ലുതോറും മാറുകയും ചെയ്‌തു. എന്നാല്‍, ഈ കെട്ടു കഥ കാരണം നിരവധി തെറ്റിധാരണകള്‍ ഉണ്ടായിട്ടുണ്ട്. വാഗ്നേഴ്‌സിന്റെ ഡെര്‍ റിങ് ഡെസ്,നിബെലുങി ന് വേണ്ടി വസ്‌ത്രാലങ്കാരം ചെയ്‌തവര്‍ ഗായകര്‍ക്കായി കൊമ്പുകളുള്ള തൊപ്പി നല്‍കിയിരുന്നു.
3. പഞ്ചസാര കുട്ടികളെ കുസൃതികളാക്കും
കുട്ടികളും പഞ്ചസാരയും എന്ന വിഷയത്തില്‍ നടത്തിയ 23 പഠനങ്ങളുടെ ഒരു വിശകലനം അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണല്‍ പ്രസിദ്ധീകരിച്ചിരുന്നു. കുട്ടികളുടെ സ്വഭാവത്തെ പഞ്ചസാര സ്വാധീനിക്കില്ല എന്നതായിരിുന്നു ഇതിന്റെ സമഗ്രം. ഇത് നമ്മുടെ ഗ്രഹണ ശക്തിയെ ബാധിക്കുമെന്ന ആശയമാണ് പൊതുവില്‍ രൂഢമൂലമായത്.
കുട്ടികള്‍ പാനീയത്തില്‍ അമിതമായി മധുരമുപയോഗിക്കുന്നു എന്ന അമ്മമാരുടെ പരാതിയാണ് ഒരു പഠനത്തിന് അടിസ്ഥാനം. മധുരമില്ലാത്ത പാനീയങ്ങള്‍ കുടിച്ചാലും കുട്ടികള്‍ അതിപ്രസരിപ്പുള്ള സ്വഭാവം പ്രകടിപ്പിക്കാം.
4. ശരീരതാപം നഷ്ടപ്പെടുന്നത് തലയിലൂടെ
ശരീര താപത്തിന്റെ 98 ശതമാനത്തോളം തലയിലൂടെയാണ് നഷ്ടപ്പെടുന്നതെന്നാണ് എല്ലാവരുടെയും വിശ്വാസം. അതിനാലാണ് തണുപ്പ് കാലത്ത് തൊപ്പി ധരിക്കുന്നത്. അതല്ലാതെയും സംഭവിക്കാം. തറ വിസ്‌തൃതിയെ ആശ്രയിച്ചാണ് ശരീര താപം നഷ്‌്‌ടപ്പെടുന്നതെന്ന്‌് ന്യൂയോര്‍ക് ടൈംസും മറ്റും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട് . തണുപ്പുള്ള ദിവസങ്ങളില്‍ തലയില്‍ കൂടിയല്ലാതെ കാലില്‍ കൂടിയും കൈകളില്‍ കൂടിയും ശരീര താപം നഷ്‌്‌ടപ്പെടാം.
5. സന്ധികള്‍ പൊട്ടിയാല്‍ സന്ധിവാതം ഉണ്ടാകും
ഇത് ശരിയാണന്ന് തോന്നും എന്നാലിത് സത്യമല്ല. സന്ധികള്‍ പൊട്ടി എന്നത് കൊണ്ട് സന്ധിവാതം ഉണ്ടാകണമെന്നില്ല. ഇതിന് ഒരു തെളിവും ലഭിച്ചിട്ടില്ല.സന്ധികളില്‍ പൊട്ടലുണ്ടാവുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സന്ധിവാതം വരുന്നതില്‍ വ്യത്യാസം ഒന്നമില്ല എന്ന് ചില പഠനങ്ങള്‍ പറയുന്നു. സന്ധികള്‍ക്ക് പൊട്ടലുണ്ടാകുന്നതിലൂടെ ഇതിന് ചുറ്റുമുള്ള സ്‌നായുക്കള്‍ക്കും സന്ധിബന്ധത്തിനും ക്ഷതം ചിലപ്പോള്‍ ക്ഷതമുണ്ടാകാം എന്നാല്‍ സിവാതവുമായി ഇതിന് ബന്ധമില്ലന്ന് പഠനങ്ങള്‍ പറയുന്നു.
6.നെപ്പോളിയന്‍ ചെറുതാണ്‌്
നെപ്പോളിയന്റെ പൊക്കം പണ്ട് സാധാരണ പറഞ്ഞിരുന്നത് അഞ്ചടി രണ്ട് ഇഞ്ച് എന്നാണ്‌് . എന്നാല്‍ പല ചരിത്രകാരന്‍മാരും അദ്ദേഹത്തിന് വളരെ പൊക്കമുണ്ടായിരുന്നു എന്നാണിപ്പോള്‍ പറയുന്നത്. ഫ്രഞ്ച് യൂണിറ്റ് അനുസരിച്ച് അദ്ദേഹത്തിന് 5 അടി 2 ഇഞ്ച് പൊക്കമുണ്ട്, എന്നാല്‍ ബ്രിട്ടീഷ് യൂണിറ്റിലേക്ക് മാറ്റുമ്പോള്‍ ഇത് ഏകദേശം അഞ്ചടി ഏഴിഞ്ചോളം വരുമെന്നാണ് പറയപ്പെടുന്നത്. ആ കാലയളവിലെ ഫ്രാന്‍സിലെ ഒരു ശരാശരി മപുരുഷന്റെ പൊക്കം അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്.
7. വ്യായാമത്തിന് മുമ്പ് വലിഞ്ഞ് നിവരണം
നല്ല ഫലം കിട്ടുന്നതിനും ക്ഷതങ്ങള്‍ കുറയ്‌ക്കുന്നതിനും വ്യായാമം ചെയ്യുന്നതിന് മുമ്പ് നന്നായി വലിഞ്ഞ് നിവരണം എന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍, ഇത് നിങ്ങളുടെ ശ്രമങ്ങളുടെ ഫലം താഴോട്ടാക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഓടുന്നതിന് മുമ്പ് വലിഞ്ഞ് നിവര്‍ന്നാല്‍ ശേഷിയില്‍ 5 ശതമാനം കുറവ് വരുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. സൈക്ലിസ്റ്റുകളെ കുറിച്ച് പഠനം നടത്തുന്ന ഇറ്റാലിയന്‍ ഗവേഷകര്‍ പറയുന്നത് വലിഞ്ഞ് നിവരുന്നത് ഫലം കുറയ്‌ക്കമെന്നാണ്. വ്യായാമത്തിന് മുമ്പ് വലിഞ്ഞ് നിവരുന്നത് ക്ഷതങ്ങള്‍ കുറയ്‌ക്കുമെന്നതിന് ശാസ്‌ത്രീയമായ തെളിവുകളും ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
8.മുട്ടയിലെ കൊളസ്‌ട്രോള്‍ ഹൃദയത്തിന് നല്ലതല്ല
ആഹാരങ്ങളില്‍ കാണപ്പെടുന്ന കൊളസ്‌ട്രോള്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഉയര്‍ത്തില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. പൂരിത കൊഴുപ്പാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. അതു കൊണ്ട് മുട്ട കഴിക്കാം. മാസം ഒഴിവാക്കാം.
9. നായകളുടെ പ്രായം
നിങ്ങളുടെ മൂന്ന് വയസ്സുള്ള നായക്ക് മനുഷ്യ വയസ്സനുസരിച്ച് നോക്കിയാല്‍ 21 വയസ്സുണ്ട് എന്നു പറയുന്നത് ശരിയാണോ?മനുഷ്യരേക്കാള്‍ വേഗം നായകള്‍ക്ക് പ്രായപൂര്‍ത്തിയാകുമെന്നാണ് പൊതുവിലുള്ള വിശ്വാസം. രണ്ട് വര്‍ഷത്തിനുള്ളില്‍ 21 വര്‍ഷത്തിന് തുല്യമാകും അതിന്‌ശേഷം പ്രായമാകല്‍ മനുഷ്യന്റെ ഒരു വര്‍ഷത്തിന് നാല് വര്‍ഷം എന്നരീതിയില്‍ സാവധാനമാകും. മനുഷ്യ വര്‍ഷത്തിനുസരിച്ച് നായയുടെ പ്രായം കണക്കാക്കാന്‍ സീസര്‍ മില്ലറിന്റെ സൈറ്റായ ഡോഗ് വിസ്‌പേഴ്‌സ് നിര്‍ദ്ദേശിക്കുന്നതത് ഇപ്രകാരമാണ് പ്രായത്തില്‍ നിന്നും രണ്ട് കുറയ്‌ക്കുക, അതുമായി നാല് കൊണ്ട് ഗുണിക്കുക അതിന് ശേഷം 21 കൂട്ടുക.
10.ജോര്‍ജ് വാഷിങ്‌ടണ് തടി പല്ലുകള്‍ ഉണ്ട്
ജോര്‍ജ് വാഷിങ്‌ടണ്‍ന്റെ പല്ലുകള്‍ പോയി തുടങ്ങുന്നത് അദ്ദേഹത്തിന്റെ ഇരുപതുകളിലാണ്. പൊതുവിലുള്ള വിശ്വാസം അദ്ദേഹത്തിന് തടിപല്ലുകളാണ് ഉണ്ടായിരുന്നതെന്നാണ്. എന്നാല്‍, സത്യം ഇതിന് വിപരീതമാണ് . വാഷിങ്‌ടണിന് നാല് സെറ്റ് പല്ലുകളുണ്ടായിരുന്നു. സ്വര്‍ണ്ണം, ഹിപ്പോപൊട്ടാമസിന്റെ കൊമ്പ്, ലെഡ്, മനുഷ്യന്റെയും മൃഗങ്ങളുടെയും പല്ലുകള്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ചവയാണ് അവ. പല്ലുകള്‍ വയ്‌ക്കുന്നതിനും തുറയ്‌ക്കുന്നതിനും ബോള്‍ട്ടുകളും സ്‌പ്രിങ്ങുകളും ഇവയില്‍ ഉണ്ടായിരുന്നു. സ്വാദിഷ്‌ഠമാര്‍ന്നതെന്തും കഴിക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നവയായിരുന്നു ഈ പല്ലുകള്‍



Click it and Unblock the Notifications











