Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
1 മണിക്കൂര്‍ 33 വിഭവങ്ങള്‍; അഭിമാനായി സാന്‍വി
പാചകത്തില്‍ നൂറില്‍ നൂറ് മാര്‍ക്കാണ് സാന്‍വി എന്ന കൊച്ചുമിടുക്കി സ്വന്തമാക്കിയിരിക്കുന്നത്. അതിന് കാരണമാകട്ടെ ഒരു മണിക്കൂറിനുള്ളില്‍ 33 വിഭവങ്ങള്‍ ഈസിയായി പാചകം ചെയ്തത് തന്നെ. ഊത്തപ്പം ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ വളരെ എളുപ്പത്തില്‍ ഒരു മണിക്കൂറിനുള്ളിലാണ് ഈ മിടുക്കി 33 വിഭവങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ മികച്ച പാചകത്തിന് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡും കരസ്ഥമാക്കിയിരിക്കുകയാണ് സാന്‍വി. ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ പ്രജിത് ബാബുവിന്റെയും മഞ്ജിമയുടെയും മകള്‍ സാന്‍വി എം പ്രജിത് നടത്തിയ അത്ഭുതകരമായ നേട്ടം ഇന്ന് എല്ലാവര്ക്കും തന്നെ അത്ഭുതമാണ്.

സാന്‍വി 33 ഇനങ്ങള്‍ ആണ് പാകം ചെയ്തത്. അതില്‍ ഇഡ്ലി, മഷ്റൂം ടിക്ക, പനീര്‍ ടിക്ക, ബുള്‍സ് ഐ, കോണ്ഫ്രിറ്റേഴ്സ്, ചിക്കന്‍ റോസ്റ്റ്, പാന്‍കേക്ക്, ഫ്രൈഡ് റൈസ്, പാപ്ഡി ചാറ്റ്, ഊത്തപ്പം, സാന്‍ഡ് വിച്ച് എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. ഓഗസ്റ്റ് 29 നാണ് സാന്‍വിക്ക് വെറും പത്ത് വയസ്സ് തികഞ്ഞത്. ഇത്രയും ചെറുപ്രായത്തിനുള്ളില്‍ തന്നെ ഇങ്ങനെയൊരു റെക്കോര്‍ഡിന് ഉടമയാണ സാന്‍വി. വെറും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമധികം ഭക്ഷണം പാകം ചെയ്ത കുട്ടി എന്ന നിലയിലുള്ള റെക്കോര്‍ഡ് ആണ് സാന്‍വിയെ തേടിയെത്തിയത്. വിശാഖപട്ടണത്തിലെ സാന്‍വിയുടെ വീട്ടില്‍ വെച്ച് നടത്തിയ കുക്കറി ഷോയില്‍ ഓണ്‍ലൈന്‍ ആയിട്ടാണ് ഏഷ്യബുക്ക് ഓഫ് റെക്കോര്‍ഡ് അധികൃതര്‍ വീക്ഷിച്ചത്.
ഓഗസ്റ്റ് 29നാണ് സാന്‍വിക്ക് 10 വയസ്സ് തികഞ്ഞത്. ഓഗസ്റ്റ് 29നായിരുന്നു സാന്‍വിയുടെ പാചകം നടന്നതും. എറണാകുളം സ്വദേശിയാണ് സാന്‍വി. സാന്‍വിയുടെ അമ്മ പാചക വിദഗ്ധയും ഭരതനാട്യം നര്‍ത്തകി കൂടിയാണ്. ഇത് കൂടാതെ ഇവര്‍ റിയാലിറ്റി കുക്കറിഷോയുടെ അവസാന മത്സരാര്‍ത്ഥി കൂടിയായിരുന്നു. അമ്മയാണ് തന്റെ പ്രചോദനത്തിന് പിന്നില്‍ എന്ന് സാന്‍വി പറയുന്നു. നിരവധി കുക്കറി ഷോയില്‍ ഈ കുഞ്ഞ് മിടുക്കി പങ്കെടുത്തിരുന്നു. നിരവധി സമ്മാനങ്ങളും സാന്‍വിയെ തേടി ഈ കുഞ്ഞ് പ്രായത്തില്‍ എത്തിയിട്ടുണ്ട്. സാന്‍വിയുടെ യൂട്യൂബ് ചാനലിനും നിരവധി ആരാധകരാണ് ഉള്ളത്.
image courtesy : youtube



Click it and Unblock the Notifications
