For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്ത് നിന്ന് ഉടന്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 10 സ്ഥലങ്ങള്‍

|

ഈ ഭൂമിയില്‍ സുന്ദരമായ നിരവധി സ്ഥലങ്ങളുണ്ട്. അവയെല്ലാം സഞ്ചാരികളെ മാടിവിളിക്കുന്നതുമാണ്. എന്നാല്‍ ഈ സ്ഥലങ്ങളില്‍ ചിലത് സമീപഭാവിയില്‍ ലോകത്തുനിന്ന് അപ്രത്യക്ഷമാകും!! ഈ മനോഹരമായ സ്ഥലങ്ങള്‍ അടുത്ത തലമുറയ്ക്ക് ചിലപ്പോള്‍ കാണാന്‍ കഴിഞ്ഞേക്കില്ല. ദ്രുതഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനം പ്രകൃതിയിലെ ചില അത്ഭുതങ്ങള്‍ക്ക് ഭീഷണിയാണ്.

Most read: പുരാണങ്ങള്‍ പണ്ടേ പറഞ്ഞു; കലിയുഗത്തില്‍ ഇതൊക്കെ നടക്കുമെന്ന്

വാസ്തവത്തില്‍, അവയില്‍ ചിലത് അടുത്ത 15 വര്‍ഷത്തിനുള്ളില്‍ തന്നെ ചിലപ്പോള്‍ ഇല്ലാതായേക്കാം. 2050 ഓടെ അവ ലോക ഭൂപടത്തില്‍ നിന്ന് തന്നെ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടാം. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ അപ്രത്യക്ഷമാകാനിടയുള്ള ലോകത്തിലെ മികച്ച സ്ഥലങ്ങളില്‍ ചിലത് ഇതാ.

മാജുലി ദ്വീപ്

മാജുലി ദ്വീപ്

ഒരുകാലത്ത് 1200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ടായിരുന്ന നദീജന്യ ദ്വീപാണ് ഇന്ത്യയിലെ മാജുലി. ഇപ്പോള്‍ ഇതിന് ഏകദേശം 400 ചതുരശ്ര കിലോമീറ്ററില്‍ കുറവ് മാത്രമാണ് വിസൃതിയുള്ളത്. വെള്ളപ്പൊക്കവും വന്‍ മണ്ണൊലിപ്പും കാരണം ദ്വീപിന്റെ ഭൂരിഭാഗവും നശിച്ചു. ആസാമീസ് സംസ്‌കാരത്തിന്റെ ഭാഗമായി ഈ ദ്വീപ് വളരെ വേഗം ലോകത്തുനിന്ന് അപ്രത്യക്ഷമാകുമെന്നാണ് കണക്കുകൂട്ടല്‍.

ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ്

ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ്

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകളാണ് പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ്. ഇതിനകം തന്നെ പകുതിയിലേറെ ഭാഗം കാലാവസ്ഥാ വ്യതിയാനത്താല്‍ നശിച്ചു കഴിഞ്ഞു. ബി.ബി.സി റിപോര്‍ട്ടുകള്‍ പ്രകാരം കുറഞ്ഞത് 1,500 കിലോമീറ്ററോളം പവിഴപ്പുറ്റ് നഷ്ടപ്പെട്ടുവെന്നാണ്. നിലവിലുള്ളത് സമീപ ഭാവിയില്‍ ഉണ്ടാകാവുന്ന കാലാവസ്ഥാ വ്യതിയാനം കാരണം നഷ്ടപ്പെട്ടേക്കാം.

Most read:Ram Navami 2021 : ശ്രീരാമനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില വസ്തുതകള്‍

ചൈനയിലെ വന്‍മതില്‍

ചൈനയിലെ വന്‍മതില്‍

ചൈനയുടെ അടയാളമാണ് അവിടത്തെ വന്‍മതില്‍. ഒരു സാമ്രാജ്യത്തെ പ്രതിരോധിക്കാനായാണ് ഇത് ആദ്യം നിര്‍മ്മിച്ചത്. എന്നാല്‍ ഇപ്പോള്‍ വന്‍മതിലിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മിംഗ് രാജവംശ കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഇതിന്റെ രണ്ടായിരം കിലോമീറ്റര്‍ അഥവാ 30% പ്രകൃതിദത്ത മണ്ണൊലിപ്പും മനുഷ്യ നാശനഷ്ടവും മൂലം അപ്രത്യക്ഷമായിട്ടുണ്ടെന്ന് ബീജിംഗ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാലിദ്വീപ്

മാലിദ്വീപ്

ഇന്ത്യയുടെ അയല്‍ രാജ്യമാണ് മാലിദ്വീപ്. 2004 ല്‍ മാലിദ്വീപിന്റെ മൂന്നില്‍ രണ്ട് ഭാഗവും സുനാമി വിഴുങ്ങി. തല്‍ഫലമായി, ലോകഭൂപടത്തില്‍ നിന്ന് ഇരുപതിലധികം ദ്വീപുകള്‍ എന്നെന്നേയ്ക്കുമായി മായ്ക്കപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തിന് വിധേയമായി ഹിമപാതങ്ങളും മഞ്ഞുമലകളും ഉരുകുന്നതിനാല്‍ സമുദ്രജലനിരപ്പ് ഗണ്യമായി ഉയരുന്ന സാഹചര്യമാണ് നിലവില്‍. ഈ പ്രവണത തുടരുകയാണെങ്കില്‍, 30 വര്‍ഷത്തിനുള്ളില്‍ മാലിദ്വീപ് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങുമെന്നാണ് കണക്കുകൂട്ടല്‍.

Most read:ഈ വസ്തുക്കള്‍ ഒരിക്കലും നിലത്ത് വയ്ക്കരുത്; വീട് മുടിയും

സാന്‍ഫ്രാന്‍സിസ്‌കോ

സാന്‍ഫ്രാന്‍സിസ്‌കോ

കാലാവസ്ഥാ വ്യതിയാനം സമുദ്രനിരപ്പിനെ കൂടുതല്‍ ഉയര്‍ത്തിവിടുന്നതിനാല്‍ സാന്‍ ഫ്രാന്‍സിസ്‌കോ പ്രദേശത്തെ വലിയൊരു ഭാഗവും സമീപഭാവിയില്‍ വെള്ളപ്പൊക്കത്തില്‍ നശിക്കുമെന്ന് കണക്കുകൂട്ടുന്നു.

വെനീസ്

വെനീസ്

'ഫ്‌ളോട്ടിംഗ് സിറ്റി' എന്നറിയപ്പെടുന്ന വെനീസ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി 100 വര്‍ഷത്തിനുള്ളില്‍ മുങ്ങുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സമുദ്രനിരപ്പ് ഉയരുന്നത് തുടരുന്നതിനാല്‍ വെനീസും ഇറ്റലിയുടെ അഡ്രിയാറ്റിക് തീരപ്രദേശവും എല്ലാം ഒരുമിച്ച് അപ്രത്യക്ഷമാകുമെന്നാണ് ഇവര്‍ പറയുന്നത്. 2100 ഓടെ മെഡിറ്ററേനിയന്‍ കടല്‍ അഞ്ച് അടി (140 സെ.മീ) വരെ ഉയരുമെന്ന് ഇറ്റലിയിലെയും ഫ്രാന്‍സിലെയും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

Most read:മലയാള പുതുവര്‍ഷം; വിഷു ചരിത്രമറിയാം

സീഷെല്‍സ്

സീഷെല്‍സ്

സീഷെല്‍സ് ദ്വീപുകളുടെ സൗന്ദര്യം സഞ്ചാരികള്‍ക്ക് ഇനി കൂടുതല്‍ കാലം ആസ്വദിക്കാന്‍ കഴിഞ്ഞേക്കില്ല. നിര്‍ഭാഗ്യവശാല്‍, ഈ ദ്വീപുകള്‍ ഉടന്‍ തന്നെ ഇല്ലാതായേക്കാം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണം സമുദ്രനിരപ്പ് ഉയരുന്നത് ഈ ദ്വീപിന്റെ നാശത്തിന് കാരണമായേക്കാം.

കിളിമഞ്ചാരോ

കിളിമഞ്ചാരോ

വടക്ക് കിഴക്കന്‍ ടാന്‍സാനിയയിലെ ഒരു നിഷ്‌ക്രിയ അഗ്‌നിപര്‍വതമാണ് കിളിമഞ്ചാരോ. കഴിഞ്ഞ 90 വര്‍ഷത്തിനുള്ളില്‍, കിളിമഞ്ചാരോയുടെ ഹിമപാളി 85% കുറഞ്ഞു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഈ പര്‍വ്വതം ഉണ്ടാകാനിടയില്ലെന്ന് പറയപ്പെടുന്നു.

Most read:വ്യാഴമാറ്റം; ഈ 15 നക്ഷത്രക്കാര്‍ക്ക് രാജയോഗം

ബംഗ്ലാദേശ്

ബംഗ്ലാദേശ്

ഇന്ത്യയുടെ അയല്‍രാജ്യമാണ് ബംഗ്ലാദേശ്. സമുദ്രനിരപ്പ് ഒരു മീറ്റര്‍ ഉയര്‍ന്നാല്‍ ബംഗ്ലാദേശിന്റെ 50 ശതമാനവും വെള്ളത്തിനടിയിലാകുമെന്ന് കണക്കുകൂട്ടപ്പെടുന്നു. കാലാവസ്ഥാ മാറ്റം കണക്കാക്കി അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ബംഗ്ലാദേശിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലാകുമെന്ന് ഗവേഷകര്‍ പറയുന്നു.

മഡഗാസ്‌കര്‍

മഡഗാസ്‌കര്‍

ആഫ്രിക്കയിലെ ഈ സുന്ദര ദ്വീപ് അധികകാലം ലോകത്തിന് കാണാന്‍ കഴിഞ്ഞേക്കില്ല. കാട്ടുതീയും വനനശീകരണവും കാരണം അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഈ ദ്വീപ് നശിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

Most read:ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാം

English summary

10 Places on Earth That Will Disappear While We Still Live

The beautiful places on earth might not be there for the next generation to see! In fact, some of them will be gone in another 15 years only.
X