Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീട്ടില്‍ വേലക്കാരുണ്ടോ? ഇക്കാര്യങ്ങള്‍ ഒരിക്കലും അവരോട് പറയരുത്
ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തില്‍ പലരും വീട്ടുജോലിക്കായി ഒറു ജോലിക്കാരിയെ നിര്‍ത്തുന്നവരാണ്. വീട്ടില്‍ അമിതമായി ജോലി ഉണ്ടെങ്കില്‍, അല്ലെങ്കില്‍ വയ്യാത്ത അമ്മയും അച്ഛനുമാണ് വീട്ടില്‍ ഉള്ളതെങ്കില്‍, കുറേ അംഗങ്ങളുള്ള കുടുംബമാണെങ്കില്‍ എല്ലാം മിക്കവരും ഒരു വീട്ടുജോലിക്കാരിയെ വെയ്ക്കുന്നത് പതിവാണ്.

ചില വീടുകളില്‍ സ്ഥിരമായി വരുന്നത് ഒരേ പണിക്കാരി തന്നെയായിരിക്കും. അതിനാല്‍ തന്നെ ഇവരോട് അടുപ്പം വര്‍ദ്ധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇവരോട് അടുപ്പം വര്‍ദ്ധിച്ച്, പലകാര്യങ്ങളും മനസ്സ് തുറന്ന് സംസാരിച്ച് പോകുന്ന നിരവധി ആളുകളും ഉണ്ട്. എന്നാല്‍, എല്ലാ കാര്യങ്ങളും വീട്ടുജോലിക്കാരിയോട് പറയുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ച്, ചില കാര്യങ്ങള്‍. അവ എന്തെല്ലാമെന്ന് നോക്കാം.
വീട്ടു ചെലവുകള്‍
ചില വീട്ടമ്മമാര്‍ വീട്ടുജോലിക്കാരോട് എല്ലാ കാര്യങ്ങളും മനസ്സ് തുറന്ന് പറയും. അതില്‍, വീട്ടിലെ ചിലവുകളെ പറ്റി, മക്കള്‍ക്ക് എത്ര വരുമാനം ഉണ്ട് എന്നതിനെ പറ്റി, അതുപോലെ, വീട്ടില്‍ എത്രത്തോളം പണം, സ്വത്ത് ഉണ്ട് എന്നിവയെ പറ്റിയെല്ലാം ഇവര്‍ മനസ്സ് തുറന്ന് സംസാരിക്കും. എന്നാല്‍, ഈ സംസാരം അത്ര നല്ലതല്ല. മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് പുറത്ത് നിന്നും വരുന്ന വ്യക്തിയ്ക്ക് നിങ്ങളുടെ വീടിനെ കുറിച്ചും, സ്വത്തിനെ കുറിച്ചുമുള്ള എല്ലാ വിവരങ്ങളും നല്‍കുന്നത് പല ആപത്തുകളും ക്ഷണിച്ചുവരുത്തുന്നതിന് കാരണമാണ്. കാരണം, വീട്ടുജോലിക്കായി എത്തുന്നവരുടെ യഥാര്‍ത്ഥ സ്വഭാവം നിങ്ങള്‍ക്ക് അറിയുകയില്ല. അവരുടെ പശ്ചാത്തലം എന്താണെന്ന് പോലും നമുക്ക് മനസ്സിലാകണമെന്നില്ല. അതിനാല്‍, പണത്തെക്കുറിച്ചും, വീട്ടിലെ ചിലവുകളും സമ്പാദ്യത്തെ കുറിച്ചും ഉള്ള കാര്യങ്ങള്‍ ഇവരോട് മനസ്സ് തുറക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കുട്ടികളെ കുറിച്ച്
ചില വീട്ടമ്മമാര്‍ വീട്ടിലെ ചെറിയ കുട്ടികളുടെ സ്വഭാവനത്തെക്കുറിച്ച്, അല്ലെങ്കില്‍ അവര്‍ എവിടെ പോയി, അവര്‍ക്ക് എന്തെല്ലാം വാങ്ങി നല്കി, കുട്ടികളുടെ ഇഷ്ടങ്ങള്‍, അവര്‍ക്ക് എത്ത്രതോളം സ്വര്‍ണ്ണം ഉണ്ട് എന്നീ കാര്യങ്ങള്‍ തുറന്ന് സംസാരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, ഇത്തരം വര്‍ത്തമാനങ്ങള്‍ ചിലപ്പോള്‍ കുട്ടികളുടെ ജീവന് തന്നെ അപകടത്തിലാക്കിയേക്കാം.
ഫോണ്‍ വിവരങ്ങള്‍
വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍, അല്ലെങ്കില്‍ അവര്‍ക്ക് ഫോണ്‍ ഉണ്ടെങ്കില്‍, അത് എടുക്കാന്‍, അല്ലെങ്കില്‍, അതിലെ പാസ്സ് പറഞ്ഞുകൊടുത്ത് ഏതെങ്കിലും കാര്യങ്ങള്‍ നോക്കാന്‍ ഒരിക്കലും വീട്ടുജോലിക്കാരെ ഏല്‍പ്പിക്കരുത്. പ്രത്യേകിച്ച്, നിങ്ങളുടെ ഫോണില്‍ ബാങ്ക് വിവരങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ടെങ്കില്‍ വീട്ടുജോലിക്കാര്‍ക്ക് നിങ്ങളുടെ ഫോണിന്റെ ലോക്കും പാസ് വേഡും ലഭിക്കുന്ന വിധത്തില്‍ ഒന്നും നല്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുക.
സ്വര്‍ണ്ണം
വീട്ടില്‍ എത്രത്തോളം സ്വര്‍ണ്ണം ഉണ്ട്. ആരാണ് ഇത് സൂക്ഷിക്കുന്നത്, നിലവില്‍ എവിടെയാണ് പണം സൂക്ഷിക്കുന്നത്, എന്നീ കാര്യങ്ങള്‍ വീട്ടുജോലിക്കാരുമായി പങ്കുവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, പ്രായമായവരുണ്ടെങ്കില്‍, അവര്‍ക്ക് സ്വര്ണ്ണാഭരണങ്ങളുണ്ടെങ്കില് സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
