Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മാര്‍പാപ്പയുടെ മരണവും പുതിയ പോപ്പും: നോസ്ട്രാഡമസ് പറഞ്ഞത് സത്യമായോ? വൈറലായി ആ പ്രവചനം
Pope Francis Death: ഏവര്‍ക്കും പ്രിയപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. വ്യത്യസ്തമായ നിലപാടുകള്‍ക്കും മാതൃകാജീവിതത്തിനും അര്‍ഹനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതവും ലോകത്തിന് അദ്ദേഹം നല്കിയ സന്ദേശങ്ങളും ലോകം ചര്‍ച്ച ചെയ്യുന്ന നിമിഷങ്ങളാണിത്. പക്ഷേ അതിനിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്തയും വൈറലാകുന്നുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രെഞ്ച് ജ്യോതിഷനും തത്വചിന്തകനുമായ നൊസ്ട്രാഡമസിന്റെ ഒരു പ്രവചനമാണത്.

നൊസ്ട്രാഡമസിന്റെ ആ പ്രവചനം
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നൊസ്ട്രാഡമസ് പ്രവചിച്ചിരുന്ന പല കാര്യങ്ങളും പിന്നീട് സത്യമായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം നടത്തിയ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഏറെയാണ്. അവരാണ് ഇപ്പോള്‍ വത്തിക്കാനില്‍ നടക്കുന്ന സംഭവങ്ങളും നൊസ്ട്രാഡമസിന്റെ ഒരു പ്രവചനവും തമ്മില്‍ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത്.
പ്രായമായ മാര്‍പാപ്പയുടെ മരണശേഷം ദുര്‍ബലമായ കാഴ്ചയുള്ള ഒരു മാര്‍പാപ്പയെ കുറിച്ച് നോസ്ട്രാഡമസ് പറഞ്ഞിട്ടുണ്ടെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണശേഷം ഈ പ്രവചനം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. പ്രായാധിക്യവും മരണത്തിന് മുമ്പ് അദ്ദേഹത്തിനുണ്ടായ ആരോഗ്യപ്രശ്നങ്ങളുമെല്ലാം കണക്കിലെടുക്കുമ്പോള്‍ നൊസ്ട്രാഡമസ് പറഞ്ഞിരിക്കുക ഫ്രാന്‍സിസ് മാര്‍പാപ്പയെ കുറിച്ച് തന്നെയായിരിക്കുമെന്നാണ് വാദം. വളരെ പ്രായം ചെന്ന ഒരാളായാണ് നൊസ്ട്രാഡമസ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
പുതിയ മാര്‍പാപ്പയെ കുറിച്ചുള്ള സൂചന
മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്ന് ഒരു പതിയ നേതാവ് ഉയര്‍ന്നുവരുമെന്നും അദ്ദേഹം ഒരു റോമന്‍ വംശജന് ആയിരിക്കുമെന്നും പ്രവചനത്തില്‍ പറയുന്നുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ അര്ജന്റീനക്കാരന് ആയിരുന്നു. അതേസമയം അദ്ദേഹത്തിന്റെ പിന്‍ഗാമി ദുര്ബലനായിരിക്കുമെന്ന രീതിയിലാണ് പ്രവചനത്തില്‍ പറയുന്നതായി നൊസ്ട്രഡമസ് പ്രവചനങ്ങള്‍ ചര്‍ച്ച ചെയ്യുന്നവര്‍ പറയുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃരീതി ആയിരിക്കില്ല പുതിയ മാര്‍പാപ്പയ്ക്ക് എന്ന സൂചനയായി ചിലര്‍ കരുതുന്നു. വളരെ പുരോഗമനപരവും അതേസമയം വിവാദപരവുമായ നിലപാടുകള്‍ എടുത്ത മാര്‍പാപ്പ ആയിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
വത്തിക്കാന്റെ വിധി
നൊസ്ട്രാഡമസ് പ്രവചനങ്ങളില്‍ ബ്ലാക്ക് പോപ്പ് കറുത്ത മാര്‍പാപ്പയുടെ വരവിനെ കുറിച്ചും ഏഴ് കുന്നുകളുടെ നഗരത്തിന്റെ പതനത്തെ കുറിച്ചും( റോമിനെയും വത്തിക്കാനെയും കുറിച്ച് പൊതുവെ പറയുന്നത്) പറയുന്നുണ്ട്. കറുത്ത മാര്‍പാപ്പ എന്ന വിശേഷണം വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജെസ്യൂട്ട് പരമ്പരയില്‍ നിന്നുള്ള ഒരാളെ കുറിച്ചാകാം നൊസ്ട്രാഡമസ് പറഞ്ഞതെന്നാണ് ഇതെക്കുറിച്ച് ആളുകള്‍ പറയുന്നത്. എന്നാല്‍ അതല്ല, കാത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ മാറ്റങ്ങളും വെല്ലുവിളികളും ഒക്കെ ആയിരിക്കാം അത് സൂചിപ്പിക്കുന്നതെന്ന് മറ്റ് ചിലരും വിശ്വസിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
