Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഇനി കാണാന്‍ 2040 വരെ കാത്തിരിക്കണം, നാളെ തെളിയുന്ന ആകാശത്തെ ആ വിസ്മയക്കാഴ്ച എന്ത്
Seven Planets to Appear in Skies: ആകാശപ്രേമികള്‍ക്ക് അപൂര്‍വ്വ ദൃശ്യവിരുന്നൊരുക്കി രാത്രിയാകാശം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ആ കാഴ്ച ഏറ്റവും പാരമ്യത്തിലെത്താന്‍ പോകുകയാണ് നാളെ. ഫെബ്രുവരി 28-ന് ഏഴ് ഗ്രഹങ്ങള്‍ ഒന്നിച്ച് ആകാശത്ത് പ്രത്യക്ഷപ്പെടാന്‍ പോകുകയാണ്. ചൊവ്വ, വ്യാഴം, യുറാനസ്, ശുക്രന്, നെപ്റ്റിയൂണ്‍, ബുധന്‍, ശനി എന്നീ ഗ്രഹങ്ങളാണ് സൂര്യാസ്തമയത്തിന് ശേഷം ആകാശത്ത് തെളിയുക. ഗ്രഹങ്ങളുടെ പരേഡ് അഥവാ പ്ലാനറ്ററി പരേഡ് എന്ന് വിളിക്കുന്ന ഈ ഗ്രഹവിന്യാസം അപൂര്‍വ്വ കാഴ്ചയാണ്. കാരണം ഇനി ഇത്രയേറെ ഗ്രഹങ്ങളെ ആകാശത്ത് ഒന്നിച്ച് കാണാന്‍ 2040 വരെ കാത്തിരിക്കണം.

ഫെബ്രുവരി 27, 28 അതായത് ഇന്നും നാളെയും സൂര്യാസ്തമയം കഴിഞ്ഞാല്‍ ഉടന്‍ തന്നെ സൗരയൂഥത്തിലെ പ്രമാണിമാരായ ഈ ഏഴ് ഗ്രഹങ്ങളെയും ആകാശത്ത് കാണാനാകും. ഇതില്‍ നാല് ഗ്രഹങ്ങളെ - ബുധന്‍, ശുക്രന്, വ്യാഴം, ചൊവ്വ എന്നിവയെ നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ കാണാം. ചക്രവാളത്തില്‍ താഴെയായി സ്ഥിതി ചെയ്യുന്നതിനാല്‍ ശനിയെ കാണുക പ്രയാസമാണ്. എന്നാല്‍ ടെലസ്കോപ്പിന്റെ സഹായത്തോടെ യുറാനസിനെയും നെപ്റ്റിയൂണിനെയും കാണാനാകും.
എങ്ങനെ കാണാം
തെളിഞ്ഞ ആകാശമാണെങ്കില്‍ ഗ്രഹങ്ങളെ കണ്ടുപിടിക്കാന്‍ എളുപ്പമായിരിക്കും. സൂര്യന് അസ്തമിക്കുമ്പോള്‍ ശനിയും ബുധനും അസ്തമത്തോട് അടുക്കുകയായിരിക്കും. അതുകൊണ്ട് അവയെ കാണാന്‍ അല്‍പ്പം പ്രയാസമായിരിക്കും. സൂര്യാസ്തമയത്തിന് ശേഷം മിനിട്ടുകള്‍ മാത്രമേ ഈ ഏഴ് ഗ്രഹങ്ങളും ഒന്നിച്ച് ആകാശത്ത് ഉണ്ടാകൂ. അതുകഴിഞ്ഞാല്‍ ശുക്രന്, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ കൂടുതല്‍ നേരം ആകാശത്തുണ്ടാകും.
കാഴ്ചയിലുള്ള തിളക്കം കാരണം ശുക്രനെയും വ്യാഴത്തെയും വേഗത്തില്‍ കാണാനാകും. ചൊവ്വയ്ക്ക് ചുറ്റും ചുവന്ന പ്രകാശം ഉള്ളതിനാല്‍ ചൊവ്വയെയും വേഗത്തില്‍ തിരിച്ചറിയാം. യഥാര്‍ത്ഥത്തില്‍ യുറാനസിനെ നഗ്ന നേത്രം കൊണ്ട് തന്നെ തിരിച്ചറിയാമെങ്കില്‍ നല്ല കാഴ്ചാശേഷിയും അനൂകൂല സാഹചര്യവും ഒത്തുവരണം. ഏറ്റവും നന്നായി ഗ്രഹങ്ങളെ കാണുന്നതിന് വേറെ തടസ്സങ്ങളൊന്നും ഇല്ലാതെ വ്യക്തമായി ചക്രവാളം കാണാനാകുന്ന, മറ്റ് വെളിച്ചങ്ങള്‍ ഇല്ലാത്ത ഒരു സ്ഥലം തിരഞ്ഞെടുക്കണം.
ഏറ്റവും നല്ല സമയം
സൂര്യാസ്തമയം കഴിഞ്ഞ് 45 മിനിട്ട് കഴിഞ്ഞാല്‍ നാല് ഗ്രഹങ്ങളെ നന്നായി കാണാനാകും.
ശുക്രന് - പടിഞ്ഞാറ് ദിശയില്‍ സൂര്യാസ്തമയം കഴിഞ്ഞാല്‍ നല്ല തിളക്കത്തോടെ കാണാം
ചൊവ്വ - തെക്ക ദിശയില്‍ ഉയരത്തില്‍ കാണാം, മാര്‍ച്ച് ആദ്യ ആഴ്ചകളിലും ചൊവ്വയെ കാണാനാകും.
വ്യാഴം - തെക്ക്പടിഞ്ഞാറ് ദിശയില്‍ നല്ല തിളക്കത്തില്‍ കാണാം
യുറാനസ് - കാര്‍ത്തിക നക്ഷത്ര സമൂഹത്തിന് താഴെയായി കാണാം. ഇരു്ട്ടുള്ള സ്ഥലങ്ങളില്‍ നഗ്നനേത്രം കൊണ്ടും കാണാം.
ശനി - സൂര്യന് അടുത്ത് ആയതിനാല്‍ മങ്ങിയേ കാണാനാകൂ, കാണാന്‍ പ്രയാസവുമായിരിക്കും.
നെപ്റ്റിയൂണ്‍ - ടെലസ്കോപ്പിലൂടെയേ കാണാനാകൂ.
ബുധന്‍ - തെക്ക് പടിഞ്ഞാറ് ദിശയില്‍ അസ്തമയം കഴിഞ്ഞയുടന്‍ കാണാം.
ഗ്രഹങ്ങളുടെ സഞ്ചാരം
ഏതാണ്ട് ഭൂമിയെ പോലെ സമതല ഭ്രമണപഥത്തിലൂടെയാണ് മറ്റ് ഗ്രഹങ്ങളും സൂര്യനെ ഭ്രമണം ചെയ്യുന്നത്. വ്യത്യസ്ത വേഗതയില്‍ ഇവ സൂര്യനെ ഭ്രമണം ചെയ്യുമ്പോള്‍ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഒന്നിന് പിന്നില്‍ ഒന്നെന്ന പോലെ തോന്നിപ്പിക്കുന്ന അപൂര്‍വ്വ ദൃശ്യവിരുന്ന് ഭൂമിയില്‍ ഉള്ളവര്‍ക്ക് കാണാനാകും. പക്ഷേ ബഹിരാകാശത്ത് ഇവയ്ക്കിടയില്‍ വലിയ ദൂരം ഉണ്ടെന്നുള്ളതാണ് സത്യം.
ഇന്ത്യയില്‍ എവിടെയെല്ലാം
ഇന്ത്യയില്‍ ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും ആ ആകാശവിരുന്ന് ദൃശ്യമാകും. കൃത്രിമ വെളിച്ചം കുറവുള്ള സ്ഥലങ്ങളിലാണ് ഏറ്റവും നന്നായി കാണാനാകുക. ഡെല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, പൂനെ, ജയ്പൂര്‍, ലഖ്നൗ, നോയിഡ, ഇന്‍ഡോര്‍, കാണ്‍പൂര്‍, ഗുവാഹട്ടി, ഗന്തോക്ക്, അഹമ്മദാബാദ്, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ നന്നായി കാണാനാകും.



Click it and Unblock the Notifications