Latest Updates
-
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും
ഇന്ന് ആകാശത്ത് കാണാം ആറ് ഗ്രഹങ്ങളുടെ അത്ഭുതക്കാഴ്ച, എപ്പോള്‍, എവിടെ കാണാമെന്നറിയാം
ആകാശം നോക്കി നക്ഷത്രങ്ങളോടും ചന്ദ്രനോടും കഥ പറയുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇന്ന് നിങ്ങളോട് കഥ പറയാന്‍ ആറ് ഗ്രഹങ്ങള്‍ കൂടി ആകാശത്ത് എത്തുന്നു. ശുക്രന്, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നീ ആറ് ഗ്രഹങ്ങള്‍ ഒന്നിച്ച് ഇന്ന് രാത്രി ആകാശത്ത് അണിനിരക്കും. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഈ അപൂര്വ്വദൃശ്യവിരുന്ന് കാണാനാകുമെന്നതാണ് ഏറ്റവും വലിയ സന്തോഷവാര്‍ത്ത. ഇന്ന് മാത്രമല്ല, വരും ദിവസളിലും മാസങ്ങളിലും ആറും ഏഴും ഗ്രഹങ്ങള്‍ ആകാശത്ത് ഒന്നിച്ചെത്തി ദൃശ്യവിരുന്ന് ഒരുക്കും.

ഫെബ്രുവരി പകുതി വരെ ആറ് ഗ്രഹങ്ങളെ ആകാശത്ത് കാണാനാകും. പക്ഷേ ഗ്രഹങ്ങളുടെ സ്ഥാനങ്ങളില്‍ ഒരുപക്ഷേ മാറ്റമുണ്ടായേക്കാം. ഗ്രഹസംയോഗങ്ങള്‍ സാധാരണ സംഭവമാണെങ്കിലും അഞ്ചില്‍ കൂടുതല്‍ ഗ്രഹങ്ങള്‍ ഒന്നിച്ചെത്തുന്നത് അപൂര്‍വ്വമാണ്. ഈ വര്‍ഷം രണ്ട് തവണ കൂടി അഞ്ചിലധികം ഗ്രഹങ്ങള്‍ ഒന്നിച്ച് വരുന്നുണ്ട്. എന്നാല്‍ അത് കഴിഞ്ഞാല്‍ ഇത്തരത്തില്‍ അഞ്ചിലധികം ഗ്രഹങ്ങള്‍ ഒന്നിച്ചെത്തണമെങ്കില് 2040 ആകണം.
എങ്ങനെ കാണാം
ഏതാണ്ട് 20-30 മിനിട്ട് ഇരുട്ടില്‍ നിന്നതിന് ശേഷം ഗ്രഹങ്ങളെ നോക്കുന്നതായിരിക്കും അവയെ കാണാന്‍ സഹായകമാകുക. സൂര്യാസ്തമയത്തിന് ശേഷം ആറ് ഗ്രഹങ്ങളെയും കാണാനാകും. കൃത്രിമപ്രകാശങ്ങളും ലൈറ്റുകളും ഇല്ലാത്ത ഒരു സ്ഥലത്ത് വേണം നില്ക്കാന്. ചൊവ്വ, വ്യാഴം, യുറാനസ്, നെപ്റ്റിയൂണ്‍, ശനി, ശുക്രന് എന്നീ ഗ്രഹങ്ങള്‍ കിഴക്ക് നിന്നും പടിഞ്ഞാറേക്ക് കമാനാകൃതിയില്‍ കാണാനാകും. ഇതില്‍ നാല് ഗ്രഹങ്ങളെ നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ കാണാം. എന്നാല്‍ യുറാനസ, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങളെ കാണാന്‍ മികച്ച പവറുള്ള ബൈനോകുലറോ ടെലസ്കോപ്പോ ആവശ്യമാണ്. ആകാശനിരീക്ഷണത്തിന് സഹായിക്കുന്ന മൊബീല്ആപ്പുകളുടെ സേവനത്തോടെ ഗ്രഹങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാകും.
എപ്പോള്‍ നോക്കണം
സൂര്യാസ്തമയത്തിന് ശേഷമാണ് ഇവയെ കാണാന്‍ ഏറ്റവും നല്ല സമയം. കാരണം ശുക്രന്, ശനി, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങള്‍ രാത്രി 9നും 10.30യ്ക്കും ഇടയില്‍ അസ്തമിക്കും. ഓരോ ഗ്രഹവും ഉദിക്കുന്നതും അസ്തമിക്കുന്നതും ഭൂമിയിലെ സ്ഥാനം അനുസരിച്ച് വ്യത്യാസപ്പെടും. അതുകൊണ്ട് വൈകുന്നേരത്തോടെ തന്നെ ആകാശനിരീക്ഷണം ആരംഭിക്കാം. ശുക്രന്, ശനി, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങള്‍ അസ്തമയത്തിനോട് അടുപ്പിച്ച് ചക്രവാളത്തിനടുത്തേക്ക് നീങ്ങും.
സ്ഥാനങ്ങള്‍
ചൊവ്വ
കിഴക്ക് ദിശയില്‍ മിഥുനം രാശിയിലായിരിക്കും ചൊവ്വ ഉണ്ടായിരിക്കുക. ഭൂമിക്ക് നേരെ എതിര്‍വശത്താണ് ഇപ്പോള്‍ ചൊവ്വ. അതായത് ഭൂമി ഇപ്പോള്‍ സൂര്യനും ചൊവ്വയ്ക്കും ഇടയിലാണ്. ഈ കാലയളവില്‍ എല്ലാ രാത്രിയിലും ചൊവ്വ ഏറ്റവും വലുപ്പത്തിലും തിളക്കത്തിലും കാണാനാകും. നഗ്നനേത്രം കൊണ്ട് ചൊവ്വയെ കാണാനാകും. മികച്ച ടെലസ്കോപ്പ് കൊണ്ട് ചൊവ്വയിലെ ഉത്തരാര്‍ദ്ധ ഗോളത്തിലെ മഞ്ഞുമലയും കാണാം.
വ്യാഴം
ചൊവ്വയ്ക്ക് പടിഞ്ഞാറ് ആയിട്ടായിരിക്കും വ്യാഴം ഉണ്ടാകുക. ഇടവം രാശിയില്‍ ആയിരിക്കും സ്ഥാനം. നഗ്നനേത്രം കൊണ്ട് വളരെ എളുപ്പത്തില്‍ വ്യാഴത്തെ കാണാനാകും. മികച്ച ബൈനോക്കുലറോ ടെലസ്കോപ്പോ ഉണ്ടെങ്കില്‍ വ്യാഴത്തിന്റെ ചന്ദ്രന്മാരെയും മേഘപാളികളെയും കാണാം. രാത്രി മുഴുവന്‍ വ്യാഴം ആകാശത്ത് ഉണ്ടാകും. ജനുവരി 21ന് ഉച്ചയോടെയാണ് വ്യാഴം ഉദിക്കുന്നത്. ജനുവരി 22 രാവിലെ 2-3 മണിക്ക് അസ്തമിക്കും.
യുറാനസ്
വ്യാഴത്തിന്റെ 50 ഡിഗ്രി പടിഞ്ഞാറായി യുറാനസിനെ കാണാം. വ്യാഴത്തിന് അല്‍പ്പം താഴെ ആയിട്ടായിരിക്കും യുറാനസ്. പക്ഷേ, മികച്ച ബൈനോക്കുലറോ ടെലസ്കോപ്പോ ഉണ്ടെങ്കിലേ യുറാനസിനെ കാണാനാകൂ. ഇളംനീല നിറത്തോടെ ഒരു നക്ഷത്രം പോലെയായിരിക്കും ഗ്രഹം കാണപ്പെടുക.വലയങ്ങള്‍ കാണാന്‍ സാധിച്ചെന്ന് വരില്ല. പക്ഷേ ടെലസ്കോപ്പിന്റെ സഹായത്തോടെ ചന്ദ്രന്മാരെ കാണാന്‍ സാധിച്ചേക്കാം. നിലാവ് ഉണ്ടെങ്കില്‍ യുറാനസിനെ കാണാന്‍ സാധിക്കില്ല.
നെപ്റ്റിയൂണ്‍
ശുക്രന്, ശനി, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങള്‍ ഒരു കൂട്ടമായി കുംഭം രാശിക്ക് മുകളില്‍ പടിഞ്ഞാറന്‍ ചക്രവാളത്തിനടുത്തായി കാണാന്‍ സാധിക്കും. നെപ്റ്റിയൂണ്‍ ശുക്രന് കിഴക്ക് 9 ഡിഗ്രി മുകളിലായി കാണാം. ബൈനോക്കുലറോ ടെലസ്കോപ്പോ ഉണ്ടെങ്കിലേ നെപ്റ്റിയൂണിനെ ശരിക്കും കാണാനാകൂ.
ശുക്രനും ശനിയും
ശുക്രനും ശനിയും പടിഞ്ഞാറ് ദിശയില്‍ താഴ്ന്ന് കാണപ്പെടും. നഗ്നനേത്രങ്ങള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ ഇവയെ കാണാനാകും. ചന്ദ്രന് കഴിഞ്ഞാല്‍ ആകാശത്ത് ഏറ്റവും പ്രഭയുള്ള രണ്ടാമത്തെ വസ്തു ശുക്രനാണ്. ശുക്രനും ശനിയും ജനുവരി 17-18 ദിലസങ്ങളില്‍ പരസ്പരം വളരെ അടുത്തായിരുന്നു കാണപ്പെട്ടത്. വെറും 2 ഡിഗ്രി മാത്രമായിരുന്നു ഇവയ്ക്കിടയിലെ അകലം. ഇന്നും ഇവ 3 ഡിഗ്രി അകലത്തില്‍ വളരെ അടുത്ത് തന്നെ ആയിരിക്കും. ശുക്രന്റെ പ്രഭ കൊണ്ട് കൂടുതല്‍ വിശദാംശങ്ങള്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ ടെലസ്കോപ്പിന്റെ സഹായത്തോടെ ശനിയുടെ വലയങ്ങളും ചന്ദ്രന്മാരെയും കാണാനായേക്കും.
ഈ ദിവസങ്ങളില്‍ അര്‍ധരാത്രിയോടെയേ ആകാശത്ത് ചന്ദ്രനുദിക്കു എന്നതിനാല്‍ വൈകുന്നേരം സൂര്യന് അ്സ്തമിക്കുന്നതോടെ ഗ്രഹങ്ങളെ കാണാന്‍ അനുകൂലമായ സാഹചര്യം ഒരുങ്ങും.



Click it and Unblock the Notifications