Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നിങ്ങളിലെ ഈ സ്വഭാവം ജോലി നഷ്ടമാകാന്‍ കാരണമായേക്കാം
ഒരു ജോലി സ്ഥലത്ത് പല സ്വഭാവത്തിലുള്ള വ്യക്തികളായിരിക്കും ഉണ്ടായിരിക്കുക. പലരും പലരീതിയിലായിരിക്കും നിങ്ങളോട് മിണ്ടുന്നതും. ഇതില്‍ ചിലരുമായി നിങ്ങള്‍ വേഗത്തില്‍ കൂട്ടുകൂടുകയും ചെയ്യും. ചിലരെ വിശ്വസിക്കും. ചിലരെ വെറുക്കും. അങ്ങനെ നിങ്ങള്‍ക്ക് ചുറ്റിലും രൂപപ്പെടുന്ന അന്തരീക്ഷത്തിനൊത്ത് നിങ്ങളുടെ സ്വഭാവത്തിലും വ്യത്യാസങ്ങള്‍ വരും. എന്നാല്‍, ഇതില്‍ ഒരു ചതിയുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ ജോലിയെപ്പോലും ബാധിക്കുന്ന വിധത്തിലുള്ള ചതി. അതിനു പിന്നിലെ പ്രധാന കാരണം, നിങ്ങളിലെ ചില സ്വഭാവങ്ങളാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

വിശ്വാസം
അമിതമായി ഒപ്പമുള്ളവരെ വിശ്വസിക്കുന്നത് ആപത്താണ്. ചിലര്‍ വളരെ വേഗത്തില്‍ മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുകയും, അവരോട് മനസ്സ് തുറന്ന് സംസാരിക്കുകയും ചെയ്യും. ഇത്തരത്തില്‍ മനസ്സ് തുറന്ന് സംസാരിക്കുന്നത് പലരും നിങ്ങളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കി എടുക്കുന്നതിനും, അതുവഴി നിങ്ങളെ ചൂഷണം ചെയ്യാനും സാധ്യത കൂടുതലാണ്.
കൂടാതെ, ചിലര്‍ കമ്പനിയെ പറ്റിയുള്ള കുറ്റങ്ങള്‍, അല്ലെങ്കില്‍ മറ്റു സഹപ്രവര്‍ത്തകരെ പറ്റിയുള്ള കുറ്റങ്ങള്‍ പറയുന്നത് നിങ്ങള്‍ക്കെതിരെ പ്രശ്നങ്ങള്‍ ഉയര്‍ന്ന് വരുന്നതിന് കാരണമായേക്കാം. അതിനാല്‍, പരമാവധി മനസ്സിലുള്ള കാര്യങ്ങള്‍ തുറന്ന് പറയുന്ന ശീലം കുറയ്ക്കുക.
എടുത്തുചാട്ടം
ഒരു കാര്യം മുഴുവനും കേള്‍ക്കാതെ എടുത്തുചാടുന്നവരാണ് നിങ്ങളെങ്കില്‍ ജോലി സ്ഥലത്ത് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. പ്രത്യേകിച്ച്, മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് അതിനൊത്ത് മറ്റുള്ളവരോട് സംസാരിക്കുക, തട്ടിക്കയറുക, ദേഷ്യപ്പെടുക എന്നിവ ചെയ്യുന്നത് നിങ്ങള്‍ക്ക് അപകമായിരിക്കും. മറ്റുള്ളവര്‍ അവരവരുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ നിങ്ങളെ കരുവാക്കാം. ഇത് നിങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം.
സഹായം
ജോലി സ്ഥലത്ത് മറ്റുള്ളവരെ അമിതമായി സഹായിക്കുന്നതും അപകടകരമാണ്. അവര്‍ നിങ്ങളെ ദുരുപയോഗം ചെയ്യാം. ചിലപ്പോള്‍ മറ്റുള്ളവര്‍ക്കു വേണ്ടി നിങ്ങള്‍ നിലകൊണ്ട്, മേലാധികാരികളുടെ കണ്ണില്‍ നിങ്ങള്‍ കരടാവുകയും, നിങ്ങളുടെ ജോലി നഷ്ടമാവുകയും ചെയ്യാം. അതിനാല്‍, പരമാവധി ഇത്തരം അബദ്ധങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
ആത്മാര്‍ത്ഥത
മറ്റുള്ളവരോട് ആത്മാര്‍ത്ഥത കാണിക്കുന്നത് സ്വയം വിനയാകാം. അവര്‍ക്ക് നിങ്ങളോട് എത്രത്തോളം ആത്മാര്‍ത്ഥത ഉണ്ടെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍, തിരിച്ച് അമിതമായി ആത്മാര്‍ത്ഥത കാണിക്കാതിരിക്കാം. ഇത് ജോലി സ്ഥലത്ത് നിങ്ങളുടെ നലനില്പ്പിന് സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
