Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
പേരിന്റെ ആദ്യാക്ഷരം 'S' ആണോ? കാത്തിരിക്കും നേട്ടങ്ങള്‍ എണ്ണിയാലൊടുങ്ങില്ല,
നമ്മുടെയെല്ലാം പേരിന് ഓരോ ശാസ്ത്രമുണ്ട്. പ്രത്യേകിച്ച് ചില പേരുകള്‍ ആരംഭിക്കുന്ന അക്ഷരങ്ങള്‍ ചില പ്രത്യേകതകളും നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. അത്തരത്തില്‍ വരുന്ന അക്ഷരങ്ങളില്‍ പ്രധാനിയാണ് S എന്ന അക്ഷരം. നിങ്ങളുടെ പേര് ആരംഭിക്കുന്നത് S എന്ന അക്ഷരത്തിലാണ് അതിന് പിന്നില്‍ ചില പ്രത്യേകതകള്‍ ഉണ്ടെന്നാണ് പറയുന്നത്.
പേരിന്റെ അക്ഷരങ്ങള്‍ നമ്മുടെ ജീവിതത്തേയും സ്വാധീനിക്കും എന്നാണ് പറയപ്പെടുന്നത്. അതില്‍ സദാവിജയവും നേട്ടവും കരസ്ഥമാക്കുന്നവരാണ് S എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നത്. ഇവര്‍ക്ക് ചില പ്രത്യേകതകള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നേതാവാകാന്‍ മിടുക്കര്‍
'S' എന്ന അക്ഷരം നേതൃത്വത്തിന്റെ പ്രതീകമാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ പേരിലെ ആദ്യാക്ഷരം S ആണെങ്കില്‍ അവര്‍ക്ക് മറ്റുള്ളവരെ നയിക്കുന്നതിനുള്ള പ്രത്യേക കഴിവുകള്‍ ഉണ്ട്. അത് മാത്രമല്ല അത് പലപ്പോഴും ഇവരുടെ ഭാഗ്യത്തിലേക്കുള്ള ഒരു വാതില്‍ തുറക്കല്‍ കൂടിയാണ്. കരിയറിലാണെങ്കിലും വ്യക്തിപരമായ ജീവിതത്തില്‍ ആണെങ്കിലും മറ്റുള്ളവരെ നേര്‍വഴിക്ക് നയിക്കുന്നതിനും അവരുടെ നേതൃത്വം ഏറ്റെടുക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. അധികാരം എപ്പോഴും ഇവരുടെ കൈയ്യില്‍ തന്നെയായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
സാമ്പത്തിക അഭിവൃദ്ധി
'S' എന്ന പേരുള്ള ആളുകള്‍ അവരുടെ ചെറുപ്പത്തില്‍ വളരെയധികം കഷ്ടപ്പെടുന്നു. എന്നാല്‍ 28 വയസ്സിന് ശേഷം ഇവരുടെ ജീവിതം മാറി മറിയുന്നു. സ്വയം പരിശ്രമത്തിലൂടെ സമ്പത്ത് സ്വന്തമാക്കുന്നതിന് സാധിക്കുന്നവരാണ് ഇവരെന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ക്ക് തരണം ചെയ്യുന്നതിനും ധാരാളം സമ്പത്ത് സ്വന്തമാക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. പെട്ടെന്ന് പണക്കാരനാവണം എന്നതിനേക്കാള്‍ അധ്വാനിച്ച് പണക്കാരനാവണം എന്നതായിരിക്കും ഇവരുടെ ആഗ്രഹവും. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും ചിരിച്ച് കൊണ്ട് ആത്മവിശ്വാസത്തോടെ ഇവര്‍ക്ക് നേരിടാന്‍ സാധിക്കും.
വൈകാരിക സ്വഭാവം
'S' പേരുള്ള ആളുകള്‍ പലപ്പോഴും സ്നേഹവും വൈകാരിക സംതൃപ്തിയും ആഗ്രഹിക്കുന്നവരും അത് നല്‍കുന്നവരും ആയിരിക്കും. ഇവരുടെ ആകര്‍ഷണീയതയും ഊഷ്മളതയും ജീവിതത്തില്‍ ഇവരെ മികച്ച മാറ്റത്തിലേക്ക് എത്തിക്കുന്നു. ഇത് കൂടാതെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് മുന്നോട്ട് പ്രവര്‍ത്തിക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നു. കൂടാതെ സ്നേഹിക്കുന്ന വ്യക്തിയോട് അതിവൈകാരികമായാണ് ഇവര്‍ ഇടപെടുന്നതും. പല ആവശ്യങ്ങളും ഇവര്‍ നിറവേറ്റുന്നതിനും വൈകാരികതക്കുള്ള പങ്ക് നിസ്സാരമല്ല.
വെല്ലുവിളികള്‍ ധാരാളം
'S' എന്ന പേരുള്ള ആളുകള്‍ വളരെയധികം ഭാഗ്യവാന്മാരാണ്. എന്നാല്‍ മറ്റുള്ളവരുടേത് പോലെ ഇവരുടെ ഭാഗ്യം പലപ്പോഴും വളരെ പെട്ടെന്ന് ലഭിക്കുന്നതായിരിക്കില്ല. നമാത്രമല്ല ഇവര്‍ ധാരാളം വെല്ലുവിളികള്‍ വിജയം കരസ്ഥമാക്കുന്നതിനിടക്ക് നേരിടേണ്ടി വരുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരുന്നതിനാല്‍ ഇവരുടെ ജീവിതം വളരെ മികച്ചതും നീണ്ട് നില്ക്കുന്നതും ആയിരിക്കും. ഇത് അവരെ കൂടുതല്‍ ശക്തിയുള്ളവരും കഴിവുള്ളവരും ആക്കി മാറ്റുന്നു.
സംസാരത്തിലൂടെ മുന്നേറാം
ഇവര്‍ക്ക് ഏത് പ്രതിസന്ധി ഘട്ടത്തേയും തരണം ചെയ്യുന്നതിനും സംസാരത്തിലൂടെ മുന്നേറുന്നതിനും സാധിക്കുന്നു. ജീവിതത്തില്‍ ഇവരുടെ വാക്ചാതുര്യം തന്നെയാണ് ഇവരെ മികച്ച മാറ്റത്തിലേക്കും ഉയരത്തിലേക്കും എത്തിക്കുന്നത്. ആരേയും കബളിപ്പിക്കാനോ പറ്റിക്കാനോ ഇവര്‍ നില്ക്കുകയില്ല. എന്ന് മാത്രമല്ല തെറ്റില്‍ നിന്ന് വിജയത്തിലേക്ക് കുതിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ചിന്തിച്ച് പ്രവര്ത്തിക്കുന്നരായതിനാല് ഇവരെ പെട്ടെന്ന് പറ്റിക്കാനും ആര്‍ക്കും സാധിക്കുകയില്ല. ഇതെല്ലാം തന്നെയാണ് S എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍ക്ക് ഉണ്ടാവുന്ന ഗുണങ്ങള്‍.



Click it and Unblock the Notifications