Latest Updates
-
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക്
വീട്ടില്‍ നിങ്ങള്‍ മൂത്തയാളോ, ഇളയയാളോ, നടുക്കുള്ളയാളോ? അതിലുണ്ട് വ്യക്തിത്വക്കുറിച്ച് ചില രഹസ്യങ്ങള്‍
Personality Traits: സഹോദരങ്ങളില്‍ നിങ്ങളുടെ സ്ഥാനം വ്യക്തിത്വത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഒരു വീട്ടിലെ മൂത്ത കുട്ടികള്‍ക്കും ഇളയ കുട്ടികള്‍ക്കും ഇതിനിടയില്‍ ഉള്ള കുട്ടികള്‍ക്കും സ്വഭാവത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകും. ഇനി വീട്ടിലെ ഒറ്റക്കുട്ടി ആണെങ്കിലും അവര്‍ക്ക് മറ്റുകുട്ടികളില്‍ നിന്ന് ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. എന്തായാലും സഹോദരങ്ങള്‍ക്കിടയിലെ സ്ഥാനം സ്വഭാവസവിശേഷതകളെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്ന പ്രധാന ഘടകമാണെന്നതില്‍ ഒരു സംശയവുമില്ല.

കുടുംബത്തില്‍ സഹോദരങ്ങള്‍ക്കിടയിലെ സ്ഥാനവും അവരുടെ ചില സ്വഭാവസവിശേഷതകളും എന്തെല്ലാമാണെന്ന് നോക്കാം.
മൂത്ത കുട്ടികള്‍
വീട്ടിലെ മൂത്ത കുട്ടികളെ മാതാപിതാക്കള്‍ ഏറെ പ്രതീക്ഷയോടും അതേസമയം രക്ഷകര്‍തൃത്വത്തെ കുറിച്ച് വലിയ അറിവൊന്നും ഇല്ലാതെയുമാണ് വളര്‍ത്തുന്നത്. അതുകൊണ്ട് ഇവരുടെ കാര്യത്തില്‍ മാതാപിതാക്കള്‍ വളരെ കണിശതയുള്ളവരും ആശങ്കയുള്ളവരും ആയിരിക്കും. മാത്രമല്ല, സഹോദരങ്ങള്‍ വരുന്നതോടെ ഇവര്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായി മാറും. അവരുടെ കാര്യം ഇവരുടെ ചുമതലയായി മാറും. ഇവര്‍ പരിശ്രമികളും, ഉത്തരവാദിത്തമുള്ളവരും, മറ്റുള്ളവരെ നിയന്ത്രിക്കുന്നവരും, നിയമങ്ങള്‍ അനുസരിക്കുന്നവരും, കഠിനാധ്വാനികളും നിശ്ചയദാര്‍ഢ്യമുള്ളവരും ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരും സമയോചിതമായി പ്രവര്‍ത്തിക്കുന്നവരും ആയിരിക്കും.
വെല്ലുവിളികള്‍
ഒരിക്കലും വിട്ടുകൊടുക്കാന്‍ മനസ്സുള്ള ആളുകളായിരിക്കില്ല വീട്ടിലെ മൂത്ത കുട്ടി. പരാജയഭയം കാരണം ഇനിയും പരിശ്രമിക്കണമെന്നും ചെയ്യുന്നതൊന്നും പോരെന്നും ഇവര്‍ക്ക് തോന്നും. തെറ്റ് പറ്റാതിരിക്കാന്‍ നേരായ വഴിയില്‍ മാത്രം പോകുന്നവരായിരിക്കും ഇവര്‍. മാറ്റങ്ങള്‍ ഇവര്‍ ഇഷ്ടപ്പെടുന്നില്ല. തങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കടക്കാനും ഇവര്‍ ആഗ്രഹിക്കില്ല. മാതാപിതാക്കളെ സന്തോഷിപ്പിക്കുന്ന അവര്‍ക്ക് ആശ്വസമേകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനായിരിക്കും ഇവരുടെ ഇഷ്ടം.
ഇടയില്‍ ഉള്ള കുട്ടി
സഹോദരങ്ങളുമായി അവരുടെ സാധനങ്ങള്‍ പങ്കിടാന്‍ വിധിക്കപ്പെട്ടവരായിരിക്കും നടുവിലുള്ള കുട്ടികള്‍. അതുകൊണ്ട് മുതിരുമ്പോഴും മറ്റുള്ളവരുമായി ചങ്ങാത്തം കൂടാനും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേടിയെടുക്കാനും ഇവര്‍ക്ക് കഴിവുണ്ടാകും. മാതാപിതാക്കളുടെ പരിപൂര്‍ണ്ണ ശ്രദ്ധയോ സ്‌നേഹമോ കിട്ടുന്നില്ലെന്ന പരാതി ഉള്ളവരായിരിക്കും നടുക്കളുള്ള കുട്ടികള്‍. വീട്ടിലെ സമാധാനസംരക്ഷകരെന്നാണ് സാധാരണയായി മധ്യത്തിലുള്ള കുട്ടികളെ വിളിക്കുക.
മറ്റുള്ളവരുടെ ശ്രദ്ധ നേടാനായി വളരെ പരിശ്രമിക്കേണ്ടി വരും ഇവര്‍ക്ക്. തങ്ങളെ ആരും ശ്രദ്ധിക്കുന്നില്ലെന്ന തോന്നലും പരാതിയും ഇവര്‍ക്കുണ്ടാകും. മാതാപിതാക്കള്‍ക്ക് ഇവരില്‍ അമിത പ്രതീക്ഷ ഇല്ലാത്തത് കൊണ്ട് സ്വന്തം ഇഷ്ടത്തിനൊത്ത് പറക്കാന്‍ ഇവര്‍ക്ക് സാധിക്കും. സ്വാതന്ത്ര്യദാഹികളും പ്രശ്‌നപരിഹാരശേഷി കൂടിയവരും കംഫര്‍ട്ട് സോണിന് പ്രാധാന്യം നല്‍കാത്തവരും മറ്റുള്ളവരോട് സഹാനുഭൂതി ഉള്ളവരുമായിരിക്കും ഇവര്‍. ജോലിസ്ഥലത്തും കൂട്ടുത്തരവാദിത്തങ്ങളിലും ഇവര്‍ മികച്ച പ്രകടനം കാഴ്ചവെക്കും.
സ്വന്തം കാര്യം നോക്കാന്‍ ശേഷിയുള്ളവര്‍, സാഹനുഭൂതി ഉള്ളവര്‍, ക്ഷമയുള്ളവര്‍, മത്സരബുദ്ധിയുള്ളവര്‍, തന്ത്രശാലികള്‍, സമാധാനകാംക്ഷികള്‍ ഒക്കെയാണിവര്‍.
വെല്ലുവിളികള്‍
രണ്ടാമത്തെ കുട്ടിയെന്ന പരിരക്ഷ ഇളയ സഹോദരര്‍ വരുന്നതോടെ നഷ്ടപ്പെടും. അതോടെ നടുക്കുള്ളയാള്‍ എന്ന സ്ഥാനം കൈവരും. മീഡില്‍ ചൈല്‍ഡ് സിന്‍ഡ്രം എന്ന പേരിലുള്ള ഒരു അവസ്ഥ വരെയുണ്ട്. ഇതുള്ളവര്‍, മറ്റുള്ളവരുടെ ശ്രദ്ധ നേടാന്‍ പല വഴികളും കാണിക്കും. തമാശ, നാടകീയത, സഹതാപം ആകര്‍ഷിക്കലൊക്കെ അവരുടെ വഴികളാണ്. പലപ്പോഴും ഏകാന്തത തോന്നുകയും വിരസത തോന്നുകയും എന്നാല്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്നതാണ് ഇവരുടെ സ്വഭാവം.
ഇളയ കുട്ടികള്‍
വീട്ടിലെ ഇളയ കുട്ടികള്‍ക്ക് എപ്പോഴും കൂടുതല്‍ ലാളിത്യവും സ്‌നേഹവും പരിഗണനയും ലഭിക്കും. അവര്‍ ഒന്നിലും അധികം ആശങ്കയുള്ളവരായിരിക്കില്ല. മറ്റുള്ളവരോട് ക്ഷമിക്കാന്‍ സവിശേഷമായ കഴിവുണ്ടാകും. മാതാപിതാക്കള്‍ക്ക് മാത്രമല്ല, സഹോദരര്‍ക്കും ഇവരെ വളര്‍ത്തിയതില്‍ പങ്കുണ്ടാകും. ഇവര്‍ക്ക് മുകളിലുള്ള ആള്‍ മധ്യസ്ഥരും സമാധാനപ്രിയരും ആയതുകൊണ്ട് ഇളയ കുട്ടികള്‍ക്ക് വലിയ പ്രശ്‌നങ്ങളോ ബാധ്യതകളോ ഉണ്ടാകില്ല. ഇളയ കുട്ടികള്‍ കൂടുതല്‍ സന്തോഷമുള്ളവരായിരിക്കും.
മറ്റ് കുട്ടികളെ അപേക്ഷിച്ച് മാതാപിതാക്കളുടെയും കുടുംബക്കാരുടെയും ശ്രദ്ധയും പരിഗണനയും ഇവര്‍ക്കായിരിക്കും ലഭിക്കുക. അതുകൊണ്ട് എപ്പോഴും മറ്റുള്ളവരെ ആശ്രയിക്കുന്ന സ്വഭാവമായിരിക്കും ഇവര്‍ക്ക്. സ്ഥിരത, റിസ്‌ക് എടുക്കാന്‍ മടിയില്ല, ആശങ്കയില്ലാത്ത പ്രകൃതം, മറ്റുള്ളവരിലുള്ള ആശ്രിതത്വം, തമാശക്കാര്‍, സഹൃദയര്‍ എന്നതൊക്കെയാണ് ഇവരുടെ പ്രത്യേകതകള്‍.
വെല്ലുവിളികള്‍
ഒന്നും കൂസാത്ത പ്രകൃതവും എനിക്കൊന്നും ബാധകമല്ലെന്ന ചിന്താഗതിയും ഇളയ കുട്ടികളുടെ പ്രത്യേകതയാണ്. അവരുടെ നേട്ടങ്ങളോ കഴിവുകളോ അത്ര പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയോ ആഘോഷിക്കപ്പെടുകയോ ചെയ്യില്ല. കാരണം സഹോദരങ്ങള്‍ അതിനകം തന്നെ അവ തെളിയിച്ചിരിക്കാം. ചെറിയ കുട്ടിയെന്ന നിലയില്‍ മുതിര്‍ന്നവരെ മുതലെടുക്കാനും ഇവര്‍ ശ്രമിക്കും. വീട്ടില്‍ ഏറ്റവും അച്ചടക്കം കുറഞ്ഞവര്‍ അവരായിരിക്കും.



Click it and Unblock the Notifications











