Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ നേട്ടം; ചിലർക്ക് പണനഷ്ടം! -
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം
മറ്റുള്ളവര്‍ക്ക് ഇഷ്ടം തോന്നാത്ത സ്വഭാവമാണോ നിങ്ങളുടേത്, തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ
Personality Test: മറ്റുള്ളവരുടെ ഇഷ്ടം നേടുക ചെറിയ കാര്യമല്ല. സാമൂഹ്യജീവിയായ മനുഷ്യന് ചുറ്റുമുള്ളവരുടെ സ്നേഹവും സഹായവും സഹകരണവുമൊക്കെ ഉണ്ടെങ്കിലേ ജീവിതത്തില്‍ സന്തോഷവും വളര്‍ച്ചയും ഉണ്ടാകുകയുള്ളു. പക്ഷേ എല്ലാ ആളുകള്‍ക്കും ഒരേപോലെയല്ല മറ്റുള്ളവരുടെ അംഗീകാരവും മതിപ്പും ലഭിക്കുന്നത്. ചിലയാളുകള്‍ സമൂഹത്തില്‍ വളരെയധികം സ്വീകാര്യതയുള്ളവരായിരിക്കും. അവരോട് ആളുകള്‍ക്ക് വളരെ പെട്ടെന്ന് നല്ല അടുപ്പവും സ്നേഹവും തോന്നും. ഹൃദ്യമായോ പെരുമാറ്റമോ സ്വഭാവമോ ഒക്കെയാകാം കാരണം. നേരെമറിച്ച്, ചിലയാളുകളോട് ആളുകള്‍ക്ക് വലിയ മതിപ്പുണ്ടാകില്ല. കര്ക്കശസ്വഭാവമോ, നിസ്സഹകരണമോ, വെറുപ്പുളവാക്കുന്ന പെരുമാറ്റമോ ആയിരിക്കാം അതിനുള്ള കാരണം.

നിങ്ങളോട് ആളുകള്‍ക്ക് ഇഷ്ടമാണോ ഇഷ്ടക്കേടാണോ തോന്നുക. മറ്റുള്ളവര്‍ക്ക് മുമ്പില്‍ നമ്മുടെ സ്വീകാര്യതയും ജനസമ്മിതിയും സ്വയമളക്കുക ബുദ്ധിമുട്ടാണ്. എങ്കിലും ചില സ്വഭാവങ്ങളും പെരുമാറ്റങ്ങളും വിലയിരുത്തിയാല്‍ ഇതറിയാന്‍ സാധിക്കുമെന്നാണ് മനഃശാസ്ത്രം പറയുന്നത്. അങ്ങനെയെങ്കില്‍ മറ്റുള്ളവരുടെ അനിഷ്ടം പിടിച്ചുപറ്റുന്ന ആളാണോ നിങ്ങളെന്ന് അറിയാന്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ വിലയിരുത്തിനോക്കൂ.
ആധിപത്യം സ്ഥാപിക്കുക
മറ്റുള്ളവരോട് സംസാരിക്കുമ്പോഴും, ചര്‍ച്ചകളിലും, വേദിളിലും പരിപാടികളിലും ആളാകാന്‍ ശ്രമിക്കുന്ന ചിലയാളുകളെ കണ്ടിട്ടില്ലേ. എപ്പോഴും അത്തരത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുകയും തന്നെ വലിയ ആളായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുകയും, മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ അത് തടസ്സപ്പെടുത്തി സംസാരിക്കുകയും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാതിരിക്കുകയോ വില കല്‍പ്പിക്കാതെയോ ഇരിക്കുകയും ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് ഇഷ്ടമാകാത്ത സ്വഭാവമാണ്. അങ്ങനെയുള്ളവരോട് സംസാരിക്കാനോ ഇടപെടാനോ പൊതുവെ ആളുകള്‍ക്ക് ഇഷ്ടമുണ്ടാകില്ല.
എപ്പോഴും പരാതി പറയുക
എപ്പോഴും പരാതി പറയുന്നത് നെഗറ്റിവിറ്റിയുടെ സൂചനയാണ്. നെഗറ്റിവിറ്റി ആളുകളെ അധോഗതിയിലേക്ക് നയിക്കും. മറ്റുള്ളവര്‍ക്ക് ഉപദേശം നല്കുമ്പോഴും അവരുമായി വെറുതെ സംസാരിക്കുമ്പോള്‍ പോലും പ്രശ്നങ്ങളും വെല്ലുവിളികളുമാണ് നിങ്ങള്‍ എപ്പോഴും ഉയര്‍ത്തിക്കാട്ടുന്നത് എങ്കില്‍ ആളുകള്‍ നിങ്ങളോട് അഭിപ്രായം ചോദിക്കാനും സംസാരിക്കാനും വരെ മടിക്കും. കാരണം നെഗറ്റിവിറ്റിയാണ് നിങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
സഹാനുഭൂതി കാണിക്കാതിരിക്കുക
മറ്റുള്ളവരുടെ വികാരങ്ങള്‍ കാണാതിരിക്കുകയും അവരുടെ അനുഭവങ്ങള്‍ക്ക് വില കല്‍പ്പിക്കാതിരിക്കുകയും ആവശ്യമുള്ളപ്പോള്‍ അവര്‍ക്ക് വേണ്ട പിന്തുണ നല്‍കാതിരിക്കുകയും ചെയ്യുന്നത് സ്വന്തം കാര്യം മാത്രം നോക്കുന്ന, സ്വന്തം കാര്യങ്ങള്‍ക്ക് മാത്രം വില കല്‍പ്പിക്കുന്ന ആളുകളുടെ പ്രത്യേകതയാണ്. അങ്ങനെയുള്ളവരോട് ആളുകള്‍ക്ക് മതിപ്പുണ്ടാകില്ല. അവരില്‍ നിന്നും അകന്നുപോകാനേ ആളുകള്‍ ശ്രമിക്കൂ.
മറ്റുള്ളവരുടെ വിജയത്തെ അംഗീകരിക്കാതിരിക്കുക
മറ്റുള്ളവരുടെ നേട്ടങ്ങളെയും വിജയങ്ങളെയും വിലകുറച്ച് കാണുക, അത് വലിയ കാര്യമല്ലെന്ന രീതിയില്‍ മറ്റുള്ളവരോട് സംസാരിക്കുക, അസൂയ നിറഞ്ഞ പെരുമാറ്റം പ്രകടിപ്പിക്കുക, പിന്തുണ നല്‍കുന്നതിന് പകരം മത്സരബുദ്ധിയോടെ പെരുമാറുക എന്നിവയെല്ലാം മറ്റുള്ളവരില്‍ വെറുപ്പ് തോന്നിപ്പിക്കുന്ന സ്വഭാവങ്ങളാണ്. അങ്ങനെയുള്ളവരോട് ഇടപെടാന്‍ ആളുകള്‍ക്ക് ഇഷ്ടമുണ്ടാകില്ല.
സ്ഥിരതയില്ലാത്ത സ്വഭാവം
പെട്ടെന്ന് പ്ലാനുകള്‍ മാറ്റുക, വാക്ക് പാലിക്കാതിരിക്കുക, അവിചാരിതമായി പെരുമാറുക, അടിക്കടി സ്വഭാവം മാറുക തുടങ്ങിയ ശീലങ്ങള്‍ സ്ഥിരതയില്ലാത്തവരുടെ സ്വഭാവമാണ്. അങ്ങനെയുള്ളവരെ വിശ്വസിക്കാനോ ആശ്രയിക്കാനോ പറ്റാത്തവരായി ആളുകള്‍ കരുതും. അവരുമായുള്ള ചങ്ങാത്തവും ബന്ധവും പരമാവധി ഒഴിവാക്കാനും മറ്റുള്ളവര്‍ ശ്രമിക്കും.
പരിഹസിക്കുക
അനാവശ്യമായി എപ്പോഴും പരിഹാസച്ചുവയോടെ സംസാരിക്കുന്നത് നല്ല സ്വഭാവമല്ല. എന്നാല്‍ ചിലര്‍ക്ക് അത് പതിവാണ്. അതിരുകടന്ന പരിഹാസം മറ്റുള്ളവരെ വേദനിപ്പിക്കുന്നതും അപമര്യാദയുമാണ്. മനപ്പൂര്‍വ്വമല്ലെങ്കില്‍ കൂടിയും അങ്ങനെ സംസാരിക്കുന്നവരില്‍ നിന്നും അകന്നുമാറാന്‍ ആളുകള്‍ ശ്രമിക്കും.
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റല്‍
എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ നേടാന്‍ ശ്രമിക്കുകയും അവരെക്കൊണ്ട് നല്ലത് പറയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് മറ്റുള്ളവരെ മടുപ്പിക്കുന്ന സ്വഭാവമാണ്. അങ്ങനെയുള്ളവരുടെ സാന്നിധ്യം ആളുകളെ മുഷിപ്പിക്കും.
വിമര്‍ശനങ്ങളെ അംഗീകരിക്കാതിരിക്കുക
തെറ്റുകളും പിഴവുകളും ഉണ്ടാകുമ്പോള്‍ മറ്റുള്ളവരില്‍ നിന്നുള്ള വിമര്‍ശനങ്ങളില്‍ പ്രകോപിതരാകുകയും രൂക്ഷമായി പ്രതികരിക്കുകയും ചെറിയ വിമര്‍ശനങ്ങള്‍ പോലും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നത് മോശം സ്വഭാവമാണ്. അങ്ങനെയുള്ളവരോട് ഔപചാരികമായി അല്ലാതെ, ഉള്ളുതുറന്ന് , സത്യസന്ധമായി സംസാരിക്കാന്‍ ആളുകള്‍ ഭയക്കും.
സംതൃപ്തി ഇല്ലാതിരിക്കുക
ആളുകളെ മുതലെടുക്കുക, അവരുടെ ത്യാഗങ്ങളും ശ്രമങ്ങളും വിട്ടുവീഴ്ചകളും കണ്ടില്ലെന്ന് നടിക്കുക, നന്ദി പ്രകടനത്തിന് മടി കാണിക്കുക എന്നിവയും ആളുകളെ മുഷിപ്പിക്കുന്ന സ്വഭാവങ്ങളാണ്. എന്തുചെയ്താലും തൃപ്തിയില്ലാത്തവരെന്ന് പറഞ്ഞ് അത്തരക്കാരെ ആളുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കും.



Click it and Unblock the Notifications











