Latest Updates
-
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും!
ചെറുവിരല്‍ മോതിരവിരലിനേക്കാള്‍ ചെറുതോ വലുതോ, അതിലുണ്ട് നിങ്ങളുടെ സ്വഭാവം
വിരലടയാളം പോലെ നമ്മുടെ ശരീരത്തിലെ ഓരോ ഭാഗങ്ങളും നമ്മുടെ വ്യക്തിത്വത്തിന്റെയും സ്വഭാവ സവിശേഷതകളുടെയും അടയാളപ്പെടുത്തലുകള്‍ ആണ്. നെറ്റി, കിടക്കുന്ന രീതി, മൂക്കിന്റെ ആകൃതി, മറുകിന്റെ സ്ഥാനം എന്തിന് ചെറുവിരലിന്റെ വലുപ്പം വരെ നമ്മുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. പക്ഷേ ഇത്തരം വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറകള്‍ ഇല്ലെന്നുള്ളത് ഓര്‍ക്കണം.

ചെറുവിരലിന്റെ വലുപ്പവും പ്രത്യേകതകളും വിലയിരുത്തി സ്വഭാവത്തെ കുറിച്ച് എന്തെല്ലാം കാര്യങ്ങള്‍ മനസ്സിലാക്കാം എന്ന് നോക്കാം.
ചെറുവിരലും മോതിരവിരലും ഒരേ വലുപ്പമാണെങ്കില്‍
ചിലയാളുകളില്‍ ചെറുവിരലും മോതിരവിരലും ഒരേ വലുപ്പം ആയിരിക്കും. സ്വന്തം കാര്യങ്ങളെ കുറിച്ച് തികഞ്ഞ ബോധ്യം ഉള്ളവരാണ് ഇവരെന്നാണ് പറയപ്പെടുന്നത്. സ്വന്തം ആവശ്യങ്ങള്‍ വിലയിരുത്തിയും വേണ്ട രീതിയിലുമാണ് ഇവര്‍ തീരുമാനങ്ങള്‍ എടുക്കുക. വേണ്ടസ്ഥലത്ത് അന്തര്‍മുഖരും അല്ലാത്തപ്പോള്‍ ബഹിര്‍മുഖരും ആകാന്‍ ഇവര്‍ക്ക് സാധിക്കും. ലക്ഷ്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണ് ഇവര്‍. മാത്രമല്ല, തികഞ്ഞ അച്ചടക്കവും സംഘര്‍ഷങ്ങളോ കാലുഷ്യങ്ങളോ ഇല്ലാതെ സമാധാന സമീപനവും ഇവര്‍ക്കുണ്ടാകും. നെഗറ്റീവ് എനര്‍ജി തിരിച്ചറിയാനും സ്വന്തം വിശ്വാസങ്ങളും സന്തുലിത മനോഭാവവും കൊണ്ട് അതിനെ മറികടക്കാനും ഇവര്‍ക്ക് സാധിക്കും.
ചെറുവിരല്‍ മോതിരവിരലിനേക്കാള്‍ വലുതാണെങ്കില്‍
ചെറുവിരല്‍ മോതിരവിരലിനേക്കാള്‍ വലുതായിട്ടുള്ള ആളുകള്‍ നേതൃഗുണങ്ങള്‍ ഉള്ളവരായിരിക്കും. ഇവരുടെ നിശ്ചയദാര്‍ഢ്യവും പോസ്റ്റീവ് എനര്‍ജിയും ചുറ്റമുള്ളവരെ പ്രചോദിതരാക്കും. കാര്യങ്ങള്‍ വിലയിരുത്താനുള്ള ഇവരുടെ കഴിവ് നല്ല ബന്ധങ്ങള്‍ സഥാപിക്കാന്‍ ഗുണകരമാകും. കലാപരമായ കഴിവുകള്‍ ഉള്ളവരും മറ്റുള്ളവരോട് അനുതാപം കാണിക്കുന്നവരും ആയിരിക്കും ഇവര്‍. പ്രശ്ന പരിഹാരത്തില്‍ ഇവര്‍ മുന്‍പന്തിയില്‍ ആയിരിക്കും. കരുതലോ സാന്ത്വനമോ വേണ്ടവരോട് വേഗത്തില്‍ കൂട്ടുകൂടാനും അവര്‍ക്ക് ആശ്വാസമേകാനും ഇവര്‍ക്ക് സാധിക്കും. അതേസമയം ആത്മവിശ്വാസവും അഹംഭാവവും സന്തുലിതമായി കൊണ്ടുപോകാന്‍ ഇവര്‍ ശ്രമിക്കണം. ്അധികാരത്തില്‍ സ്വയം മറക്കരുത്.
ചെറുവിരല്‍ മോതിരവിരലിനേക്കാള്‍ ചെറുതാണെങ്കില്‍
ചെറുവിരല്‍ മോതിരവിരലിനേക്കാള്‍ ചെറുതായിട്ടുള്ളവര്ക്ക് കരുണാര്‍ദ്രമായ ഹൃദയവും സഹാനുഭൂതിയും ഉണ്ടാകും. ലോലഹൃദയരായ ഇവര്‍ക്ക് വികാരങ്ങള്‍ പിടിച്ചുവെക്കാന്‍ സാധിക്കില്ല. പ്രത്യേകിച്ച് പ്രണയബന്ധങ്ങളില്‍. മറ്റുള്ളവരുടെ കുറവുകള്‍ മനസ്സിലാക്കാന്‍ ഇവര്‍ക്ക് പ്രത്യേകമായ കഴിവുണ്ട്. പക്ഷേ ചിലപ്പോള്‍ ഇത് അധിക വിമര്‍ശനമായി മാറാറുണ്ട്. അവിചാരിത സന്ദര്‍ഭങ്ങളില്‍ ഉള്ളിലുള്ള അരക്ഷിതാവസ്ഥകളെയും ഭയങ്ങളെയും തരണം ചെയ്യാന്‍ ഇവര്‍ കഷ്ടപ്പെടും. മറ്റുള്ളവരെ സഹായിക്കാനുള്ള ഇവരുടെ മനസ്സ് മിക്കപ്പോഴും തിരിച്ചറിയപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യാറില്ല.
ചെറുവിരല്‍ ആകൃതി
പ്രധാനമായും മൂന്ന് തരങ്ങളുണ്ട്: നേരായതും വളഞ്ഞതും കൂര്‍ത്തതും. ഓരോ ആകൃതിയും വ്യത്യസ്ത നേതൃഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് കരുതപ്പെടുന്നത്. നേരെയുള്ള ചെറുവിരല്‍ സന്തുലിതവും നീതിയുക്തവുമായ ഒരു നേതാവിനെ സൂചിപ്പിക്കുന്നു. വളഞ്ഞ വിരല്‍ ഉള്ളവര്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നവരും നയതന്ത്രജ്ഞരും ആയി കാണപ്പെടാം. അതേസമയം കൂര്‍ത്ത ആകൃതിയിലുള്ള ചെറുവിരല്‍ സര്‍ഗ്ഗാത്മകവും ദീര്‍ഘവീക്ഷണമുള്ളതുമായ ഒരു നേതാവിനെയാണ് സൂചിപ്പിക്കുന്നത്.
ബന്ധങ്ങള്‍
നിങ്ങളുടെ ചെറുവിരലിന് നിങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചെറുവിരലിന്റെ നീളം നോക്കി പങ്കാളിയുമായുള്ള യോജിപ്പ് അളക്കാനാകും. കൈ ഉയര്‍ത്തി പിടിച്ച് നിങ്ങളുടെ ചെറുവിരലിന്റെ നീളം നിങ്ങളുടെ മോതിരവിരലിന്റെ വലുപ്പവുമായി താരതമ്യം ചെയ്യുക. വലുപ്പം മോതിരവിരലിനേക്കാള്‍ ചെറുതാണെങ്കില്‍, അത് ബന്ധങ്ങളില്‍ വൈകാരിക പിന്തുണയുടെ ആവശ്യകതയെ സൂചിപ്പിക്കുന്നു. തുല്യ നീളം പങ്കാളികളുമായുള്ള സന്തുലിതാവസ്ഥയെയും ഐക്യത്തെയും സൂചിപ്പിക്കുന്നു. നീണ്ട ചെറുവിരല്‍ പ്രണയ കാര്യങ്ങളില്‍ സ്വാതന്ത്ര്യത്തെയും ആത്മവിശ്വാസത്തെയും സൂചിപ്പിക്കാം.



Click it and Unblock the Notifications