Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ശനി അനുഗ്രഹഭാവത്തില്‍ ഫലങ്ങള്‍ നല്‍കുന്ന ഒരേ ഒരു ജനനത്തീയ്യതി സംഖ്യാശാസ്ത്രപ്രകാരം
ശനി എന്നത് ജീവിതത്തില്‍ വളരെയധികം ദോഷം നല്‍കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശനിയുടെ കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം തന്നെ ദോഷഫലങ്ങളെക്കുറിച്ചാണ് നമ്മളില്‍ പലരും ചിന്തിക്കുന്നത്. എന്നാല്‍ ശനി ചില അവസരങ്ങളില്‍ അനുഗ്രഹങ്ങള്‍ വാരിക്കോരി ചൊരിയുന്ന ചില സമയമുണ്ട്. സംഖ്യാശാസ്ത്രപ്രകാരം ജന്മസംഖ്യ 8 ആയിട്ടുള്ളവര്‍ക്ക് ജീവിതത്തില്‍ ശനിയുടെ അനുഗ്രഹം ജീവിത കാലം മുഴുവന്‍ നിലനില്‍ക്കുന്നു. ഇവര്‍ക്ക് ഒരു കാരണവശാലും ശനിയുടെ ദോഷങ്ങള്‍ ഏല്‍ക്കുകയില്ല എന്ന് മാത്രമല്ല ശനി ഇവരെ സദാസമയം അനുഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ ജന്മസംഖ്യ എട്ട് ആണോ എന്ന് എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.

ജനനത്തീയതി 8, 17, 26 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ എപ്പോഴും എട്ടായിരിക്കും . ഈ മൂന്ന് തീയ്യതികളില്‍ ജനിച്ചവരെ ശനി ഒരിക്കലും ദോഷം നല്‍കില്ല എന്ന് മാത്രമല്ല അനുഗ്രഹവും നേട്ടങ്ങളും വാരിക്കൊരി തരുകയും ചെയ്യുന്നു. ഇവര്‍ വളരെയധികം കഠിനാധ്വാനികളും ബുദ്ധിശാലികളും ആയിരിക്കും. എന്തിനെക്കുറിച്ചാണോ ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അതിനെക്കുറിച്ച് പൂര്‍ണമായും മനസ്സിലാക്കിയ ശേഷം മാത്രമേ ഇറങ്ങിപ്പുറപ്പെടുകയുള്ളൂ. ഏത് കാര്യത്തെക്കുറിച്ചും സൂക്ഷ്മമായ നിരീക്ഷണമുള്ളവരുമാണ്. അവര്‍ സാധാരണയായി വളരെ ശാന്തമായ സ്വഭാവക്കാരായിരിക്കും. മാത്രമല്ല മറ്റുള്ളവരോട് കരുണയും കരുതലും ഉള്ളവരുമായിരിക്കും. ശനി ഇവരില്‍ എപ്രകാരം ജീവിതമാറ്റങ്ങള്‍ കൊണ്ടുവരുന്നു എന്ന് നമുക്ക് നോക്കാം.

എട്ട് എന്ന ജന്മസംഖ്യ
എട്ട് എന്ന ജന്മസംഖ്യയുള്ളവരെക്കുറിച്ച് ആദ്യം പറയാം. ഇവര്‍ അധികം സംസാരിക്കുന്ന സ്വഭാവക്കാരായിരിക്കില്ല. മാത്രമല്ല മറ്റുള്ളവരുടെ കാര്യത്തില്‍ അധികം ഇടപെടുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യമുണ്ടായിരിക്കുകയില്ല. മാത്രമല്ല ഏത് കാര്യത്തിലും തീരുമാനമെടുക്കുന്നതിന് ഇവര്‍ വളരെയധികം ആലോചിക്കുന്നു. ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് ചിന്തിക്കുകയും അതിന് വേണ്ടി പ്രയത്‌നിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിന് ഇവര്‍ക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. ഏത് ജോലി ചെയ്യുമ്പോളും അതില്‍ പൂര്‍ണമായ അര്‍പ്പണ ബോധം ഈ തീയ്യതിയില്‍ ജനിച്ചവര്‍ക്കുണ്ട്. ഇവര്‍ വളരെയധികം സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ആണ് ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിനും. ജീവിതത്തിലെ വരാന്‍ പോവുന്ന വെല്ലുവിളികളെക്കുറിച്ചോ പ്രശ്‌നങ്ങളെക്കുറിച്ചോ ഇവര്‍ ചിന്തിക്കുകയേ ഇല്ല.

ജീവിത വിജയം ഇവര്‍ക്കൊപ്പം
ഏത് കാര്യത്തിലും ഇവരുടെ കഠിനാധ്വാനവും ആത്മസമര്‍പ്പണവും ജീവിത വിജയം ഇവര്‍ക്കൊപ്പം എത്തിക്കുന്നതിന് സാധിക്കുന്നു. ഇവര്‍ വളരെയധികം ശാഠ്യം നേരിടുന്നവരായിരിക്കും. അത് മാത്രമല്ല മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ എല്ലാം തന്നെ വെട്ടിത്തുറന്ന് പറയുന്നതിനും അത് ചെയ്ത് തീര്‍ക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. മറ്റുള്ളവരുടെ അഭിപ്രായത്തിനോട് യോജിക്കാതെ തന്റെ അഭിപ്രായമനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും ഇവര്‍. വളരെ കുറച്ച് സുഹൃത്തുക്കള്‍ മാത്രമേ ഇവര്‍ക്കുണ്ടായിരിക്കുകയുള്ളൂ. മറ്റുള്ളവരുടെ പിന്തുണ ലഭിക്കുന്ന കാര്യത്തില്‍ പലപ്പോഴും ഇവര്‍ക്ക് അല്‍പം പ്രതിസന്ധികള്‍ ഉണ്ടാവുന്നു. എന്ത് കാര്യത്തിലും സ്വയം ചെയ്യുന്നതിന് ഇവര്‍ ശ്രമിക്കുന്നു.

സാമ്പത്തിക മാറ്റങ്ങള്‍
ശനിദേവന്റെ അനുഗ്രഹം ഇവരോടൊപ്പം ഉള്ളതിനാല്‍ അത് ഇവരുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുത്തുന്നു. ആഢംബരത്തോടെ ജീവിക്കുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യമുണ്ടായിരിക്കുകയില്ല. അവര്‍ എപ്പോഴും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നവരായിരിക്കും. നിക്ഷേപം നടത്തുന്നതിനും ജീവിതത്തില്‍ സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാവുന്നുണ്ട്. ചില കാരണങ്ങളാല്‍ പലപ്പോഴും വിദ്യാഭ്യാസം പകുതിയില്‍ നിര്‍ത്തുന്നതിനും ഇവര്‍ ശ്രമിക്കുന്നു. എന്നാല്‍ പിന്നീട് അത് പൂര്‍ത്തിയാക്കുന്നതിനുള്ള അശ്രാന്ത പരിശ്രമം ഇവര്‍ നടത്തുന്നു. സാമ്പത്തികമായി ഇവരെ ഒരു തരത്തിലും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ജീവിതം പച്ചപിടിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നതിനും ഇവര്‍ എപ്പോഴും തയ്യാറാവുന്നു.

സംഖ്യാശാസ്ത്രപ്രകാരം
സംഖ്യാശാസ്ത്ര പ്രകാരം നമ്പര്‍ എട്ട് എന്ന സംഖ്യ ഉള്ളവര്‍ ഭാഗ്യവാന്‍മാരായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശനിദേവന്റെ പൂര്‍ണമായ അനുഗ്രഹം ഇവര്‍ക്കുണ്ടാവുന്നു. ന്യൂമറോളജി പ്രകാരം ശനി ദേവന്റെ സംഖ്യയാണ് എട്ട് എന്ന് പറയുന്നത്. 1-9 വരെയുള്ള സംഖ്യകളെ അടിസ്ഥാനമാക്കിയാണ് ന്യൂമറോളജിയില്‍ ഫലം പറയുന്നത്. ഓരോ സംഖ്യക്കും അധിപനായി ഓരോ ഗ്രഹവും ഉണ്ട്. എട്ട് എന്ന നമ്പറിന്റെ അധിപനായി വരുന്നത് ശനിയാണ്. ഇവരെ അല്‍പം നിഗൂഢതയുള്ളവരായും കണക്കാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ മനസ്സില്‍ എന്ത് വിചാരിക്കുന്നു എന്ന് ചിന്തിക്കാന്‍ നമുക്ക് സാധിക്കുകയില്ല. ഇവരോടൊപ്പം ശനിസംബന്ധമായ ഒരു ദോഷങ്ങളും ഉണ്ടാവില്ല എന്ന് മാത്രമല്ല ജീവിതം മുഴുവന്‍ ശനി അനുഗ്രഹഭാവത്തില്‍ ഇവര്‍ക്ക് സര്‍വ്വഗുണങ്ങളും നല്‍കുകയും ചെയ്യുന്നു.

ബിസിനസില്‍ നേട്ടങ്ങള്‍
ബിസിനസിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ഒരു കാരണവശാലും ഇവര്‍ ജീവിതത്തില്‍ പുറകിലോട്ട് പോവുകയില്ല. ഇവര്‍ക്ക് നല്ല ബിസിനസുകാരനാവാന്‍ സാധിക്കും എന്നത് തന്നെയാണ് സത്യം. ഇരുമ്പ്, എണ്ണ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ വന്‍ സാമ്പത്തിക നേട്ടം സ്വന്തമാക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ഇവര്‍ ഏത് തൊഴില്‍ തിരഞ്ഞെടുത്താലും അതില്‍ വിജയിക്കുകയും ചെയ്യുന്നു. ശനിയുടെ സംഖ്യയായത് കൊണ്ട് തന്നെ കര്‍മ്മങ്ങള്‍ക്ക് ഫലം നല്‍കുന്ന സംഖ്യ എന്നും 8-നെ സൂചിപ്പിക്കുന്നു. കാരണം ശനിയെ കര്‍മ്മകാരകനായാണ് കണക്കാക്കുന്നത്.

വാക്കുകളില്‍ ഉറച്ച് നില്‍ക്കുന്നു
ഈ സംഖ്യയിലുള്ളവര്‍ അവരുടെ വാക്കുകളില്‍ ഉറച്ച് നില്‍ക്കുന്നു. എന്തിനെക്കുറിച്ചും ആഴത്തില്‍ ചിന്തിച്ച് മാത്രം പരിഹാരം കാണുന്നതിന് ഇവര്‍ ശ്രമിക്കുന്നു. ചിന്തകളും പ്രവൃത്തികളും കൊണ്ട് അവര്‍ ശക്തരായിരിക്കും. ഭാഗ്യത്തേക്കാള്‍ കര്‍മ്മത്തില്‍ വിശ്വസിക്കുന്നവരാണ് ഇവര്‍. സമ്പാദ്യത്തില്‍ എന്ന് പോലെ തന്നെ പാഴ് ചെലവുകള്‍ ഒഴിവാക്കുന്നതിനും ഇവര്‍ സമര്‍ത്ഥരാണ്. മുപ്പത് വര്‍ഷത്തിന് ശേഷം ശനി ഇവരില്‍ ചൊരിയുന്ന കൃപ ഒരിക്കലും ജീവിതത്തില്‍ മാറ്റാന്‍ സാധിക്കാത്തതാണ്. ഇത് ജീവിത കാലം മുഴുവന്‍ നിലനില്‍ക്കുന്നു. ബിസിനസും ജോലിയും ഒരുപോലെ കൊണ്ട് പോവുന്നതിനും ഇവര്‍ സമര്‍ത്ഥരാണ്. ജീവിതത്തില്‍ ശനിദേവന്‍ കോപിഷ്ഠനാകാത്ത ഒരേ ഒരു ജന്മസംഖ്യയാണ് 8.



Click it and Unblock the Notifications











