Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നെഗറ്റീവ് ശക്തി പിടികൂടും; ഈ രാശിക്കാര് കറുത്ത ചരട് ധരിക്കരുത്, ജീവിതത്തില് വലിയ ദോഷം
ദൃഷ്ടിദോഷത്തില് നിന്ന് സ്വയം സംരക്ഷിക്കാന് ആളുകള് കറുത്ത ചരട് ധരിക്കുന്നു. ചിലര് കൈയിലും ചിലര് കാലിലും കറുത്ത ചരട് കെട്ടുന്നത് കണ്ടിട്ടുണ്ടാകും. പലരും കഴുത്തിലും കറുത്ത ചരട് കെട്ടാറുണ്ട്. ഇത് നമ്മുടെ ശരീരത്തെ പല നെഗറ്റീവ് ശക്തികളില് നിന്നും സംരക്ഷിക്കുന്നു. എന്നാല് ജ്യോതിഷ പ്രകാരം ചില രാശിക്കാര് കറുത്ത ചരട് ധരിക്കരുതെന്ന് പറയുന്നു. ഈ രാശിക്കാര് കറുത്ത ചരട് കെട്ടുകയാണെങ്കില് അവര്ക്ക് ജീവിതത്തില് വലിയ നഷ്ടം സംഭവിച്ചേക്കാം. ജ്യോതിഷപ്രകാരം ഈ രാശിക്കാര് ഒരിക്കലും കറുത്ത ചരട് ധരിക്കരുത്.

ഇടവം
ഇടവരാശിയുടെ അധിപന് ശുക്രനും ശുക്രന്റെ നിറം വെള്ളയുമാണ്. ഈ രാശിക്കാര് അവരുടെ ശരീരത്തില് കറുത്ത ചരട് ധരിക്കുകയാണെങ്കില്, അത് പോസിറ്റീവ് എനര്ജിക്ക് പകരം ജീവിതത്തില് പ്രശ്നങ്ങള് സൃഷ്ടിക്കും. നിങ്ങളുടെ വിവാഹം വൈകുന്നത് പോലുള്ള പ്രശ്നങ്ങളും ഇതുകാരണം ഉണ്ടാകാം.
വൃശ്ചികം
വൃശ്ചിക രാശിക്കാര് കറുത്ത ചരട് കെട്ടുകയാണെങ്കില്, അത് അവരുടെ ജീവിതത്തില് പ്രതികൂല ഫലങ്ങള് നല്കും. ഇത് മോശം ശകുനം, നെഗറ്റീവ് എനര്ജി, അസുഖം, ആശയക്കുഴപ്പം, ബിസിനസ്സ് പരാജയം, ബന്ധങ്ങളിലെ തകര്ച്ച എന്നിവയ്ക്കും കാരണമാകും.
ധനു
ധനു രാശിയുടെ അധിപന് വ്യാഴമാണ്. അതിനാല് ഈ രാശിക്കാര് കറുത്ത ചരട് ധരിക്കരുതെന്ന് പറയുന്നു. ധനു രാശിക്കാര് കറുപ്പിന് പകരം മഞ്ഞ നൂലും മഞ്ഞ വസ്ത്രവും ധരിക്കുന്നതാണ് നല്ലത്. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള് ഒഴിവാക്കുക.
കറുത്ത ചരട് കെട്ടുന്നത് എന്തിന്
കണ്ണേറില് നിന്ന് സംരക്ഷിക്കുന്നു
ദുഷ്ടശക്തികളെക്കുറിച്ചും കണ്ണേറിനെക്കുറിച്ചുമെല്ലാം ഹിന്ദു പുരാണ ഗ്രന്ഥങ്ങളില് ധാരാളം പറഞ്ഞിട്ടുണ്ട്. ജ്യോതിഷം അനുസരിച്ച്, കറുത്ത നിറം ദുഷിച്ച കണ്ണില് നിന്ന് സംരക്ഷിക്കുന്നു. അതുകൊണ്ട് കണ്ണേറ് ഒഴിവാക്കാനാണ് ആളുകള് കറുത്ത ചരടോ നൂലോ ഒക്കെ കാലില് കെട്ടുന്നത്. ജ്യോതിഷത്തില് പലവിധ പ്രതിവിധികളും പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഒരു കാലില് കറുത്ത ചരട് കെട്ടണം. ഏതെങ്കിലും നെഗറ്റീവ് എനര്ജി നിങ്ങളെ ശല്യപ്പെടുത്തുന്നുവെന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടെങ്കില് അത്തരമൊരു സാഹചര്യത്തില് നിങ്ങളുടെ കാലില് കറുത്ത നൂല് ധരിക്കേണ്ടതാണ്.
സമ്പത്ത് വര്ധിക്കാന്
നിങ്ങള്ക്ക് സാമ്പത്തിക പ്രശ്നങ്ങള് നേരിടുകയോ ജോലിയിലോ ബിസിനസ്സിലോ എന്തെങ്കിലും നഷ്ടം സംഭവിക്കുകയോ ചെയ്താല്, നിങ്ങള്ക്ക് കാലില് ഒരു കറുത്ത ചരട് ധരിക്കുക. ഇതിലൂടെ നഷ്ടങ്ങളില് നിന്ന് മുക്തി നേടുമെന്ന് മാത്രമല്ല, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു.
രോഗങ്ങള് അകറ്റുന്നു
ഹനുമാന്റെ മുന്നില് പൂജിച്ചശേഷം കഴുത്തില് കറുത്ത നൂല് ധരിക്കുന്നത് വ്യക്തിയെ രോഗങ്ങളോടു പോരാടാന് പ്രാപ്തനാക്കുന്നു. പ്രതിരോധശേഷി കുറവുള്ള കുട്ടികള്ക്ക് ഇത് ഗുണം ചെയ്യുമെന്ന് പറയുന്നു. മന്ത്രത്താല് ഊര്ജ്ജസ്വലമാക്കിയ ശേഷം കറുത്ത നിറമുള്ള ചരട് പൂര്ണ്ണ ഭക്തിയോടെ ധരിക്കുന്നത് ഒരാളുടെ ജീവിതത്തില് ഉണ്ടാകുന്ന ഏത് വെല്ലുവിളിയെയും അകറ്റുന്നു.
കറുത്ത ചരട് കെട്ടേണ്ടതെന്ന് ഈ കാലില്
ജ്യോതിഷ പ്രകാരം സ്ത്രീകള് എപ്പോഴും ഇടതുകാലില് കറുത്ത ചരട് കെട്ടണം. പുരുഷന്മാര് വലതു കാലില് വേണം കറുത്ത ചരട് കെട്ടാന്. അങ്ങനെ ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം പുരുഷന്മാര് ചൊവ്വാഴ്ച വേണം കാലില് കറുത്ത നൂല് കെട്ടാന്. ശനിയാഴ്ച കറുത്ത നൂല് കെട്ടുന്നതും കൂടുതല് ഫലപ്രദമാണ്.
ചരടിലെ കെട്ടുകള് പ്രധാനം
ഒന്പത് കെട്ടുകള് കെട്ടിയ ശേഷം കറുത്ത ചരട് ധരിക്കുക. മന്ത്രങ്ങള് ഉപയോഗിച്ച് ഊര്ജ്ജസ്വലമാക്കിയ ശേഷം ബ്രാഹ്മ മുഹൂര്ത്തം പോലുള്ള നല്ല നേരത്ത് വേണം ചരട് ധരിക്കാന്. 2, 4, 6 അല്ലെങ്കില് 8 വട്ടങ്ങളാക്കി ചുറ്റി ശരീരഭാഗത്തില് കറുത്ത ചരട് ബന്ധിക്കുക. ഇതിനകം ചുവപ്പ്, മഞ്ഞ നിറമുള്ള ചരട് ധരിച്ചിട്ടുണ്ടെങ്കില് കൈയില് കറുത്ത ചരട് കെട്ടരുത്.



Click it and Unblock the Notifications
