Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ലക്ഷ്യബോധത്തെ തളര്‍ത്താനാകില്ല; ഈ 5 രാശിക്കാര്‍ ഏത് ജോലിയിലും മുന്നില്‍ നില്ക്കുന്നവര്
ജ്യോതിഷപ്രകാരം, ഓരോ രാശിക്കാര്‍ക്കും അവരുടേതായ സ്വഭാവമുണ്ട്. ഓരോ രാശിക്കാരിലും അവരുടെ ഗ്രഹാധിപന്മാര്‍ സ്വാധീനം ചെലുത്തുന്നു. ജ്യോതിഷത്തില്‍ 12 രാശിചിഹ്നങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. ഓരോ രാശിക്കും ഓരോ ഗ്രഹങ്ങള്‍ അവയുടെ ഭരണഗ്രഹമാണ്. ഈ ഗ്രഹങ്ങള്‍ ഓരോ മനുഷ്യരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. ചില രാശിക്കാര്‍ വളരെ സെന്‍സിറ്റീവും ദേഷ്യക്കാരുമാണ്, ചില രാശിക്കാര്‍ ശാന്തരും മിടുക്കരും ബുദ്ധിശാലികളുമാണ്. ഈ ലേഖനത്തില്‍ അത്തരം ചില രാശിക്കാരെക്കുറിച്ച് നമുക്ക് നോക്കാം. ഈ രാശിക്കാര്‍ എല്ലാ ജോലിയിലും മുന്നില്‍ നില്‍ക്കുന്നവരാണ്.

മേടം
മേടം രാശിക്കാര്‍ എളുപ്പത്തില്‍ സ്വന്തം വ്യക്തിത്വം ഉണ്ടാക്കുന്നവരല്ല. ഇത്തരക്കാര്‍ വളരെ സര്ഗ്ഗാത്മകതയുള്ളവരാണ്. അവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഏത് കാര്യത്തില്‍ നിന്നും പിന്‍വാങ്ങുകയുള്ളൂ. ജയിക്കാനുള്ള അഗാധമായ വാശി അവരുടെ ഉള്ളിലുണ്ട്. ഇത്തരം ആളുകള്‍ വളരെ നിര്‍ഭയരും ധൈര്യശാലികളുമാണ്. ഈ ആളുകള്‍ ശുഭാപ്തിവിശ്വാസികളാണ്. അതിനാല്‍ത്തന്നെ, ഏതൊരു ജോലിയിലും മുന്നില്‍ നിന്ന് നയിച്ച് വിജയം നേടാനുള്ള കഴിവ് മേടം രാശിക്കാര്‍ക്ക് ജന്മനാ ഉണ്ട്.
ഇടവം
ഇടവം രാശിക്കാര്‍ എല്ലാ ജോലിയിലും മുന്നില്‍ നില്‍ക്കുന്നവരാണ്. ഇത്തരക്കാര്‍ തുടങ്ങുന്ന ജോലികള്‍ അവസാനിപ്പിച്ചതിന് ശേഷമേ വിശ്രമിക്കുകയുള്ളൂ. സ്വഭാവമനുസരിച്ച്, ഈ ആളുകള്‍ അല്‍പ്പം പിടിവാശിക്കാരാണ്. അവര്‍ക്ക് വിജയിക്കാന്‍ വളരെയധികം അഭിനിവേശം അവരുടെ ഉള്ളിലുണ്ട്. ഇടവം രാശിക്കാരുടെ വ്യക്തിത്വവും വളരെ ആകര്‍ഷകമാണ്. ഈ ആളുകള്‍ അവരുടെ മൂല്യങ്ങളിലും തത്വങ്ങളിലും വളരെയധികം ഉറച്ചുനില്ക്കുന്നവര് കൂടിയാണ്.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ പ്രകൃത്യാ അഭിമാനികളും അവരുടെ തത്ത്വങ്ങളില്‍ അധിഷ്ഠിതരായി ജീവിക്കുന്നവരുമാണ്. ഈ ആളുകളുടെ സ്വഭാവം വളരെ മൃദുലമാണെങ്കിലും പുറമേ നിന്ന് അവര്‍ വളരെ കര്‍ക്കശക്കാരാണ്. ഇത്തരം ആളുകള്‍ വിദഗ്ദ്ധരായ നയതന്ത്രജ്ഞരും ബുദ്ധിമാന്മാരുമാണ്. കര്‍ക്കടക രാശിക്കാര്‍ തങ്ങളുടെ കഠിനാധ്വാനത്തിന്റെ പിന്ബലത്താല് എല്ലാ മേഖലയിലും വിജയപതാക ഉയര്‍ത്തുന്നു. അവരുടെ ഓര്‍മ്മശക്തിയും വളരെ ശക്തമാണ്.

തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ ഉള്ളില്‍ത്തന്നെ ഒരു വ്യത്യസ്തമായ ഊര്‍ജ്ജ നിലയുണ്ട്. അവര്‍ സമൂഹത്തില്‍ വ്യത്യസ്തമായ സ്ഥാനം നേടുന്നവരാണ്. ഇത്തരം ആളുകള്‍ വിജയത്തിലെത്താനും മുന്നിലെത്താനും അവരുടെ ജോലിയില്‍ രാവും പകലും കഠിനാധ്വാനം ചെയ്യുന്നവരാണ്. തുലാം രാശിക്കാരായ ആളുകള്‍ വളരെ ഷാര്പ്പായവരും കഠിനാധ്വാനികളുമാണ്.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ ഒരിക്കലും ഒരു ജോലിയില്‍ നിന്നും പിന്തിരിയില്ല. ഇത്തരക്കാര്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിജയത്തിന്റെ പതാകകള്‍ നാട്ടുന്നവരാണ്. ഇത്തരം ആളുകള്‍ക്ക് വളരെയേറെ മനശക്തിയുണ്ട്. ഏത് ജോലി ചെയ്യാന്‍ തീരുമാനിച്ചാലും അതില്‍ വിജയം നേടിയതിന് ശേഷമാണ് ഇവര്‍ വിശ്രമിക്കാറ്. അതിനാല്‍ത്തന്നെ ഏത് ജോലിയിലും മുന്നിലെത്തുന്നവര്‍ തന്നെയാണ് വൃശ്ചികം രാശിക്കാര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
