Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; സൂക്ഷിക്കണം, ഈ തെറ്റുകൾ വരുത്തരുത്! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ!
സമയം തെറ്റി ഒന്നും ചെയ്യില്ല, അച്ചടക്കം ഇവരുടെ മുഖമുദ്ര; കര്‍ക്കശക്കാരായ 5 രാശിക്കാര്‍
ഓരോ രാശിക്കും അതിന്റേതായ സ്വഭാവവും ഗുണങ്ങളുമുണ്ട്. ജ്യോതിഷത്തില്‍ 12 രാശിചിഹ്നങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഓരോ രാശിക്കാരെയും ഭരിക്കുന്നത് ഒരു പ്രത്യേക ഗ്രഹമായിരിക്കും. ഈ ഗ്രഹങ്ങള്‍ ആ രാശിയില്‍ ജനിച്ച ആളുകളുടെ ജീവിതത്തെയും ബാധിക്കുന്നു. ഒരാളുടെ സ്വഭാവവും വ്യക്തിത്വവും നിര്‍ണ്ണയിക്കുന്നത് ഈ ഗ്രഹരാശികളുടെ ഫലമാണ്.
ചില രാശിക്കാര്‍ വളരെ അച്ചടക്കത്തോടെയാണ് ജീവിക്കുന്നതെന്ന് നമുക്ക് പറയാന്‍ സാധിക്കും. അച്ചടക്കത്തിന്റെ കാര്യത്തില്‍ അവര്‍ സൈനിക ഉദ്യോഗസ്ഥരെപ്പോലെയാണ്. ഈ രാശിക്കാരുടെ ജീവിതശൈലി വളരെ ചിട്ടയുള്ളതായിരിക്കും. അത്തരത്തിലുള്ള ചില രാശിക്കാര്‍ ആരൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മേടം
മേടം രാശിയുടെ അധിപന് ചൊവ്വയാണ്. ഈ ഗുണം തന്നെ മേടരാശിക്കാരെ ജീവിതത്തില്‍ അച്ചടക്കമുള്ളവരാക്കും. എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കുന്നവരാണ് മേടം രാശിക്കാര്‍. ഒരു ജോലിയിലും അശ്രദ്ധ കാണിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. മേടം രാശിക്കാരായ ആളുകളുടെ നേതൃത്വപരമായ കഴിവ് അതിശയകരമാണ്. ഇത്തരം ആളുകള്‍ അവരുടെ ജീവിത പാത സ്വയം തീരുമാനിക്കുന്നു. ഈ രാശിക്കാര്‍ തങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ വളരെയേറെ കഠിനാധ്വാനം ചെയ്യുന്നു. ഒരു കാര്യത്തില്‍ വിജയിക്കുന്നത് വരെ അവര്‍ അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കും.
ഇടവം
ജീവിതത്തില്‍ പണവും സമ്പത്തും പ്രശസ്തിയും ലഭിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇടവം രാശിക്കാര്‍. ഈ രാശിക്കാര്‍ ജീവിതത്തില്‍ വളരെ അച്ചടക്കമുള്ളവരാണ്, ചിലപ്പോള്‍ അവര്‍ മറ്റുള്ളവരില്‍ ആധിപത്യം സ്ഥാപിക്കുന്നു. ഇത്തരം ആളുകള്‍ കഠിനമായ സ്വഭാവമുള്ളവരായിരിക്കും. ജീവിതത്തില്‍ വളരെയേറെ അച്ചടക്കം പാലിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇടവം രാശിക്കാര്‍. അവരുടെ ദിനചര്യയില്‍ ഒരു തരത്തിലുള്ള മാറ്റവും അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇവര്‍ ഇവരുടെ മൂല്യങ്ങളിലും തത്വങ്ങളിലും വളരെയധികം ഉറച്ചുനില്ക്കുന്നവര് കൂടിയാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ എല്ലാ കാര്യത്തിലും സമയനിഷ്ഠ പാലിക്കുന്നവരായി കണക്കാക്കപ്പെടുന്നു. ഇത്തരം ആളുകള്‍ സമയത്തിന് മുമ്പ് അവരുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കുന്നു. ഈ രാശിയിലുള്ളവര്‍ വെറുതെ ഇരിക്കാന്‍ തീരെ ഇഷ്ടപ്പെടാത്തവരാണ്. ഇവര്‍ ഒരിക്കലും വെറുതെ സമയം കളയില്ല. മറ്റെന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. മിഥുനം രാശിക്കാരുടെ ഭരണ ഗ്രഹം ബുധനാണ്. ഇത് ഈ രാശിയിലെ ആളുകളെ ഒരു ഡിറ്റക്ടീവിനെപ്പോലെയാക്കുന്നു. ഇത്തരക്കാരുടെ ഭാഷാ ശൈലിയും വളരെ നല്ലതാണ്. എത്ര മോശം സാഹചര്യവും നേരിടാന്‍ എപ്പോഴും തയ്യാറായിരിക്കുന്നവരാണ് മിഥുനം രാശിക്കാര്‍.

കന്നി
കന്നി രാശിക്കാര്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ ഗൗരവമുള്ളവരുമാണ്. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും ഇത്തരക്കാര്‍ വളരെ അച്ചടക്കമുള്ളവരാണ്. ഈ രാശിക്കാര്‍ പെട്ടെന്ന് ചിന്തിക്കുന്നവരും പെട്ടെന്ന് പ്രതികരിക്കുന്നവരുമാണ്. അച്ചടക്കം പാലിക്കുന്നതിനൊപ്പം, ഇവര്‍ വളരെ ബുദ്ധിയുള്ളവര്‍ കൂടിയാണ്.
അപൂര്‍വ്വമായി മാത്രമേ ഇവര്‍ തെറ്റായ പ്രവൃത്തികളില്‍ ചെന്ന് ചാടാറുള്ളൂ. അവരുടെ പെരുമാറ്റം വളരെ സൗഹൃദപരമാണ്. സാധാരണയായി വളരെ ശ്രദ്ധാലുക്കളും ഷാര്‍പ്പായ ബുദ്ധിയും ഉള്ളവരാണ് കന്നി രാശിക്കാര്‍. എല്ലാ കാര്യവും സംയമനം പാലിച്ച് നിരീക്ഷിച്ച് ഇവര്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവരാണ് ഇക്കൂട്ടര്‍.
കുംഭം
കുംഭം രാശിക്കാരായ ആളുകള്‍ വളരെയേറെ കഠിനാധ്വാനികളും സത്യസന്ധരുമാണ്. ഈ രാശിക്കാര്‍ സമയനിര്വ്വഹണത്തില് പൂര്‍ണ ശ്രദ്ധ ചെലുത്തുന്നു. ഇത്തരം ആളുകള്‍ അവരുടെ ഒഴിവുസമയങ്ങളില്‍ പോലും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. സാമൂഹിക പ്രവര്‍ത്തനങ്ങളിലും വളരെയേറെ ഏര്‍പ്പെടുന്നവരാണ് കുംഭം രാശിക്കാര്‍. ഇത്തരം ആളുകള്‍ യുക്തിസഹവും ബുദ്ധിമാന്മാരും പ്രകൃതത്തില്‍ മിടുക്കരുമാണ്. ജീവിതത്തില്‍ വളരെയേറെ അച്ചടക്കമുള്ളവരും ഹൃദയത്തില്‍ ദയയുള്ളവരുമാണ് കുംഭം രാശിക്കാര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications