Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
മറ്റുള്ളവരുടെ കൂട്ട് വേണ്ട; ഒറ്റയ്ക്കായാലും സന്തോഷത്തോടെ ഇരിക്കുന്നവര് ഈ 5 രാശിക്കാര്
ജ്യോതിഷപ്രകാരം ഓരോ രാശിക്കും അവരവരുടേതായ സ്വഭാവ സവിശേഷകളുണ്ട്. ഓരോ രാശിക്കാര്ക്കും ഓരോ വ്യക്തിത്വമുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവവും മറ്റും അവരുടെ രാശിചിഹ്നങ്ങളുടെ അടിസ്ഥാനത്തില് അറിയാന് സാധിക്കും. അത്തരത്തില് ജ്യോതിഷ പ്രകാരം, ചില രാശിക്കാര് ഒറ്റയ്ക്കിരിക്കാന് ഇഷ്ടപ്പെടുന്നു. ഈ രാശിക്കാര് സ്വാതന്ത്ര്യത്തെ വളരെയധികം ഇഷ്ടപ്പെടുന്നു. ഇത്തരക്കാര്ക്ക് ആരുമായും അധികനേരം സമയം ചിലവഴിക്കാനാകില്ല. ഈ രാശിചക്രത്തിലുള്ള ആളുകള് തങ്ങളില് തന്നെ സന്തുഷ്ടരായിരിക്കും. അത്തരം ചില രാശിക്കാര് ഇതാ.

മേടം
മേടം രാശിക്കാര് ഒറ്റയ്ക്കിരിക്കാന് ഇഷ്ടപ്പെടുന്നവരാണ്. തനിച്ചായിരിക്കുക എന്നത് അവര്ക്ക് സ്വാതന്ത്ര്യവും സ്വാശ്രയത്വവും നല്കുന്നു. ഇത്തരക്കാര് മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ സ്വന്തം തീരുമാനങ്ങള് എടുക്കുകയും ലക്ഷ്യങ്ങള് നേടുകയും ചെയ്യുന്നു. ഒറ്റയ്ക്കായിരിക്കുമ്പോള് അവരുടെ നേതൃശേഷിയും മികച്ചതാകുന്നു.
ഇടവം
ഇടവം രാശിക്കാരും തനിച്ചായിരിക്കാന് ഇഷ്ടപ്പെടുന്നവരാണ്. ഈ രാശിക്കാര് അവരുടെ ചുറ്റുപാടില് സന്തോഷം ആസ്വദിക്കുന്നു. ഈ ആളുകള് സ്വഭാവത്താല് സ്ഥിരതയുള്ളവരും വളരെ സെന്സിറ്റീവുമാണ്. സമാധാനത്തില് മാത്രമേ അവര് സന്തോഷം കണ്ടെത്തുന്നുള്ളൂ. ഏകാന്തതയില് കഴിയുന്നതിനാല് ഈ രാശിക്കാര് വളരെ ആത്മവിശ്വാസമുള്ളവരായിരിക്കും.
മിഥുനം
മിഥുന രാശിക്കാര്ക്ക് സ്വന്തം കമ്പനി തന്നെയാണ് അവരുടെ സുഹൃത്തുക്കള്. ഇക്കാരണത്താല്ത്തന്നെ ഇവര് മറ്റ് ആളുകള്ക്കൊപ്പം കൂടുതല് നേരം നില്ക്കാന് ഇഷ്ടപ്പെടുന്നില്ല. അവരുടെ ചിന്തകള് സ്വതന്ത്രമായി പ്രകടിപ്പിക്കാന് അവസരം ലഭിക്കുന്നതിനാല് അവര് തനിച്ചായിരിക്കുന്നതില് സന്തോഷിക്കുന്നു. മിഥുനം രാശിക്കാര്ക്ക് അതിശയകരമായ ആത്മവിശ്വാസമുണ്ട്. അതിനാല്ത്തന്നെ പലപ്പോഴും മിഥുന രാശിക്കാര് ആരെയും ആശ്രയിക്കാതെ തന്നെ അവരുടെ കാര്യങ്ങള് ചെയ്യുന്നു.

കന്നി
കന്നി രാശിക്കാര് മറ്റ് ആളുകള്ക്കിടയില് ജീവിക്കാന് ഇഷ്ടപ്പെടുന്നുവെങ്കിലും ഏകാന്തതയില് അവര്ക്ക് കൂടുതല് സമാധാനം തോന്നുന്നു. വളരെ വൃത്തിയും നല്ല ക്രമീകരണവും ലളിതമായ ജീവിതവും ആസ്വദിക്കുന്നവരാണ് കന്നി രാശിക്കാര്. കന്നി രാശിയിലെ ആളുകള് മറ്റുള്ളവരെക്കാള് സ്വയം ശ്രദ്ധിക്കുകയും ജീവിതത്തില് സ്വയം വികസിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
കുംഭം
കുംഭം രാശിക്കാരും ഏകാന്തതയില് സന്തോഷം ലഭിക്കുന്നവരാണ്. തനിച്ചായിരിക്കുന്നതിലൂടെ, ഇവര് കൂടുതല് ചിന്തിക്കുകയും അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നു. സ്വാതന്ത്ര്യത്തെ വളരെയധികം സ്നേഹിക്കുന്നവരാണ് ഇവര്. കുംഭം രാശിക്കാര് അവരുടെ പുതിയ ആശയങ്ങളും ആദര്ശങ്ങളും ഉപയോഗിച്ച് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
