Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം
കലിയുഗത്തിലും അമര്ത്യനായി ഭൂമിയില്‍ വിഹരിക്കുന്ന വിഷ്ണുരൂപം; പരശുരാമ ജയന്തിയിലെ ആചാരങ്ങള്‍
അക്ഷയതൃതീയ ദിനത്തിലാണ് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളില്‍ ആറാമത്തെ അവതാരമായി കണക്കാക്കപ്പെടുന്ന പരശുരാമന്റെ ജന്മദിനം. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയില്‍ പരശുരാമന്റെ ജന്മദിനം വളരെ ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. ഈ വര്‍ഷം ഈ ദിനം വരുന്നത് ഏപ്രില്‍ 22 നാണ്. ജമദഗ്നിയുടെയും രേണുകയുടെയും പുത്രനായാണ് പരശുരാമന് ജനിച്ചത്. ഹിന്ദു വിശ്വാസമനുസരിച്ച്, പ്രദോഷ കാലത്താണ് പരശുരാമന് പ്രത്യക്ഷപ്പെട്ടത്.
8 ചിരഞ്ജീവികളില്‍ ഒരാളായി പരശുരാമന് ഇപ്പോഴും ഈ ഭൂമിയില്‍ വസിക്കുന്നുണ്ടെന്നാണ് വിശ്വാസം. പരശുരാമന്, മഹര്‍ഷി വേദവ്യാസന്, അശ്വത്ഥാമാവ്, ബാലി, ഹനുമാന്, വിഭീഷണന്, കൃപാചാര്യന്‍, ഋഷി മാര്ക്കണ്ഡേയന് എന്നിവരാണ് ഈ കലിയുഗത്തിലും ഭൂമിയില്‍ അമര്‍ത്യരായി വിഹരിക്കുന്നവര്‍ എന്ന് ഹിന്ദു പുരാണങ്ങള്‍ പറയുന്നു. പരശുരാമ ജയന്തിയിലും അക്ഷയതൃതീയയിലും ചെയ്യുന്ന ദാനധര്‍മ്മങ്ങള്‍ ഒരിക്കലും അവസാനിക്കാത്ത പുണ്യം നിങ്ങള്‍ക്ക് നല്കുന്നു. പരശുരാമ ജയന്തിയിലെ ശുഭമുഹൂര്‍ത്തവും ആചാരങ്ങളും എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

പരശുരാമ ജയന്തി 2023
22 ഏപ്രില്‍ 2023-ശനി
പരശുരാമ ജയന്തി ശുഭ മുഹൂര്‍ത്തം
ഭഗവാന് പരശുരാമന്റെ ദര്‍ശനം - ഏപ്രില്‍ 22 ന് സൂര്യോദയ സമയത്ത്
വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥി ആരംഭം- രാവിലെ 7:49
അഭിജിത മുഹൂര്‍ത്തം- രാവിലെ 11:54 മുതല്‍ ഉച്ചയ്ക്ക് 12:46 വരെ
വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥി അവസാനം- 23 ഏപ്രില്‍, രാവിലെ 7:47

പരശുരാമ ജയന്തിയുടെ പ്രാധാന്യം
ഹിന്ദുമത വിശ്വാസമനുസരിച്ച്, മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന പരശുരാമന് പാപവും അനീതിയും ഇല്ലാതാക്കാനാണ് ഭൂമിയില്‍ അവതരിച്ചത്. തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ചെയ്യാതെ, തെറ്റായ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്ന നീതികെട്ട രാജാക്കന്മാരെ ഭഗവാന് പരശുരാമന് വധിച്ചു. പരശുരാമന് ഇപ്പോഴും മരണമില്ലാതെ ഭൂമിയില്‍ കുടികൊള്ളുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

പരശുരാമ ജയന്തി ആരാധനയുടെ മഹത്വം
ഈ ദിവസം പരശുരാമനെ ആരാധിച്ചാല്‍ നല്ല ഫലം ലഭിക്കുമെന്നാണ് മതവിശ്വാസം. സന്തോഷവും ഭാഗ്യവും ആഗ്രഹിക്കുന്ന ആളുകള്‍ അക്ഷയതൃതീയ ദിനത്തില്‍ പരശുരാമനെ പ്രത്യേകം ആരാധിക്കുന്നു. പരശുരാമജയന്തി ദിനത്തില്‍ പലയിടത്തും ശോഭായാത്രയും സംഘടിപ്പിക്കാറുണ്ട്.
ഹൈന്ദവ വിശ്വാസമനുസരിച്ച്, പരശുരാമന് ജയന്തി ദിനത്തില്‍ പരശുരാമനെ ആരാധിക്കുന്നതിലൂടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ആഗ്രഹങ്ങള്‍ സഫലമാകുകയും ചെയ്യുന്നു. ഏതൊരു ഭക്തനും പരശുരാമനെ യഥാര്‍ത്ഥ മനസോടെ സ്മരിക്കുകയും ആരാധിക്കുകയും ചെയ്താല്‍ പരശുരാമന്റെ അനുഗ്രഹങ്ങള്‍ അവനില്‍ ചൊരിയുകയും ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുകയും ചെയ്യുന്നു.

പരശുരാമ ജയന്തി: പരമ്പരാഗത ആചാരങ്ങള്‍
* ഹിന്ദു മതഗ്രന്ഥങ്ങള്‍ അനുസരിച്ച്, പരശുരാമന് മറ്റ് ദൈവങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോഴും ഭൂമിയില്‍ വസിക്കുന്നു. അതിനാല്‍ ശിവനെയും രാമനെയും കൃഷ്ണനെയും മറ്റ് ദേവന്മാരെയും പോലെ പരശുരാമനെ ആരാധിക്കാറില്ല.
* പരശുരാമന് മഹാവിഷ്ണുവിന്റെ അവതാരമായതിനാല്‍, ഭക്തര്‍ വിഷ്ണുവിന്റെ രൂപമായ ലക്ഷ്മിനാരായണനെ ആരാധിക്കുകയും തുളസിയില, ചന്ദനം, കുങ്കുമം, പൂക്കള്‍ എന്നിവ സമര്‍പ്പിക്കുകയും ചെയ്യുന്നു.

പരശുരാമ ജയന്തി: പരമ്പരാഗത ആചാരങ്ങള്‍
* പരശുരാമ ജയന്തി ദിനത്തില്‍ ഭക്തര്‍ വിഷ്ണുസഹസ്രനാമം ചൊല്ലുന്നു. ഭക്തിഗാനങ്ങള്‍ ആലപിച്ചും വിഷ്ണു മന്ത്രങ്ങള്‍ ജപിച്ചും ഭക്തര്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുന്നു.
* സ്ത്രീകള്‍ ഈ ദിവസം തങ്ങളുടെ കുടുംബാംഗങ്ങളുടെ സന്തോഷത്തിനും സമൃദ്ധിക്കുമായി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
* പരശുരാമന്റെ ഭക്തര്‍ ഈ ദിവസം പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും ദാനം ചെയ്യുന്നു.

കേരളം സൃഷ്ടിച്ച പരശുരാമന്
മലയാളികളുടെ ഭൂമിയായ കേരളം സൃഷ്ടിച്ചതും പരശുരാമനാണെന്ന് കഥകളുണ്ട്. തേത്രായുഗത്തിന്റെ അന്ത്യത്തില്‍ ജനിച്ച് ദ്വാപരയുഗത്തിലുടനീളം പരശുരാമന് ജീവിച്ചുവെന്നും അദ്ദേഹം കലിയുഗത്തിന്റെ തുടക്കത്തിനു കൂടി സാക്ഷിയായെന്നും വിശ്വസിക്കപ്പെടുന്നു. ഹൈന്ദവ പുരാണങ്ങളിലെ ചുരുക്കം ചില ചിരഞ്ജീവികളില്‍ ഒരാളായി പരശുരാമനെ കണക്കാക്കുന്നു. പരമശിവനെ പ്രസാദിപ്പിച്ചാണ് അദ്ദേഹം ദിവ്യമായ തന്റെ മഴു സ്വന്തമാക്കിയത്. ആ മഴു എറിഞ്ഞാണ് പരശുരാമന് കേരളം സൃഷ്ടിച്ചതെന്ന് കഥകള്‍ പ്രകാരം വിശ്വസിച്ചുവരുന്നു.
പരശുരാമ പൂജ
പരശുരാമ ജയന്തിയില്‍, സൂര്യോദയത്തിനു മുമ്പായി കുളി കഴിഞ്ഞശേഷം ഭക്തര്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കുക്കുന്നു. തലേദിവസം രാത്രി മുതല്‍ ആരംഭിച്ച് ഈ ദിവസം മുഴുവന്‍ വ്രതം അനുഷ്ഠിക്കുന്നു. ഭക്തര്‍ വിഷ്ണുവിന്റെ രൂപമായ ലക്ഷ്മിനാരായണനെ ആരാധിക്കുകയും തുളസി ഇലകള്‍, ചന്ദന്‍, കുങ്കുമം, പുഷ്പങ്ങള്‍ എന്നിവ അര്‍പ്പിക്കുകയും ചെയ്യുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ ദമ്പതികള്‍ക്ക് ആണ്മക്കളെ നേടാനാകുമെന്നും വിശ്വസിക്കുന്നു. ത്രേതായുഗം തുടങ്ങിയതും ഈ ദിവസം തന്നെയാണെന്ന് പുരാണങ്ങളില്‍ പറയുന്നു.



Click it and Unblock the Notifications












