Latest Updates
-
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
Paris Olympics 2024: പേരും പ്രശസ്തിയും മാത്രമല്ല, ഒളിമ്പിക്സ് മെഡല്‍ ജേതാക്കളെ കാത്തിരിക്കുന്ന നേട്ടങ്ങള്‍..
മെഡല്‍ സ്വപ്നവുമായാണ് ഓരോ കായികതാരവും ഒളിമ്പിക്സ് വേദിയിലെത്തുന്നത്. മത്സരത്തില്‍ വിജയിച്ച് ആ മെഡല്‍ കഴുത്തിലണിഞ്ഞ് നില്ക്കുമ്പോള് രാജ്യത്തിന്റെ പ്രതീക്ഷയും അഭിമാനവുമായി അവര്‍ മാറുന്നു. അതില്‍പ്പരം ഒരു സന്തോഷവും നേട്ടവും കായികതാരങ്ങള്‍ക്ക് വേറെയുണ്ടാകില്ല. പക്ഷേ ഒളിമ്പിക്സ് മത്സരത്തില്‍ വിജയിച്ച് മെഡല്‍ നേടുന്ന കായികതാരത്തിന് മെഡല്‍ മാത്രമല്ലാതെ മറ്റെന്തെങ്കിലും പാരിതോഷികമോ സമ്മാനത്തുകയോ ലഭിക്കുന്നുണ്ടോ. പാരിതോഷികമായി പണം ലഭിക്കുന്നുണ്ടെങ്കില്‍ അത് എത്രയാണ്, ഇത് ആരാണ് നല്‍കുന്നത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം

ഐഒസി കായികതാരങ്ങള്‍ക്ക് ഒന്നും നല്‍കുന്നില്ല
അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി(ഐഒസി) യോ മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനത്തുക നല്‍കാറില്ല. മത്സരങ്ങളില്‍ പങ്കെടുക്കുന്ന മറ്റ് കായികതാരങ്ങള്‍ക്കും ഐഒസി പ്രോത്സാഹനസമ്മാനമായി പണം നല്‍കാറില്ല. എങ്കിലും സമ്മാനത്തുകയ്ക്ക് പകരമായി ഐഒസ അവരുടെ വരുമാനത്തിന്റെ 90 ശതമാനം തുകയും ദേശീയ ഒളിമ്പിക്സ് കമ്മിറ്റികള്‍ക്കും അന്തര്‍ദേശീയ ഫെഡറേഷനുകള്‍ക്കും നല്കുന്നു. ഇവരാണ് പിന്നീട് കായികതാരങ്ങള്‍ക്ക് പണം നല്‍കുന്നത്. ഓരോ ദിവസവും ഏതാണ്ട് 4.42 ദശലക്ഷം ഡോളറിന് (35 കോടി രൂപ) തത്തുല്യമായ തുക കായികതാരങ്ങളെയും സംഘടനകളെയും സഹായിക്കാനായി ഐഒസി ചിലവഴിക്കുന്നുവെന്നാണ് അടുത്തിടെ സംഘടന വെളിപ്പെടുത്തിയത്. പിന്നീട് ഓരോ താരത്തിനും എത്ര തുക നല്‍കണമെന്ന് നിശ്ചയിക്കുന്നത് അന്താരാഷ്ട്ര ഫെഡറേഷനുകളും ദേശീയ കമ്മിറ്റികളുമാണ്.
സ്വര്‍ണ്ണമെഡല്‍ നേടുന്ന ഓരോ അത്ലറ്റിനും വേള്‍ഡ് അത്ലറ്റിക്സ് 50,000 ഡോളര്‍ ആണ് നല്‍കുന്നത്. ബോക്സിംഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ബോക്സര്‍മാര്‍ക്ക് ഇന്റെര്‍നാഷ്ണല്‍ ബോക്സിംഗ് അസോസിയേഷന് 4 ദശലക്ഷം പൌണ്ട് ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്വര്‍ണ്ണമെഡല്‍ ജേതാക്കള്‍ക്ക് 50,000 ഡോളറും വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് യഥാക്രമം 25,000 ഡോളര്‍, 12,500 ഡോളര്‍ എന്നിവയും ലഭിക്കും.
ഇവ കൂടാതെ ഓരോ രാജ്യത്തിലെയും ദേശീയ ഒളിമ്പിക് കമ്മിറ്റി അവരവരുടെ കായികതാരങ്ങള്‍ക്ക് പാരിതോഷികം നല്‍കാറുണ്ട്. ഓസ്ട്രേലിയയില്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് യഥാക്രമം 20,000 ഡോളര്‍, 15,000 ഡോളര്‍, 10,000 ഡോളര്‍ എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും. അതേസമയം സിംഗപ്പൂരില്‍ ഇത് 1.1 ദശലക്ഷം ഡോളര്‍, 561,880 ഡോളര്‍, 281.903 ഡോളര്‍ എന്നിങ്ങനെയാണ്.
ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് ലഭിക്കുന്നത്
ഇന്ത്യയില്‍ മെഡല്‍ നേടുന്ന ഓരോ കായികതാരത്തിനും വന്‍ സ്വീകരണവും ഉപഹാരവുമാണ് രാജ്യം നല്‍കുന്നത്. ഓരോ വര്‍ഷവും ഉപഹാരത്തില്‍ മാറ്റം വരാറുണ്ട്. 2021ലെ ടോക്യോ ഒളിമ്പിക്സില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് മെഡല്‍ ലഭിച്ചത്. ദേശീയതലത്തിലുള്ള കാഷ് പ്രൈസിനെ കൂടാതെ ഓരോ സംസ്ഥാനങ്ങളും ഇവര്‍ക്ക് ഉപഹാരം നല്‍കിയിട്ടുണ്ട്. ജാവ്ലിന് ത്രോയില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ആറുകോടി രൂപ ഹരിയാന സര്‍ക്കാര്‍ നല്കി. ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവികുമാര്‍ ദഹിയയ്ക്ക് 4 കോടി രൂപയും ഹരിയാന സര്‍ക്കാര്‍ നല്കി. ബോക്സിംഗില്‍ വെങ്കല മെഡല്‍ നേടിയ ലോവ്ലിന ബോര്ഗോഹെയിനിന് അസം സര്‍ക്കാര്‍ ഒരു കോടി രൂപ നല്കി. ബാറ്റ്മിന്റണില്‍ വെങ്കലം നേടിയ പി വി സിന്ധുവിന് തെലങ്കാന സര്‍ക്കാര്‍ 30 ലക്ഷം നല്കി. ഗുസ്തിയില്‍ വെങ്കലം നേടിയ ബജ്രംഗ് പൂനിയയ്ക്ക് ഹരിയാന സര്‍ക്കാര്‍ 25 ലക്ഷം രൂപയും നല്കി. ഇതുകൂടാതെ കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ക്ക് 75 ലക്ഷം രൂപയും വെള്ളിമെഡല്‍ ജേതാക്കള്‍ക്ക് 50 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 30 ലക്ഷം രൂപയും നല്കി. ഈ വര്‍ഷം അത് യഥാക്രമം ഒരു കോടി രൂപ, 75 ലക്ഷം രൂപ, 50 ലക്ഷം രൂപ എന്നിങ്ങനെയായി ഉയര്‍ത്താന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
