Latest Updates
-
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്!
കൈരേഖകള്‍ മാത്രമല്ല, കൈപ്പത്തിയുടെ ആകൃതിയും പറയും നിങ്ങളുടെ ഭാവി, സാമുദ്രികശാസ്ത്രം
കൈപ്പത്തിയിലെ വരകളും ചിഹ്നങ്ങളും നോക്കി ഒരു വ്യക്തിയുടെ ഭാവി അറിയുന്നത് പോലെതന്നെ, കൈപ്പത്തിയുടെ ആകൃതി നോക്കിയും ഒരു വ്യക്തിയെക്കുറിച്ച് പല കാര്യങ്ങളും അറിയാന്‍ കഴിയും. കൈ രേഖകള്‍ പോലെതന്നെ ഓരോ വ്യക്തിയുടെയും കൈപ്പത്തിയുടെ ആകൃതിയും വലിപ്പവും വ്യത്യസ്തമാണ്. ഒരു വ്യക്തി എത്ര ഭാഗ്യവാനാണെന്നും ജീവിതത്തില്‍ എത്രമാത്രം പുരോഗതി കൈവരിക്കുമെന്നും അറിയാന്‍ അവരുടെ കൈപ്പത്തിയുടെ ഘടനയും ആകൃതിയും നോക്കിയാല്‍ മതി.
ഹസ്തരേഖാശാസ്ത്രമനുസരിച്ച്, ഒരു വ്യക്തിയുടെ കൈപ്പത്തിയുടെ ഘടനയും അതിന്റെ നീളവും വീതിയും പരിശോധിച്ചാല്‍ അവരെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കൈപ്പത്തിയുടെയും വിരലുകളുടെയും ആകൃതിയില്‍ നിന്ന് നിങ്ങളുടെ ശക്തി-ബലഹീനതകള്‍, ഇഷ്ടങ്ങള്‍-അനിഷ്ടങ്ങള്‍, വൈകാരിക ചിന്തകള്‍, ബുദ്ധി എന്നിവയെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. നിങ്ങളുടെ സ്വഭാവവും വ്യക്തിത്വവും ഭാവിയുമെല്ലാം ഇതിലൂടെ അറിയാനാകും. നിങ്ങളുടെ കൈയുടെ ആകൃതി നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കാം.

ചെറിയ ഉള്ളംകൈ
ചെറിയ കൈപ്പത്തികളുള്ള ആളുകള്‍ വളരെ സന്തോഷകരമായ ജീവിതം നയിക്കുന്നു. അവര്‍ ഹൃദയശുദ്ധിയുള്ളവരാണ്. ചെറിയ കൈപ്പത്തിയുള്ളവര്‍ ഭക്തി, ആരാധന മുതലായവ ചെയ്യാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നവരുമാണ്. ഇത്തരം കൈകളുള്ള ആളുകള്‍ക്ക് ജീവിതത്തിന്റെ എല്ലാ സന്തോഷവും ലഭിക്കുന്നു. ഈ ആളുകള്‍ സ്വഭാവത്താല്‍ വളരെ ജിജ്ഞാസുക്കളായി കണക്കാക്കപ്പെടുന്നു. അവര്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്.
വലിയ ഉള്ളംകൈ
വലിയ ഉള്ളംകൈയ്യുള്ള ആളുകള്‍ ബുദ്ധിയുള്ളവരും ഗൗരവമുള്ളവരുമാണ്. അത്തരം ആളുകള്‍ അവരുടെ ജോലികളെല്ലാം വളരെ ഉത്തരവാദിത്തത്തോടെ ചെയ്യുന്നു. ഇത്തരക്കാര്‍ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ ജീവിതത്തില്‍ നല്ല വിജയം നേടുന്നു. സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങളിലും അവര്‍ സജീവമായി പങ്കെടുക്കുന്നവരായിരിക്കും.
മൃദുവായ ഉള്ളംകൈ
മൃദുവായ കൈപ്പത്തികളുള്ള ആളുകള്‍ വളരെ ഭാഗ്യവാന്മാരായി കണക്കാക്കപ്പെടുന്നു. മൃദുവായ കൈപ്പത്തിയുള്ള ആളുകള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ സന്തോഷം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ദൃഢമായ ഉള്ളംകൈ
ദൃഢമായ കൈപ്പത്തിയുള്ള ആളുകള്‍ക്ക് ജീവിതത്തില്‍ സന്തോഷം ലഭിക്കാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നിരുന്നാലും, അത്തരം ആളുകള്‍ വളരെ കഠിനാധ്വാനികളും സത്യസന്ധരുമാണ്. എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതില്‍ ഈ ആളുകള്‍ വിശ്വസിക്കുന്നു.
ചതുരാകൃതിയിലുള്ള കൈപ്പത്തി
നിങ്ങളുടെ കൈപ്പത്തി സമചതുരമാണെങ്കില്‍, നിങ്ങള്‍ വളരെ പ്രായോഗികവും യുക്തിസഹവുമായ വ്യക്തിയാണ്. അതിനര്‍ത്ഥം നിങ്ങള്‍ എല്ലാകാര്യവും നന്നായി കണക്കുകൂട്ടി മാത്രം ചെയ്യുന്നു. നിങ്ങളുടെ പ്രശ്നങ്ങള്‍ യുക്തിസഹമായി പരിഹരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു, നിങ്ങളുടെ അവബോധവുമായി നിങ്ങള്‍ അത്ര പൊരുത്തപ്പെടില്ല. ഇത്തരം കൈകളുള്ള ആളുകള്‍ അവരുടെ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുകയും കൂടുതല്‍ അവബോധമുള്ള ആളുകളുമാണ്. അവരുടെ ഉള്ളിലെ ശബ്ദം കേള്‍ക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും ചെയ്യില്ല.
നീണ്ട വിരലുകളും നീണ്ട കൈപ്പത്തിയും
നിങ്ങള്‍ക്ക് നീളമുള്ള കൈകളും നീണ്ട കൈപ്പത്തികളുമുണ്ടെങ്കില് നിങ്ങള്‍ വളരെ സംവേദനക്ഷമതയുള്ളവരും ധൈര്യശാലികളുമായ വ്യക്തിയാണ്. ഇത്തരക്കാര്‍ എന്തിനെക്കുറിച്ചും വളരെ വേഗത്തില്‍ ചിന്തിക്കുന്നു. ഈ ആളുകള്‍ സ്വഭാവത്താല്‍ വികാരാധീനരാണ്.
നീണ്ട കൈപ്പത്തിയും ചെറിയ വിരലുകളും
നീണ്ട കൈപ്പത്തിയും ചെറിയ വിരലുകളും ഉള്ള ആളുകള്‍ അവരുടേതായ തീരുമാനങ്ങള്‍ എടുക്കുന്നവരാണ്. സ്വന്തം മനസിന്റെ ശബ്ദം കേള്‍ക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. എല്ലാ വസ്തുതകളും ഒന്നൊന്നായി ചൂണ്ടിക്കാണിച്ചാലും, അവര്‍ എപ്പോഴും അവരുടെ മനസ്സിനെ വിശ്വസിക്കുകയും അതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് അവര്‍ ചെവികൊടുക്കാറുമില്ല.
ചെറിയ വിരലുകളും ചതുരാകൃതിയിലുള്ള കൈപ്പത്തിയും
ചെറിയ വിരലുകളുള്ള ആളുകള്‍ വളരെ നല്ല നേതാക്കളാണ്. എല്ലാ കാര്യങ്ങളും നിരീക്ഷിക്കാനും അവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അവര്‍ക്ക് കഴിവുണ്ട്. ഇത്തരം ആളുകള്‍ വളരെ പ്രായോഗികമായി ചിന്തിക്കുന്നവരുമായിരിക്കും.
നീളമുള്ള വിരലുകളും ചതുരാകൃതിയിലുള്ള കൈപ്പത്തിയും
നീണ്ട വിരലുകള്‍ ഉള്ളവര്‍ ഒരു കൗതുകകരമായ വ്യക്തിത്വമുള്ളവരായിരിക്കും. ഇത്തരം ആളുകള്‍ മറ്റുള്ളവരെ വളരെയേറെ വിശകലനം ചെയ്യുന്നവരും എല്ലാ കാര്യങ്ങളും വിശദമായി ശ്രദ്ധിക്കുന്നവരുമാണ്.



Click it and Unblock the Notifications