Latest Updates
-
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും!
തിരുത്താനാവാത്തത് ആയുസ്സ് മാത്രം, ബാക്കിയെല്ലാം 5 വിരല്‍ നോക്കിയറിയാം, കാത്തിരിക്കും ഭാഗ്യനിര്‍ഭാഗ്യം
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നമ്മളില്‍ പലരും നല്കുന്നു. അതില്‍ തന്നെ പലപ്പോഴും ഭാഗ്യവും ഭാവിയും പുനര്ജന്മം വരെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. ആയുസ്സൊഴികെ എല്ലാ കാര്യങ്ങളും കൃത്യമായി ഹസ്തരേഖാശാസ്ത്രത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. ജ്യോതിഷത്തിന്റെ ഭാഗം തന്നെയാണ് ഹസ്തരേഖാശാസ്ത്രവും. ഒരു വ്യക്തിയുടെ വിരലുകളിലുണ്ടാവുന്ന പാടുകള്‍ നോക്കി നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാം.
ഓരോ വിരലുകളിലേയും പാടുകള്‍ വ്യക്തമാക്കുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. അത്രയധികം പ്രാധാന്യമാണ് ഹസ്തരേഖാശാസ്ത്രത്തിന് നമ്മള് നല്‍കുന്നത് എന്നതാണ് സത്യം. ഒരു വ്യക്തിയുടെ ഭാഗ്യത്തേയും ഭാവിയേയും എപ്രകാരം ഇത് വഴി മനസ്സിലാക്കാം. എന്തൊക്കെയാണ് ഒരു വ്യക്തിയുടെ വിധി തീരുമാനിക്കുന്നത് എന്നും നമുക്ക് നോക്കാം.

തള്ളവിരല്‍
നിങ്ങളുടെ തള്ളവിരലില്‍ എന്തെങ്കിലും തരത്തിലുള്ള പാടുകള്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയുടെ ആരോഗ്യത്തെയാണ്. പലപ്പോവും നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അല്ലെങ്കില്‍ മുതിര്‍ന്ന വ്യക്തിക്കോ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നം ഉണ്ടാവുന്നു എന്നതാണ്. മാത്രമല്ല അവരുമായുള്ള നിങ്ങളുടെ ബന്ധം ആഴത്തിലുള്ളതായിരിക്കുകയും ഇല്ല. അതുകൊണ്ട് തന്നെ എപ്പോഴും കുഴപ്പങ്ങളെ പ്രതീക്ഷിച്ച് വേണം മുന്നോട്ട് പോവുന്നതിന്.
ചൂണ്ടുവിരല്‍
ചൂണ്ടുവിരലിലുണ്ടാവുന്ന പാടുകള്‍ സൂചിപ്പിക്കുന്നത് നിങ്ങളുടെ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഇത് വഴി നിങ്ങളുടെ സഹോദരനുമായി മോശം ബന്ധമാണ് എന്നാണ് കാണിക്കുന്നത്. മാത്രമല്ല സാമ്പത്തിക ബാധ്യതകളും ഇത് വഴി ഉണ്ടാവുന്നു എന്നും സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ സ്വത്തിനെച്ചൊല്ലി പലപ്പോഴും പ്രശ്നങ്ങളും പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നു. കൂടാതെ വാക്കു തര്‍ക്കങ്ങളും ജീവിതത്തില്‍ ഉണ്ടാവും എന്നതിന്റെ സൂചനയാണ് ഇത്. വഴക്കുകള്‍ സംഘര്‍ഷങ്ങളും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
നടുവിരല്‍
നിങ്ങളുടെ നടുവിരലിലെ പാടുകള്‍ സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഭാഗ്യം ഉണ്ടാവുന്നത് മധ്യവയസ്സിലാണ് എന്നതാണ്. എന്നാല്‍ ഇവരില്‍ പലപ്പോഴും ആരോഗ്യവും കരിയറും മികച്ചതായിരിക്കും. കൂടാതെ നടുവിരലിലെ പാടുകള്‍ വ്യക്തിപരമായി പല മാറ്റങ്ങളും കൊണ്ട് വരുന്നു. എങ്കിലും അല്പം ശ്രദ്ധ വേണം. രോഗാവസ്ഥകളെ ഒരിക്കലും നിസ്സാരമാക്കരുത്. ജീവിതകാലം മുഴുവന്‍ സന്തോഷകരമായ അവസ്ഥകള്‍ നിലനില്ക്കുന്നു. മികച്ച മാറ്റങ്ങളിലൂടെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

മോതിരവിരല്‍
നിങ്ങളുടെ മോതിര വിരല്‍ സൂചിപ്പിക്കുന്നത് പലപ്പോഴും പങ്കാളിയുടെ വൈകാരിക ആരോഗ്യ ബന്ധത്തെയാണ്. വൈകാരികമായ പ്രശ്നങ്ങള്‍ വളരെ കൂടുതലായിരിക്കും എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ചെറിയ മാറ്റവും വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ സംസാരം വഴക്കുകളിലേക്ക് എത്തുന്നു. അത് പല വിധത്തിലുള്ള പ്രശ്നങ്ങളെ ഭാവിയില്‍ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. കൂടാതെ പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം.
ചെറുവിരല്‍
ചെറുവിരലിലെ പാടുകളും ഒട്ടും നിസ്സാരമല്ല. ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ മോശം ആരോഗ്യത്തെയാണ്. പലപ്പോഴും കുട്ടികളുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളും ഇവര്‍ക്കുണ്ടാവും. ശാരീരിക ക്ഷമത വളരെയധികം കുറഞ്ഞവരായിരിക്കും ഇവര്‍. വിചിത്രമായ തീരുമാനമാണ് പല കാര്യത്തിലും ഇവരെടുക്കുന്നത്. എന്നാല്‍ അനന്ത സാധ്യതകള്‍ ഭാവിയില്‍ ഉണ്ടാവാനും സാധ്യതയുണ്ട്. ഭാവിയില്‍ പല കാര്യങ്ങളും ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ടുണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications